NEWS

അതിരമ്പുഴ തിരുനാൾ: പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു 

കോട്ടയം: അതിരമ്പുഴ തിരുനാൾ പ്രമാണിച്ചു പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു. പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24, 25 തീയതികളിൽ പുലർച്ചെ 07.18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24, 25 തീയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.

ജനുവരി 19 ന് കൊടികയറിയ തിരുനാളിന് ഫെബ്രുവരി 1 ന് ഏട്ടാമിടത്തോടെയാണ് സമാപിക്കുന്നത്. അതിരമ്പുഴ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന കരിമരുന്നുകലാപ്രകടനം കാണുവാൻ കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. പ്രദക്ഷിണ ശേഷം രാത്രി വൈകിയുള്ള വെടിക്കെട്ടിന് നിരോധനമുള്ളതിനാൽ ഈ വർഷം ജനുവരി 25 നാണ് കരിമരുന്നു കാലപ്രകടനം. രാത്രിയിൽ തിരുനാളിന് എത്തിച്ചേരാനും മടങ്ങാനും സൗകര്യാർത്ഥമാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അതിരമ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്കും ജില്ലാകേന്ദ്രത്തിലേയ്ക്കും കെ എസ് ആർ ടി സി പ്രത്യേക ബസ് സൗകര്യവും ഒരുക്കുന്നുണ്ട്.

ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ നിർത്തുന്ന ട്രെയിനുകളും  സമയവും :

എറണാകുളം ഭാഗത്തേയ്ക്ക്…

  • 16347 മംഗലാപുരം എക്സ്പ്രസ്സ്‌ പുലർച്ചെ 12:05 (00:05)
  • 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ രാവിലെ 07.18
  • 16629 മംഗലാപുരം മലബാർ എക്സ്പ്രസ്സ്‌ രാത്രി 10.30 (22:30)

കൊല്ലം ഭാഗത്തേയ്ക്ക്‌

  • 16630 തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌ പുലർച്ചെ 04 18
  • 16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ രാത്രി 07 50 (19:50)

Back to top button
error: