Month: January 2023

  • Tech

    ട്വിറ്റര്‍ ലാഭത്തിലാക്കണം, പണമുണ്ടാക്കാൻ പുതിയ പദ്ധതിയുമായി മസ്ക്; പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും

    ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം ട്വിറ്റ് ചെയ്തത്. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന കമ്പനി ഇതോടു കൂടി വലിയ മാറ്റത്തിന് കൂടിയാണ് തുടക്കമിടുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടത്. ഇതോടെ പരസ്യം നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന ആശങ്ക പരസ്യദാതാക്കളെയും പിടികൂടിയിട്ടുണ്ട്. എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ രീതിയെന്ന് മസ്‌കും വാദിച്ചു. ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിൻറെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ…

    Read More »
  • Crime

    സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സംസ്ഥാന നേതാവായ ഫിറോസിനെ എന്തിനാണ് അറസ്റ്റ് ചെയ്തത്?ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ്.നിയമനടപടികളുമായി മുന്നോട്ടു പോകും.ഇത്തരം നടപടികൾ കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തി ചെന്നിത്തല പി കെ ഫിറോസിനെ സന്ദര്‍ശിച്ചു.. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.അറസ്റ്റ് കൊണ്ട് പിന്നോട്ടില്ലെന്നും, സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്‍റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം…

    Read More »
  • Kerala

    സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

    തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 549 വിമാനം 9.17ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാര്‍ പൈലറ്റുമാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

    Read More »
  • Crime

    വനിതാ മോഡലിന്‍റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സൈബര്‍ ഇടത്ത് പ്രചരിപ്പിച്ചെന്ന കേസ്; കേസ് ഗുരുതരം, നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

    മുംബൈ: മോഡലിന്‍റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. വനിതാ മോഡലിന്‍റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സൈബര്‍ ഇടത്ത് പ്രചരിപ്പിച്ചു എന്നതാണ് രാഖി സാവന്തിനെതിരായ ആരോപണം. മോഡലിന്‍റെ പരാതിയെ തുടർന്നാണ് താരത്തിനെതിരെ കേസെടുത്തത്. നേരത്തെ രാഖിയെ മുംബൈ പൊലീസ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്ന് മണിക്കൂറുകളോളം ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാഖി അറസ്റ്റിലായി എന്ന വിവരങ്ങള്‍ തുടര്‍ന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചതോടെയാണ് രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസില്‍ നടിയുടെ അറസ്റ്റുണ്ടാകും എന്നാണ് വിവരം. സിനിമ നടി കൂടിയായ പ്രശസ്ത മോഡലാണ് രഖിക്കെതിരെ രംഗത്ത് എത്തിയത്. മുംബൈ അംബോലി പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. ഈ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ജനുവരി 19ന് രാഖിയെ ചോദ്യം ചെയ്തത്. നേരത്തെ…

    Read More »
  • LIFE

    അല്‍ഫോണ്‍സ് പുത്ര​ന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രമം! കാരണം വെളിപ്പെടുത്തി അല്‍ഫോണ്‍സ്

    ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമേ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യതയുള്ളൂവെന്ന് അല്‍ഫോണ്‍സ് പുത്രൻ. തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ എഴുതിയ കുറിപ്പിന് വന്ന് കമന്റിനായിരുന്നു സംവിധായകന്റെ മറുപടി. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണ് എന്ന് അംഗീകരിച്ച് അടുത്ത ചിത്രം എടുക്കൂവെന്ന് പറഞ്ഞ ആരാധകനോടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സ് എഴുതിയ മറുപടിയും ട്രോള്‍ ആയി മാറിയിരിക്കുകയാണ്. ‘​ഗോൾഡ്’ ഒരു മോശം സിനിമയാണ്, അത് അം​ഗീകരിച്ച് അടുത്ത പടം ഇറക്ക്, സീൻ മാറും എന്നായിരുന്നു അല്‍ഫോണ്സ് പുത്രൻ പങ്കുവെച്ച കുറിപ്പിന് ഒരാള്‍ കമന്റ് എഴുതിയത്. ഇത് തെറ്റാണ് ബ്രോ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് മറുപടിയുമായി എത്തി. സിനിമ നിങ്ങൾക്ക് ഇഷ്‍ടമായില്ലെന്ന് പറയാം എന്നാല്‍ എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടില്ല എന്ന് തറപ്പിച്ച്…

    Read More »
  • Crime

    സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണി; കോട്ടയം കുമാരനല്ലൂരിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു; അക്രമി സംഘത്തിൽ പൊലീസുകാരനുമെന്നു പരാതി

    കോട്ടയം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ ഭർത്താവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം യുവതിയുടെ വീട് അടിച്ചു തകർത്തു. പൊലീസ് ഉദ്യോഗസ്ഥൻ അടക്കമുള്ള സംഘമാണ് വീട് അടിച്ചു തകർത്തത്. സംഭവത്തിൽ യുവതിയുടെ മാതാവിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരിയമ്മയുടെ വീടാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തത്. ഇവരുടെ പരാതിയിൽ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വർഷം മുൻപാണ് വിജയകുമാരിയമ്മയുടെ മകളും തിരുവല്ല മുത്തൂർ സ്വദേശിയായ സന്തോഷും തമ്മിൽ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് 35 പവൻ സ്ത്രീധനമായി നൽകിയിരുന്നു. ഈ സ്വർണം സന്തോഷ് വിറ്റതായി വിജയകുമാരിയും മകളും പറയുന്നു. ഇതിന് ശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയെത്തി. എന്നാൽ, യുവതി വീട്ടിൽ എത്തിയതിന് ശേഷം ഭർത്താവ് സന്തോഷ് ഒരു…

    Read More »
  • India

    ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പരമവീരചക്ര ജേതാക്കളുടെ പേര്; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. രാജ്യത്തെ യഥാര്‍ഥ നായകന്മാര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നതിന് എല്ലായ്പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപ് സമൂഹത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌ക്കാര ജേതാക്കളുടെ പേരു നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മിച്ച, നേതാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്ത്, റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് 2018 ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുനര്‍നാമകരണം ചെയ്തിരുന്നു.…

    Read More »
  • Crime

    രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടികൂടി; വാളയാറില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

    പാലക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ വാഹനപരിശോധനയില്‍ പിടികൂടി. വാളയാര്‍ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ നിന്നാണ് വലിയ തുക കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹന്‍ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. കൂടാതെ ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാലുതവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. കുഴല്‍പ്പണക്കടത്താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ കൈവശം പണത്തിന്റെ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • Crime

    സൗദിയില്‍ മലയാളിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു; തമിഴ്‌നാട്ടുകാരനായ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    റിയാദ്: സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജുബൈലില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു. ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വര്‍ഷമായി ഇതേ കമ്പനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്‍മക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവര്‍ത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈല്‍ ജനറല്‍…

    Read More »
  • Health

    നോറോ വൈറസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; പ്രതിരോധവും തക്ക സമയത്ത് ചികിത്സയും അനിവാര്യം

    എറണാകുളം കാക്കനാട്ടെ സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ ആക്കി. രോഗബാധ ഉള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിൽ നിന്നല്ല രോഗ ഉറവിടമെന്നാണ് നിഗമനം. പ്രതിരോധ നടപടികളെടുക്കാൻ സ്കൂളിന് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി. വൈറസ് ബാധയുള്ള കുട്ടി സ്കൂളിൽ വന്നതാണ് മറ്റു കുട്ടികൾക്ക് പകരാൻ കാരണമെന്നാണ് നിഗമനം. തുടക്കത്തില്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ ഈ രോഗം വളരെ വേഗത്തില്‍ ഭേദമാകുന്നതാണ്.  വൈറസ് ബാധ ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. നോറോ വൈറസിനെക്കുറിച്ച് അറിയാം: എന്താണ് നോറോ വൈറസ്?  ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.…

    Read More »
Back to top button
error: