CrimeNEWS

ക്ഷേത്രക്കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങി, ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ക്ഷേത്ര കവര്‍ച്ചകളുള്‍പ്പെടെ നിരവധി കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവ് വാഹനമോഷണക്കേസില്‍ അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. ഡിസംബര്‍ 3ന് പുലര്‍ച്ചെ കുറ്റിയില്‍ താഴത്തുള്ള വീട്ടിലെ ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും കൂട്ടരും ചേര്‍ന്ന് മോഷ്ടിച്ചത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊക്കുന്ന് സ്വദേശിയായ അക്ഷയ്, ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസ് എന്നിവര്‍ പിടിയിലായി. തായിഫ് ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈം സ്‌ക്വാഡ് പാളയം മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. തുടര്‍ന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് തായിഫിനെ പിടികൂടുകയായിരുന്നു.

Back to top button
error: