LIFEMovie

നിവിൻ പോളിയുടെ കോമഡി എന്റര്‍ടെയ്‍നര്‍ ‘സാറ്റര്‍ഡേ നൈറ്റ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ഹോട് സ്റ്റാറില്‍ 27 മുതൽ

നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരുന്ന ചിത്രം സുഹൃത്തുക്കളുടെ കഥ പറയുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിയറ്ററുകളില്‍ വൻ പ്രതികരണം നേടാതിരുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമായിരുന്നു ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

വിനായക അജിത്ത് ആയിരുന്നു നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍.

Back to top button
error: