CrimeNEWS

ഇന്‍സ്റ്റഗ്രാംസൗഹൃദം, കുണ്ടറക്കാരിയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ക്രിമിനല്‍കേസ് പ്രതികളടക്കം പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട്ടെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ജസീര്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോയതിനാണ് മറ്റുരണ്ടുപേരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

ജനുവരി 18-ാം തീയതി മുതലാണ് കുണ്ടറ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതോടെയാണ് ജസീറുമായുള്ള സൗഹൃദം കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പാലോടുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ജസീര്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നിയാസിനെതിരേ പത്തിലേറേ ക്രിമിനല്‍കേസുകളുമുണ്ട്.

 

 

Back to top button
error: