Month: January 2023
-
Movie
തോപ്പിൽ ഭാസിയുടെ ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം
സിനിമ ഓർമ്മ തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 ജനുവരി 26 നായിരുന്നു ശോഭയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ റിലീസ്. ജോർജ്ജ് ഓണക്കൂറിന്റെ കഥ. പാരമ്പര്യമായി ഭ്രാന്ത് വരുന്ന കുടുംബം എന്ന കാരണം പറഞ്ഞ് കാമുകിയെ വിവാഹം കഴിക്കാൻ കഴിയാത്ത കാമുകൻ (കെപിഎസി പ്രേമചന്ദ്രൻ). ഒടുവിൽ അയാൾക്കും ഭ്രാന്ത് പിടിപെട്ടു (കൂട്ടിലടച്ചോരു പക്ഷി, ആരും കൂട്ടില്ലാത്തൊരു പക്ഷി). അയാളുടെ സഹോദരി (ശോഭ) ക്കുമുണ്ട് ഒരു പ്രണയം. ആ കാമുകൻ (സുകുമാരൻ) ഭ്രാന്തനെ മന്ത്രവാദത്തിന് വിട്ട് കൊടുക്കാതെ ആധുനിക ചികിത്സ കൊടുത്ത് രോഗം മാറ്റുന്നു. പാരമ്പര്യം പരാജയപ്പെട്ടു. മനസ് നീലാകാശം പോലെ. കാലത്തെ അതിജീവിക്കും വിധം സുന്ദരങ്ങളായ ഗാനങ്ങൾ (ഒ.എൻ.വി- കെ. രാഘവൻ) ചിത്രത്തിലുണ്ടായിരുന്നു. ‘ചെമ്പകപ്പൂവിതൾ പോലാം അമ്പിളിക്കല തിരുമുടിയിൽ’, ‘അകലെയാകാശ പനിനീർ പൂന്തോപ്പിൽ’, ‘എന്റെ നീലാകാശം നിറയെ’ തുടങ്ങിയ ഗാനങ്ങൾ ഒരു കാലത്തിന്റെ സുവർണ്ണ മുദ്രകളാണ്. സമ്പാദകൻ:…
Read More » -
Business
30, 31 തിയതികളിൽ ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസപ്പെട്ടേക്കാം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ
ദില്ലി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.അതേസമയം. ബാങ്കിൽ സാധാരണ പ്രവർത്തനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബി ഐ വ്യക്തമാക്കി. രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ്…
Read More » -
Health
കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാം! 378 സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തി എഫ്ഡിഎ
അമേരിക്ക, ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പല രാജ്യങ്ങളും മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധമാർഗങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378-ഓളം സാനിറ്റൈസറുകൾക്കാണ് എഫ്ഡിഎ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സാനിറ്റൈസറുകൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. മെഥനോൾ, 1-പ്രൊപനോൾ, ബെൻസൈൻ, അസറ്റൽഡിഹൈഡ് തുടങ്ങിയ ഏതാനും ഘടകങ്ങളടങ്ങിയ സാനിറ്റൈസറുകൾക്കാണ് വിലക്ക്. ഒപ്പം ഈഥൈൽ ആൽക്കഹോൾ, ഐസോപ്രോപിൽ ആൽക്കഹോൾ, ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനും എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയവയുമായി സമ്പർക്കം പുലർത്തുന്നത് വഴി ഛർദി, തലവേദന, കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാമെന്നും എഫ്ഡിഎ…
Read More » -
NEWS
ബിഗ് ടിക്കറ്റ് ന്യൂ ഇയർ ബോണസാ: കൂടുതൽ സമ്മാനങ്ങള്‍, 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍!
ഈ മാസം ബിഗ് ടിക്കറ്റിൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന ന്യൂ ഇയർ ബോണസാ കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് ബിഗ് ടിക്കറ്റ് അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങള്‍ക്ക് കഴിയും. ജനുവരി 31-ന് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വിജയികളെ പ്രഖ്യാപിക്കും. ഉറപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നൽകാനാണ് ബിഗ് ടിക്കറ്റ് പുതിയ ന്യൂ ഇയർ ബോണസാ അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങള്‍ക്ക് പങ്കെടുക്കാനുമാകും. 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വര്‍ണവും സമ്മാനമായി നേടാം. പെബ്രുവരി മൂന്നിന് ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വൈകിട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം.…
Read More » -
NEWS
‘ലെവി’ അടക്കുന്നതിൽനിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി സൗദി
റിയാദ്: സൗദി അറേബ്യയിലെ വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസായ ‘ലെവി’ അടക്കുന്നതിൽ നിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി അടക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് ഇളവ് നൽകിയിരുന്നത്. 2020 ഏപ്രിൽ ഏഴിനായിരുന്നു ഇത് സംബന്ധിച്ച ആദ്യ തീരുമാനം വന്നത്. അന്ന് മന്ത്രിസഭയെടുത്ത 515-ാം നമ്പർ തീരുമാനത്തിലെ രണ്ടും മൂന്നും ക്ലോസുകളാണ് കാലാവധി അവസാനിക്കാൻ കുറഞ്ഞ ദിവസം മാത്രം ശേഷിക്കവേ ഇപ്പോൾ സൗദി മന്ത്രിസഭാ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ മൂന്ന് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക് ലെവി അടക്കുന്നതിൽ നിന്ന്ഒരു വർഷത്തേക്ക് കൂടി ഇളവ് ലഭിക്കും. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്…
Read More » -
Kerala
കാട്ടാന പ്രശ്നത്തിൽ ജനങ്ങൾക്കൊപ്പം, ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ല: എം.എം. മണി
ഇടുക്കി: കാട്ടാന പ്രശ്നത്തിൽ ജനങ്ങൾക്ക് ഒപ്പമെന്ന് എം.എം. മണി. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റാൻ നടപടി വേണം. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ല. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകർക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവത്തിന് പിന്നാലെ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ. ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്നലെ പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടൽ…
Read More » -
NEWS
യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ലിവ് ദി ഗ്ലിറ്റര്‍ ക്യാംപെയ്ൻ തുടരുന്നു
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (Dubai Shopping Festival – DSF) നോട് അനുബന്ധിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (Dubai Jewellery Group – DJG) നടത്തുന്ന ലിവ് ദി ഗ്ലിറ്റര്‍ (Live the Glitter) ക്യാംപെയ്ൻ തുടരുകയാണ്. ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ഏതാനും ദിവസങ്ങളാണ് ഇനി ക്യാംപെയ്നിൽ ബാക്കിയുള്ളത്. യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഈ ദിനങ്ങള്‍. കുറഞ്ഞത് AED 500-ന് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിന്‍റെ ഭാഗമാകാം, സ്വര്‍ണ സമ്മാനങ്ങള്‍ നേടാം. ഏകദേശം 245 സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകള്‍ മത്സരത്തിന്‍റെ ഭാഗമാണ്. ഇതുവരെ 64 ഭാഗ്യശാലികളാണ് 16 നറുക്കെടുപ്പുകളിൽ വിജയികളായത്. കാൽക്കിലോ വീതം സ്വര്‍ണം ഓരോ വിജയിക്കും ലഭിച്ചു. ഇവരിൽ ആദ്യമായി നറുക്കെടുപ്പിൽ വിജയിച്ച മൊഹമ്മദ് അസെസുള്ളയും ഉണ്ട്. അദ്ദേഹം പറയുന്നു: “1996 മുതൽ 26 വര്‍ഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കാറുമുണ്ട്. ആദ്യമായാണ് എനിക്ക്…
Read More » -
Tech
ഒളിയും മറയുമുണ്ടെന്ന് കരുതി ഈ മതിലിൽ മൂത്രമൊഴിച്ചാല്‍ പണികിട്ടും, ഇത് പ്രതികരണശേഷിയുള്ള മതിലുകള്‍! തിരിച്ചൊഴിച്ചിരിക്കും… ശാസ്ത്രത്തിന്റെ ഒരു പുരോഗതിയെ !
പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും പലര്‍ക്കും അതൊന്നും ബാധകമല്ലെന്ന മട്ടാണ്. പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എഴുതിവച്ചിരിക്കുന്നതിന്‍റെ താഴെയാകും പലരും മൂത്രമൊഴിക്കുന്നത്. ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്ന സ്ഥിതി ലണ്ടണിലും ഉണ്ട്. ഇത്തരത്തില്‍ പൊതു ഇടങ്ങളിലെ മതിലില്‍ മൂത്രമൊഴിക്കുന്നവരെ വരുതിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവിടെ. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ലണ്ടണ്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൌണ്‍സില്‍ പുതിയ ഒരു നൂതനവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേക തരം പെയിന്‍റ് ഉപയോഗിച്ച് തയ്യാറാക്കിയ ഇത്തരത്തില്‍ പ്രതികരണ ശേഷിയുള്ള മതിലുകള്‍ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്. മതിലുകളില്‍ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചു വരാന്‍ കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേയ്ക്ക് ഏത് തരത്തിലുള്ള വെള്ളം ഒഴിച്ചാലും തിരികെവരും എന്ന ശാസ്ത്രമാണ് ഇതിന് പിന്നില്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ബാറുകളും റസ്റ്റോറെന്‍റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സോഹോ. ഇവിടത്തെ മതിലുകളിലാണ് പ്രത്യേക…
Read More » -
Crime
വ്യാജ ഐ ഫോൺ വിറ്റ് തട്ടിപ്പ്: തിരുവനന്തപുരത്ത് നാല് കടകൾക്കെതിരെ കേസ്
തിരുവനന്തപുരം: വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെ തിരുവനന്തപുരത്ത് കേസ്. തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് കേസ്. വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്. ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പൊലീസിന് പരാതി നൽകിയത്. തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ (MOBILE SHOPEE), ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി (Mobile City), നാലുമുക്കിലെ തിരുപ്പതി മൊബൈൽസ് (Thirupathi Mobiles), നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് (Cellular World) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. ഈ കടകളിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോൺ അടക്കമുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. ഡെപ്യൂട്ടി കമ്മീഷണർക്ക് കമ്പനി നൽകിയ പരാതി ഫോർട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 486ാം വകുപ്പും…
Read More » -
NEWS
മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പ്: ഇന്ത്യക്കാരനില്ലാത്ത എന്ത് നറുക്കെടുപ്പ്, വിജയികളിൽ ഇന്ത്യന്‍ പ്രവാസികളും
ഏറ്റവും പുതിയ മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ (Mahzooz Super Saturday) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനമായ 1,000,000 AED സ്വന്തമാക്കിയത് 23 വിജയികളാണ്. ഇതിൽ ഒരാള്‍ രണ്ട് തവണ വിജയം നേടി. മൂന്നാം സമ്മാനമായ 350 AED സ്വന്തമാക്കിയത് 1116 മത്സരാര്‍ഥികളാണ്. ഒപ്പം മൂന്ന് റാഫ്ള്‍ വിജയികള്‍ AED 100,000 വീതം നേടി. ഒരേ നറുക്കെടുപ്പിൽ ഇരട്ട സമ്മാനം അപൂര്‍വമല്ല. ഇത്തവണ, പലസ്‍തീനിൽ നിന്നുള്ള അദ്‍നാൻ അത് തെളിയിച്ചു. ഒരേ ഡ്രോയിൽ രണ്ടുതവണ അദ്‍നാൻ സമ്മാനം നേടി. യു.എ.ഇയിൽ കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുകയാണ് ബിസിനസുകാരനായ അദ്‍നാൻ. വെറും ആറ് മാസം മുൻപ് മാത്രമാണ് മഹ്‍സൂസിൽ അദ്‍നാൻ കളി തുടങ്ങിയത്. കഴിഞ്ഞയാഴ്ച്ചയാണ് അദ്‍നാൻ രണ്ട് മഹ്‍സൂസ് വാട്ടര്‍ബോട്ടിലുകള്‍ വാങ്ങിയത്. ഒരേ സെറ്റിലുള്ള നമ്പറുകളും തെരഞ്ഞെടുത്തു. ഇതോടെ AED 1,000,000 നേടിയ വിജയികള്‍ക്കൊപ്പം അദ്‍നാന്‍റെ പേര് രണ്ടുതവണ തെളിഞ്ഞു. വിജയത്തിന്‍റെ സന്തോഷം അദ്‍നാൻ ഉൾക്കൊള്ളുന്നതേയുള്ളൂ. അദ്ദേഹം തന്‍റെ ഭാഗ്യത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ല…
Read More »