Movie

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും നിറഞ്ഞാടുന്ന ‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി 10ന്

മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ…’ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. യുവപ്രതിഭകളിൽ ശ്രദ്ധേയനായ ജിതിൻ സ്റ്റാൻസ്ലാവോസാണ് ഛായാഗ്രഹണം.
ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.
നിരഞ്ജനാ അനൂപും,
തൻവി റാമുമാണു നായികമാർ.
അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ‘എങ്കിലും ചന്ദ്രികേ…’യിൽ അണിനിരക്കുന്നു.
ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു.
എഡിറ്റിംഗ്- ലിജോ പോൾ,
പ്രൊഡക്ഷൻ മാനേജർ- അനിൽ കല്ലാർ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്,
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി, സുശീലൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു.
ഫെബ്രുവരി പത്തിന് ഈ ചിത്രം ഫ്രൈഡേ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Back to top button
error: