Month: January 2023

  • LIFE

    വിവാഹമോചന വാര്‍ത്ത പരക്കുന്നു; ഇതിനിടെ സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തി നടി ഭാമ

    നടി ഭാമയുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഇതിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവ് അരുണിനൊപ്പം ഉള്ള ഫോട്ടോകള്‍ ഭാമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഭാമ എത്തിയിരിക്കുകയാണ്. എന്തായാലും ഭാമ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ‘സ്റ്റാര്‍ മാജിക് ടീം’ നല്‍കിയത്. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച്…

    Read More »
  • Crime

    സമാജ്‌വാദി പാർട്ടി നേതാവിന്റെ 21കാരി മകളുമായി ഒളിച്ചോടി 45 വയസുകാരനായ ബി.ജെ.പി. നേതാവ്, പാർട്ടിയിൽ നിന്ന് പുറത്താക്കി നേതൃത്വം

    ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവിന്റെ 21കാരി മകളുമായി ഒളിച്ചോടി 45 വയസുകാരനായ ബി.ജെ.പി. നേതാവ്, പാർട്ടിയിൽ നിന്ന് പുറത്താക്കി നേതൃത്വം. ബിജെപി ഹര്‍ദോയ് യൂണിറ്റ് സെക്രട്ടറി 45കാരനായ ആശിഷ് ശുക്ലയാണ് എസ്പി നേതാവിന്റെ 21 വയസുകാരിയായ മകളുമായി ഒളിച്ചോടിയത്. എസ്പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ തലേദിവസമാണ് ഇവര്‍ ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശുക്ല വിവാഹിതനാണ്. ഇയാള്‍ക്ക് 21 വയസ്സുള്ള ഒരു മകനും ഏഴു വയസ്സുകാരിയായ മകളുമുണ്ട്. വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ, ഒരാഴ്ച മുന്‍പ് ശുക്ലയ്‌ക്കൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ശുക്ല ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനായി ബന്ധുക്കളെ ചോദ്യം ചെയ്തു വരികയാണെന്നും ഹര്‍ദോയ് എഎസ്പി അനില്‍ കുമാര്‍ യാദവ് പറഞ്ഞു. തുടർന്ന് ജനുവരി പന്ത്രണ്ടിന് ശുക്ലയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് ശുക്ലയെ പുറത്താക്കിയത്…

    Read More »
  • India

    അശ്ലീലവും അപരിഷ്കൃതവുമെന്ന് ഹൈക്കോടതി; കുറവൻ-കുറത്തിയാട്ടം തമിഴ്നാട്ടിൽ നിരോധിച്ചു 

    ചെന്നൈ: അശ്ലീലവും അപരിഷ്കൃതവുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ കുറവൻ-കുറത്തിയാട്ടം നിരോധിച്ച് മദ്രാസ് ഹൈക്കോടതി. പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തിൽപ്പെട്ടവരല്ല നർത്തകരെങ്കിലും ആ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവൻ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന് കാട്ടിയാണ് മധുര സ്വദേശി ഇരണിയൻ എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തിൽപ്പെട്ടവരല്ല നർത്തകരെങ്കിലും ആ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. കുറവർ വിഭാഗത്തിൽപ്പെട്ട ഇരുപത് ലക്ഷത്തിലേറെപ്പേർ തമിഴ്നാട്ടിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായും സർവകലാശാലാ അധ്യാപകരായുമൊക്കെ ഉന്നതനിലയിൽ പ്രവർത്തിക്കുന്നവർ…

    Read More »
  • Crime

    വിദേശത്ത് ജോലിക്ക് കൊണ്ടുപോയി സ്വര്‍ണം തട്ടി, പറഞ്ഞ ശമ്പളം തന്നില്ല; ദമ്പതികള്‍ക്കെതിരേ യുവതി

    പാലക്കാട്: ജോലിക്കെന്ന പേരില്‍ വിദേശത്ത് കൊണ്ടുപോയി തട്ടിപ്പിനിരയാക്കിയതായി യുവതിയുടെ പരാതി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി അമൃതയാണ്, പ്രവാസി ദമ്പതികള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വര്‍ണം ഊരിവാങ്ങി, തിരികെ തന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്. എന്നാല്‍, ഇവയെല്ലാം കുറ്റാരോപിതരായ ദമ്പതികള്‍ നിഷേധിക്കുന്നു. ദുബായിയില്‍ താമസിക്കുന്ന ലാവണ്യ, റിതുകുമാര്‍ ദമ്പതികളുടെ വീട്ടിലേക്കാണ് അമൃതയെ ജോലിക്കായി കൊണ്ടുപോയത്. യാത്രയ്ക്ക് മുമ്പ് ധരിച്ചിരുന്ന സ്വര്‍ണം ഊരിവാങ്ങിയെന്നും, തിരികെ തന്നില്ലെന്നുമാണ് അമൃതയുടെ ഒരു പരാതി. ജോലിക്ക് കൊണ്ടുപോകുമ്പോള്‍, നാല്‍പ്പിതനായിരം രൂപ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ദമ്പതികള്‍ കാലുമാറിയെന്നും അമൃത ആരോപിക്കുന്നു. ദുബായിലെത്തിച്ച് പട്ടിണിക്കിട്ടെന്നും അമൃത പറയുന്നു. എന്നാല്‍, ദമ്പതികള്‍ ആരോപണം നിഷേധിച്ചു. ജോലിക്ക് എത്തിയ അമൃത നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തിന് മടങ്ങുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. അമൃതയുടെ ആഭരങ്ങള്‍ വാങ്ങിയിട്ടില്ലെന്നും പ്രവാസി ദമ്പതികള്‍ വ്യക്തമാക്കി. ഒറ്റപ്പാലം പോലീസില്‍ പരാതി കൊടുത്തിട്ടും നടപടികള്‍ക്ക് വേഗം പോരെന്ന…

    Read More »
  • Kerala

    1960 ലെ ഭൂ പതിവ് നിയമം ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

    ഇടുക്കി: ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലുമായി മുന്നോട്ടുപോകാനുള്ള ഔദ്യോഗികമായ തീരുമാനം എടുത്തതായി റവന്യ മന്ത്രി കെ. രാജന്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും, നേരത്തെ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചു കൊണ്ടുള്ള അനുമതി പത്രത്തിന്റെയും, പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ രേഖയുടെയും വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയത ശേഷം ആദ്യമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 50 പേരെയെങ്കിലും ഉപഭോക്താക്കളാക്കി കൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ചരിത്രമാണ്. 1960ല്‍ രൂപീകരിക്കപ്പെട്ട ഭൂപതിവ് നിയമം 2023ല്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുപ്പതോളം വിവിധങ്ങളായ ചട്ടങ്ങള്‍ കൂടി തയ്യാറാക്കപ്പെട്ട വിധത്തില്‍ മാറി കഴിഞ്ഞിട്ടുണ്ട്. 1960ല്‍ ഭൂപതിവ് നിയമം രൂപീകരിച്ച ശേഷം ആദ്യം വന്ന…

    Read More »
  • Kerala

    പദവി ആഗ്രഹിച്ചിരുന്നില്ല; ഡല്‍ഹിയിലെ ബന്ധങ്ങള്‍ കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തും: കെ.വി തോമസ്

    കൊച്ചി: താന്‍ പദവി ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രഫ കെവി തോമസ്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ നേരിട്ട് വിളിപ്പിച്ച് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ഡല്‍ഹിയിലെ 50 വര്‍ഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും പ്രഫ. തോമസ് വ്യക്തമാക്കി. ”മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ വിളിപ്പിച്ചിരുന്നു, നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തില്‍ ഞാന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാന്‍ അന്നത്തെ ടൂറിസം മന്ത്രിയില്‍ നിന്ന്…

    Read More »
  • Local

    ഏറ്റുമാനൂർ ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ മകരഭരണി ഉത്സവം 23ന് തുടങ്ങും 

    ഏറ്റുമാനൂർ: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 23 – മുതൽ 29 -വരെ നടക്കും. 23 – ന് രാവിലെ എട്ടിന് 25 -കലശം, ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടേയും കാർമികത്വത്തിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗറും ടൈറ്റിൽ വിന്നറുമായ സീതാലക്ഷ്മി കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വാഴൂർ ദേവരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. 24 – ന് വൈകിട്ട് 5.30 -ന് അയ്മനം പ്രസാദ് പാർട്ടിയുടെ തോറ്റംപാട്ട്, ഭദ്രകാളിപ്പാട്ട് 7.15ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം 8.15 -ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം കർണ്ണൻ, 25 -ന് കുടമാളൂർ കഥകളിയോഗത്തിന്റെ പ്രഹ്ളാദചരിതം കഥകളി, 26 -ന് വൈകിട്ട് 7.30-ന് പോരൂർ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 27- ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45- ന് സാമപ്രിയാ വാര്യരും സംഘവും അവതരിപ്പിക്കുന്ന സോപാനസംഗീതം, 28-ന്…

    Read More »
  • Kerala

    അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി, “മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല”; ജോസ് കെ. മാണിക്ക് ബിനു പുളിക്കക്കണ്ടത്തിന്‍റെ തുറന്ന കത്ത്

    പാല: നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തുറന്ന കത്തുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം രംഗത്ത്.’മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല’ എന്ന തലക്കെട്ടോടെയാണ് കത്ത്. എന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് ഞാനും എന്റെ പ്രസ്ഥാനവും, പാർട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം – നഗരസഭ അധ്യക്ഷ പദവി , അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി നഷ്ടപ്പെട്ട ദിനത്തിലാണ് ഈ തുറന്ന കത്ത് എഴുതുന്നതെന്നും ബിനു പറയുന്നു. കത്തിന്റെ പൂർണ രൂപം: ‘ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിരന്തരം വിളിക്കുന്നുണ്ട്. പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ ഞാൻ എത്തിച്ചേരുമെന്ന് എന്നെക്കാളേറെ ഉറച്ചു വിശ്വസിച്ചവർ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിമാനകരമായ നഗരസഭ അധ്യക്ഷ പദവി ഞാൻ പ്രതീക്ഷിച്ചിരുന്നു. ഏതൊരു സഖാവിന്റെയും ആവേശമായ ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നം നൽകി തിരഞ്ഞെടുപ്പ് രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയോ, പാർട്ടിയോട് കലഹിച്ചോ,…

    Read More »
  • LIFE

    ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു 

    ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു. വജ്ര വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും. ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. അതേസമയം, ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍…

    Read More »
  • Kerala

    ബ്രേക്ക് ചവിട്ടി; ട്രെയ്ലറിന്റെ കാബിന്‍ പൊളിച്ചു കമ്പി തുളഞ്ഞു കയറി, നാലുപേര്‍ക്ക് പരുക്ക്

    കൊച്ചി: കമ്പി കയറ്റി വന്ന ട്രെയ്‌ലര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാത 66-ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ട്രെയ്‌ലര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഈ സമയം കമ്പികള്‍ ശക്തിയോടെ വന്നിടിച്ചതിനെ തുടര്‍ന്ന് കാബിന്‍ ഭാഗം ചളുങ്ങുകയും ഏതാനും കമ്പികള്‍ തുളച്ച് മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപ്പോയ നാലുപേരില്‍ ചിലരുടെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. നാട്ടുകാരും പോലീസും ചേര്‍ന്ന് കാബിന്‍ പൊളിച്ച് പുറത്തെടുത്ത ഇവരെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്താണ് കമ്പി തുളച്ചുകയറിയത്. ദേശീയപാത നിര്‍മാണത്തിനായി വള്ളുവള്ളി ഭാഗത്തേക്ക് കമ്പിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. കരാറുകാരായ ഓറിയന്റല്‍ കണ്‍സ്ട്രക്ഷന്റെ അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ട്രെയ്‌ലറില്‍നിന്ന് കമ്പി റോഡിലേക്ക് ചിതറി വീണ് കാല്‍നട യാത്രികര്‍ക്കും നിസ്സാര പരുക്കേറ്റു. ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ട്രെയ്‌ലറില്‍നിന്ന് കമ്പി മറ്റൊരു വാഹനത്തിലേക്ക്…

    Read More »
Back to top button
error: