Month: January 2023

  • NEWS

    യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

    ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് സേവനങ്ങൾ ലഭിക്കുക. ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. ഈ ആഴ്ച മുതൽ ഇത് നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ  അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്ക് വലിയതോതിൽ ​ഗുണം ലഭിക്കുന്ന നടപടിയാണിത്. അതേസമയം യുഎഇ സര്‍ക്കാറിന്റെ അവധി ദിനങ്ങളിലും റമദാന്‍ മാസത്തിലെ ഞായറാഴ്ചകളിലും (2023 മാര്‍ച്ച് 23 മുതല്‍ 2023 ഏപ്രില്‍ 22 വരെയുള്ള ഞായറാഴ്ചകളില്‍) സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ല. ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്ന്…

    Read More »
  • Kerala

    എല്ലാത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ… ശങ്കർ മോഹന്റെ രാജിയിൽ അടൂരിന്റെ പ്രതികരണം ഇങ്ങനെ

    തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർ മോഹൻ രാജിവെച്ചതിൽ പ്രതികരിക്കാനില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂർ. ‘കാണുന്നിടത്തെല്ലാം പ്രതികരിക്കാനില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല. രാജിയിൽ പ്രതികരണം അറിയണമെങ്കിൽ മറ്റാരോടെങ്കിലും പോയി ചോദിക്കൂവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ശങ്കർ മോഹൻ രാജി സമർപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും രാജിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. ജാതിവിവേചനം ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. കഴിഞ്ഞ ഡിംസംബർ അഞ്ച് മുതലായിരുന്നു ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെയും വിദ്യാർത്ഥികളെയും അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂർ പറഞ്ഞിരുന്നത്.…

    Read More »
  • Crime

    ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചവറുകൂനയിൽ തള്ളി; യുവാവ് അറസ്റ്റിൽ  ​

    ഗാസിയാബാദ്:  യുവാവ് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം അര ഡസനിലധികം കഷ്ണങ്ങളാക്കി മുറിച്ച് ചവറുകൂനയിൽ തള്ളി. ​ഗാസിയാബാദിലാണ് സംഭവം. മീലാൽ പ്രജാപതി എന്ന വ്യക്തിയാണ് ​ഗാസിയാബാദ് സ്വദേശിയായ അക്ഷയുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ അയാളെ കൊല്ലാൻ തീരുമാനിക്കുകയും കൃത്യം നടപ്പാക്കുകയും ചെയ്തത്. മീലാൽ ഇല്ലാതിരുന്ന സമയത്ത്, അക്ഷയ് വീട്ടിൽ വന്നിരുന്നു. ഭാര്യ അക്ഷയ്ക്ക് ചായ ഉണ്ടാക്കി നൽകി.  തിളച്ചുമറിയുന്ന ചായ മീലാലിന്റെ മകളുടെ കാലിൽ വീണ് പൊള്ളലേറ്റു. മീലാൽ തിരിച്ചെത്തിയതോടെ മകളുടെ കാലിലെ പൊള്ളൽ കാണുകയും ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയും ചെയ്തു. മകളുമൊത്ത് ആശുപത്രിയിലായതിനാൽ വീട്ടുജോലികൾക്ക് സഹായത്തിനായി അക്ഷയിനെ വിളിക്കാൻ മീലാൽ ഭാര്യയോട് നിർ‍ദ്ദേശിച്ചു. അക്ഷയിനെ കൊലപ്പെടുത്താനാണ് മീലാലിന്റെ ഉദ്ദേശ്യമെന്ന് ഭാര്യക്ക് മനസിലായിരുന്നില്ല.   അക്ഷയ് വീട്ടിലെത്തിയതോടെ മീലാൽ ഇവിടെയെത്തുകയും അക്ഷയിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പല കഷണങ്ങളായി മുറിച്ച മൃതദേഹം വിവിധ ചാക്കുകളിലാക്കി ഗാസിയാബാദിലൊരിടത്ത് ചവറ്റുകൂനയിൽ നിക്ഷേപിച്ചു.  ഇവിടെ മൃതദേഹ ഭാ​ഗങ്ങൾ കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. അന്വേഷണം…

    Read More »
  • Kerala

    ചിക്കനും വിസ്‌കിയും കഴിക്കുന്ന നഗരത്തിലെ പ്രകൃതി സംരക്ഷണവാദികളെ കടുവയിറങ്ങുന്ന ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നെന്ന് മാധവ് ഗാഡ്ഗിൽ

    ചിക്കനും വിസ്‌കിയും കഴിക്കുന്ന നഗരത്തിലെ പ്രകൃതി സംരക്ഷണവാദികളെ കടുവയിറങ്ങുന്ന ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വേട്ടയാടുന്നത് അവരുടെ എണ്ണം കുറക്കാനും വനത്തിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായകരമാകും. വന്യമൃഗശല്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, നഗരങ്ങളിൽ ജീവിക്കുന്ന ചില പരിസ്ഥിതിവാദികളാണ് ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രഭാഷണം നടത്തുന്നതെന്നും ഒരു അഭിമുഖത്തിൽ ഗാഡ്ഗിൽ പറഞ്ഞു. വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്നും 1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യർക്ക് മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ”നഗര പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, ജനസൗഹാർദം കൂടുതലോ കുറവോ എന്ന ചോദ്യമില്ല. ഞാൻ അറിഞ്ഞിടത്തോളം അവർക്ക് സാധാരണക്കാരോട് തികഞ്ഞ അവജ്ഞയാണ്. ഇത് പറയുന്നതിൽ എനിക്ക് ദുഖമുണ്ട്, പക്ഷെ വിഭജിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ഇവരൊക്കെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകളാണ്. അവർ വലിയ നഗരങ്ങളിൽ ജീവിക്കുന്നു,…

    Read More »
  • Kerala

    എല്ലാ യോഗ്യതയുമുണ്ട്, ദീര്‍ഘകാലമായ ആവശ്യവുമാണ്; എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി

    ആലപ്പുഴ: കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണെന്നും എല്ലാ യോഗ്യതകളും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കേരളം കാഴ്ച വയ്ക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണം. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന് അനുവദിക്കേണ്ടതാണ്, മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളജിന് സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് നിര്‍മിച്ച കേന്ദ്രസര്‍ക്കാരിന്റെ സംഭവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും ഇത്തരത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇനിയുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരേ മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നായിരുന്നു ജി സുധാകരന്‍റെ വിമര്‍ശനം. പുതിയ ബ്ലോക്കിനായി ആദ്യവസാനം…

    Read More »
  • Crime

    പള്ളി വികാരിയുടെ സ്കൂട്ടര്‍ മോഷ്ടിച്ചു മുങ്ങി; രണ്ട് യുവാക്കൾ പിടിയിൽ

    ഹരിപ്പാട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസിൽ യുവാക്കള്‍ പിടിയില്‍. ചേപ്പാട് കത്തോലിക്കാ പള്ളി സെമിത്തേരിയുടെ മുന്‍വശം ദേശീയ പാതയുടെ അരികില്‍ നിന്ന് ചേപ്പാട് തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലയത്ത് വീട്ടില്‍ ആദിത്യന്‍ (20), കളമശ്ശേരി സി പി നഗര്‍ വട്ടക്കുന്നില്‍വീട്ടില്‍ സാദിക്ക് (18) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികൾ പൊലീസിന്റെ വലയിലായി. ആദിത്യനെ ഇടപ്പള്ളിയില്‍ നിന്നും സാദിക്കിനെ കളമശ്ശേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ് പി അജയ് നാഥിന്റെ നേതൃത്വത്തില്‍ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോൻ കെ, എസ് സി പി ഒമാരായ പ്രസാദ്, വിനീഷ്, വിമലേഷ്, സിപിഐ മാരായ മോണിക്കുട്ടൻ, അനീസ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    Read More »
  • Social Media

    ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ പൊതുസ്ഥലത്തുവച്ച് മുഖത്തടിച്ച് പങ്കാളി, കലഹം മുൻ കാമുകിയെച്ചൊല്ലി

    സിഡ്നി: മുൻ കാമുകിയെച്ചൊല്ലി കലഹം, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ പൊതുസ്ഥലത്തുവച്ച് മുഖത്തടിച്ച് പങ്കാളി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലുൾപെടെ വൈറലായി. ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാരോപിച്ചായിരുന്നു ക്ലാർക്കും പങ്കാളിയായ ജെയ്ഡ് യാൻബ്രോയുമായി തർക്കമുണ്ടായത്. പറ്റിച്ചെന്ന് ആരോപിച്ച് ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ ജെയ്ഡ് അടിക്കുകയായിരുന്നു. ജെയ്ഡിന്റെ സഹോദരി ജാസ്മിന്റെ കൂട്ടുകാരനും ടിവി അവതാരകനുമായ കാൾ സ്റ്റെഫാനോവിച് ഇരുവരെയും ശാന്തനാക്കാൻ ശ്രമിച്ചതായും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാണ് ജെയ്ഡിന്റെ ആരോപണം. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്‍വാർഡിനെ ക്ലാർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജെയ്ഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ക്ലാർക്കിന്റെ മുഖത്ത് ജെയ്ഡ് പല വട്ടം അടിച്ചു. സംഭവം വിവാദമായതിനു പിന്നാലെ ക്ലാർക്കുമായുള്ള സ്പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനിടെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ കമന്ററി പാനലിൽ നിന്നും ക്ലാർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.…

    Read More »
  • Business

    വിപ്രോ 452 ജീവനക്കാരെ പുറത്താക്കി; പരിശീലനത്തിന് ശേഷവും, തുടർച്ചയായി വിലയിരുത്തലുകളിൽ മോശം പ്രകടനം കാഴ്ചവെച്ചവരെയാണ് പുറത്താക്കിയത്

    ദില്ലി: പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോ. പുതിയ ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്തായത്. പരിശീലനത്തിന് ശേഷവും, തുടർച്ചയായി വിലയിരുത്തലുകളിൽ മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിപ്രോ ഉയർന്ന നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ് എന്നും അതിനാൽ ജോലി കാര്യങ്ങളിൽ കൃത്യത പുലർത്തുമെന്നും കമ്പനി അറിയിച്ചു. വിപ്രോയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഓരോ ജീവനക്കാരനും ഒരു നിശ്ചിത നിലവാരത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ഓർഗനൈസേഷന്റെ ബിസിനസ്സ് ലക്ഷ്യങ്ങളും ക്ലയന്റുകളുടെ ആവശ്യകതകളും പൂര്ണമാക്കാൻ ജീവനക്കാർക്ക് സാധിക്കുന്നുണ്ടോ എന്ന വിലയിരുത്തും. ഈ വിലയിരുത്തലുകൾ മൂല്യനിർണ്ണയ പ്രക്രിയയിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി വിശദീകരിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വിപ്രോയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 435 ആയി കുറഞ്ഞു, അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ കാമ്പസുകളിൽ നിന്ന് നിയമനം തുടരുമെന്ന് കമ്പനി ഫലങ്ങൾ വെളിപ്പെടുത്തി. മുൻനിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യ ഭയം മേഖലയിൽ ശക്തമാകുന്നുണ്ട്. മെറ്റയ്ക്കും ആമസോണിനും…

    Read More »
  • India

    പിഐബി പറഞ്ഞാൽ പറഞ്ഞതാ… വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ മാധ്യമങ്ങൾക്ക് പണി കിട്ടും

    ദില്ലി: വ്യാജനാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം പറയുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് അടക്കം പണി വരുന്നു. മനസിലായില്ല അല്ലേ ? കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വ്യാജനെന്ന് പറയുന്ന വാർത്തകൾ ഇനി ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന നിയമമാണ് വരുന്നത്. ഐടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന് താല്പര്യമില്ലാത്ത ഏത് വാർത്തയും ഇനി വ്യാജമെന്ന് മുദ്രകുത്തി മാറ്റിവെയ്ക്കാൻ പിഐബിയ്ക്ക് കഴിയും. കൂടാതെ പിഐബി വ്യാജമെന്ന് പറയുന്ന വാർത്ത നീക്കം ചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളുടെയും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെയും കൂടി ഉത്തരവാദിത്വമായി മാറുകയും ചെയ്യും. ഇത് അപകടമാണെന്നാണ് വിദഗ്ദർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. 2019ൽ ആണ് പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം നിലവിൽവരുന്നത്.സർക്കാർ മന്ത്രാലയങ്ങളും ഡിപ്പാർട്ട്‌മെന്റുകളും പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിലെ…

    Read More »
  • Crime

    കിടപ്പുരോഗിയെ പരിചരിക്കാനെത്തി ആഭരണവും മൊബൈൽ ഫോണും പണവും കവർന്നു; ഹോം നഴ്‌സ് പിടയിൽ

    ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയായ ഹോം നഴ്‌സ് പിടയില്‍. മോഷമം നടന്ന് 10 മാസത്തിനുശേഷമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്. 2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി…

    Read More »
Back to top button
error: