Month: January 2023

  • LIFE

    ബഹിഷ്കരണാഹ്വാനങ്ങൾ ഏൽക്കില്ല; ആദ്യ ദിനം ‘പഠാന്‍’ നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍

    കൊവിഡിനു ശേഷം പഴയ രീതിയിലുള്ള സാമ്പത്തിക വിജയങ്ങള്‍ ബോളിവുഡില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. പ്രതീക്ഷയോടെയെത്തിയ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും പരാജയം രുചിച്ചപ്പോള്‍ ഭൂല്‍ ഭുലയ്യ 2, കശ്മീര്‍ ഫയല്‍സ് പോലെയുള്ള ചില സര്‍പ്രൈസ് ഹിറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. അതേസമയം ബോളിവുഡിന് സമീപവര്‍ഷങ്ങളില്‍ തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ദിവസങ്ങള്‍ക്കപ്പുറം തിയറ്ററുകളില്‍ എത്തുകയാണ്. ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ആണ് ചിത്രം. #Pathaan BOX OFFICE PREDICTION Opening Day – ₹ 40-45 cr NettThursday- ₹ 50-52 cr Nett 5 Days Extended Weekend ₹ 180-200 cr Nett ( with Positive Talks ) Has a very good chance of hitting ₹ 100 cr nett in FIRST TWO DAYS ( India Biz ) #ShahRukhKhan pic.twitter.com/H5kG2meH69 — Sumit Kadel (@SumitkadeI) January 21, 2023…

    Read More »
  • LIFE

    നിങ്ങളിലെ അഭിനേതാവിനെ കണ്ടെത്താം… കോട്ടയത്ത് സിനിമ അഭിനയ കളരി 26നും 27നും: സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും

    കോട്ടയം: നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാ നടനോ നടിയോ ഉണ്ടോ ? ആ അഭിനയ വാസന കണ്ടെത്താനും അഭിനയ പാടവം തേച്ച് മിനുക്കിയെടുക്കാനും കോട്ടയത്ത് അവസരം ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയിലെ സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്സി (സാമാ) ന്റെ നേതൃത്വത്തിൽ ജനുവരി 26 നും 27 നുമായാണ് സിനിമ അഭിനയ കളരി നടക്കുക. സിനിമ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ കളരിയിൽ സംവിധായകർ അടക്കം പരിശീലിപ്പിക്കും. ക്ലാസുകൾ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധാനത്തിന്റെ ദ്രോണാചാര്യനായ പ്രഫ.കവിയൂർ ശിവപ്രസാദും , എൻ.ജ്യോതിർമയിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ – 9847743325, 7012624480.

    Read More »
  • Local

    കോട്ടയം നഗരമധ്യത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽപ്പെട്ടയാൾ ബസിന് അടിയിലേയ്ക്കു ചാടിയതെന്നു സൂചന; ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

    കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. കോട്ടയം നഗരമധ്യത്തിലെ ജോസ് ആലുക്കാസ് ജുവലറിയുടെ ക്യാമറയിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് പത്തോടെയാണ് നഗരമധ്യത്തിൽ ടിബി റോഡിൽ അപകടം ഉണ്ടായത്. ഈ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയ കെഎസ്ആർടിസിബി ബസാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വരുന്നയാൾ ബസിന് അടിയിലേയ്ക്കു ചാടുകയായിരുന്നുവെന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇയാൾ ബസിന് അടിയിലേയ്ക്കു ചാടിയ വിവരം ഡ്രൈവർ അറിഞ്ഞത് പോലുമില്ല. ഇദ്ദേഹം ബസ് ഓടിച്ച് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചതോടെയാണ് സ്റ്റാൻഡിൽ ബസ് നിർത്തിയത്. ഇതിനോടകം തന്നെ അപകട വിവരം അറിഞ്ഞ് പൊലീസും സ്റ്റാൻഡിൽ എത്തിയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഇനിയും…

    Read More »
  • LIFE

    ‘തല്ലുമാല’ ശേഷം ഫാമിലി കോമഡി എൻറർടെയ്നറുമായി സൗബിൻ; ‘അയൽവാശി’ ഉടൻ തിയറ്ററുകളിലേക്ക്

    സൗബിൻ ഷാഹിർ, ബിനുപപ്പു, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽവാശി എന്ന…

    Read More »
  • Tech

    വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റി കുറഞ്ഞോ ? പുതിയ ഓപ്ഷൻ എത്തുന്നു… ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാം

    വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്. വാട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. വാബെറ്റ്ഇൻഫോ പറയുന്നതനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകൾ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയയ്ക്കാൻ സഹായിക്കും. സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് എത്താറുണ്ട്. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൗഡ്…

    Read More »
  • Crime

    മയക്കുമരുന്ന് കടത്ത്: ഒടുവിൽ ജാക്കി പോലീസ് വലയിൽ കുടുങ്ങി; അറസ്റ്റിലായത് ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരൻ

    തൃശൂർ: തൃശൂരിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരനെന്ന് പൊലീസ്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനായ ലസിത് റോഷൻ എന്ന ജാക്കിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലാകുന്ന സമയത്തും ഇയാളിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

    Read More »
  • Crime

    പാറ്റൂർ ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായത് വലിയ വീഴ്ച; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല

    തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായത് വലിയ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികള്‍ കോടതിയിലെത്തിപ്പോഴാണ് ഹൈക്കോടതി ഉത്തരവിന്‍റെ കാര്യം പൊലീസ് അറിയുന്നത്. പ്രതികള്‍ കോടതിയിൽ കീഴടങ്ങിയപ്പോള്‍ ഇവർക്കായി തമിഴ്നാട്ടിൽ തിരിച്ചിൽ നടത്തുകയായിരുന്നു പൊലീസ്. തലസ്ഥാനത്ത് ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായ ഗുരുതര പാളിച്ചയാണ് പുറത്തുവരുന്നത്. ഓം പ്രകാശിൻെറ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫും ആസിഫും ജോമോനും രജ്ഞിത്തുമാണ് ഹൈക്കോടതിയെ മുൻകൂർജാമ്യാപേക്ഷയുമായി സമീപിച്ചത്. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദ്ദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞില്ല. ജാമ്യാപേക്ഷ തള്ളിയ കാര്യം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിലെ പത്തേമുക്കാലിന് പ്രതികളെത്തി കീഴടങ്ങിയ ശേഷമാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഒളിവിലിരിക്കുമ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടന്നുള്ള കീഴടങ്ങലെന്നും അറിയുന്നു. ഉന്നതരിലേക്കുള്ള അന്വേഷണം…

    Read More »
  • Kerala

    പണം നൽകാത്തതിനാൽ പലചരക്ക് കടയിൽനിന്ന് പോലും നിത്യവൃത്തിക്കുള്ള സാധനങ്ങൾ കിട്ടുന്നില്ല, നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാതെ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും; ശമ്പളം കിട്ടാതായിട്ട് ആറു മാസം

    കണ്ണൂർ : ആറു മാസമായി ശമ്പളം കിട്ടാതായതോടെ കണ്ണൂർ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ. പലർക്കും നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. സമര പ്രഖ്യാപനം നടത്തിക്കൊണ്ട് തൊഴിലാളികൾ ഫാമിൽ സൂചന പണിമുടക്ക് നടത്തി. ഫാമിലെ 300 ലധികം തൊഴിലാളികളുടെയും 27 ഓളം വരുന്ന ജീവനക്കാരുടെയും അവസ്ഥ സമാനമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ തിരിച്ചടവ് മുടങ്ങിയെന്നും പണം നൽകാത്തതിനാൽ പലചരക്ക് കടയിൽ നിന്ന് പോലും നിതൃവൃത്തിക്കുള്ള സാധനങ്ങൾ കിട്ടുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. വന്യമൃഗങ്ങൾ വിള നശിപ്പിച്ച നഷ്ടപരിഹാര ഇനത്തിൽ വനം വകുപ്പ്, ഫാമിന് 13 കോടി രൂപ കൊടുക്കാനുണ്ട്. പട്ടിക വർഗ്ഗ വകുപ്പ് ആ തുക വാങ്ങിയെടുത്താൽ ശമ്പളം കൊടുക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ആനയും കുരങ്ങും അടങ്ങുന്ന വന്യമൃഗങ്ങൾ ഫാമിലിറങ്ങാൻ തുടങ്ങിയതോടെ പല വിളവും എടുക്കാനാവുന്നില്ല. ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ഫാമിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും. ആറളം ഫാമിങ്ങ് കോർപറേഷൻ ശമ്പളം നൽകുന്നത് മുടങ്ങുമ്പോൾ സംസ്ഥാന സർക്കാർ…

    Read More »
  • NEWS

    ചൈനീസ് പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിൽ വെടിവയ്പ്പ്; 10 മരണം

    ലോസ് ആഞ്ചലസ്: അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്.ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 10 പേർ മരിച്ചു. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പതിനായിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവിടത്തെ ഒരു ഡാൻസ് ക്ളബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവയ്പ്പിൽ…

    Read More »
  • Kerala

    പാലക്കാട് ടസ്കർ സെവന്‍ ഇനി ‘ധോണി’; പേരിട്ട് വനംമന്ത്രി ശശീന്ദ്രന്‍

    പാലക്കാട്: ധോണിയുടെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവൻ (പിടി 7) ഇനി ‘ധോണി’! വനംമന്ത്രി എ കെ ശശീന്ദ്രനാണ് പി.ടി സെവന് പുതിയ പേരിട്ടത്. നാല് വർഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് താപ്പാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140…

    Read More »
Back to top button
error: