CrimeNEWS

തൃശ്ശൂർ ധന വ്യവസായ തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

തൃശ്ശൂർ: തൃശ്ശൂരിൽ നിക്ഷേപത്തിന്റെ പേരിൽ 200 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് പാണഞ്ചേരി, ഭാര്യ കൊച്ചു റാണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതികൾ നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഈ മാസം 30ന് വീണ്ടും വാദം കേൾക്കും. അതുവരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടഞ്ഞത്.

ജാമ്യ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന് സർക്കാർ കോടതി അറിയിച്ചു. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിനെതിരെ  നിരവധിയായ പരാതികൾ ആണുള്ളത്. സംഭവത്തിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് കേസടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിലാണ്. സർക്കാർ അംഗീകാരമുള്ള ബാങ്ക് ആണെന്ന് തെറ്റിദ്ധരിപ്പിച്ചും, ഉയർന്ന പലിശ വാഗ്ദാനം ചെയ്തുമാണ് വൻതോതിൽ ഉള്ള തട്ടിപ്പ് നടത്തിയത്. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

 

Back to top button
error: