LocalNEWS

ബഫർസോൺ‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണം, കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ജോസ് കെ മാണി

തൊടുപുഴ: ബഫർസോൺ‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇനി ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ഇത്രയും ഭൂമി മാത്രമേ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു.

Signature-ad

കേരളത്തില്‍ 9438 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ റിസര്‍വ് വനമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമായി 3476 ചതുരശ്ര കി.മീറ്റര്‍ വനം മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. ആകെ വനത്തിന്‍റെ 35% മാത്രമേ ഇക്കാര്യത്തിനായി വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 65 ശതമാനം റിസര്‍വ് വനങ്ങളുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയെയും കേന്ദ്ര മന്ത്രാലയത്തെയും ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തേണ്ട നിയമപരമായ ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ച് കേരളാ കോണ്‍ഗ്രസ് എം ബോദ്ധ്യപ്പെടുത്തിയത്. വസ്തുതകളുടെയും കണക്കുകളുടെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലാകണം ബഫര്‍ സോണ്‍ നിശ്ചയിക്കേണ്ടത്. കേരളത്തിലത് വനത്തിനുള്ളില്‍ നിജപ്പെടുത്തണ മെന്നതാണ് പാര്‍ട്ടി നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർലമെന്റിൽ പ്രസംഗിച്ച കുമാരി ആൻസി ജോസഫ്, മാതൃകാ കർഷകൻ ആന്റണി പള്ളത്ത്, ബാബു .ടി. വാഴാംകുന്നേൽ എന്നിവരെ യോഗത്തിൽ ചെയർമാൻ ജോസ് കെ മാണി എംപി ആദരിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

Back to top button
error: