Month: January 2023
-
India
കോവിഡ് പ്രതിരോധം: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നേസൽ വാക്‌സിൻ ഇന്നു മുതൽ ലഭ്യമാകും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായുള്ള, മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍(നേസൽ വാക്‌സിൻ) ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. വാക്‌സിന്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇന്‍കോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നേസൽ വാക്‌സിന്‍ നല്‍കുക. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.
Read More » -
Crime
പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി ഒടുവിൽ പിടിയില്‍
തൊടുപുഴ: മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഇയാളുടെ വീടിന് സമീപത്തു നിന്നാണ് പ്രതിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായതെന്ന് ആരോപണമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ…
Read More » -
Kerala
‘ധോണി’യുടെ ശരീരത്തില്‍ 15 പെല്ലെറ്റുകള്‍ കണ്ടെത്തി; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം
പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ‘ധോണി’ (പി.ടി സെവന്‍)യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവില്‍ ആന ഉള്ളത്. കൂട്ടിലുള്ള ‘ധോണി’ രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകര്‍ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴിയിളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു.
Read More » -
Crime
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ശ്രദ്ധ കണ്ടു; പിന്നെ വാക്കേറ്റം, കൊലപ്പെടുത്തി വെട്ടി കഷണങ്ങളാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകത്തില്‍ 6,629 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ശ്രദ്ധയ്ക്ക് മറ്റൊരു സുഹൃത്തുമായുള്ള ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കാണുന്നതിനായി ഗുരുഗ്രാമിലേക്ക് ശ്രദ്ധ പോയിരുന്നു. ഇതേച്ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് അഫ്താബിനെതിരേ ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും അഫ്താബ് മുന്‍പേ നശിപ്പിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി അഫ്താബ് വെട്ടിനുറുക്കി. പലയിടങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ 180 പേരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിന് പുറമേ മുന്‍സ്ഥാപന മേധാവിക്കും സുഹൃത്തുക്കള്‍ക്കും ശ്രദ്ധ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും, അഫ്താബിന്റെ ഉപദ്രവത്തെ കുറിച്ച് പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കൊലപാതകത്തിന് ആഴ്ചകള്‍ക്ക് ശേഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തില്‍ അഫ്താബ് ജോലിക്ക് ചേര്‍ന്നിരുന്നു. അഫ്താബില്‍ അസ്വാഭാവികമായ പെരുമാറ്റം ഒന്നും കണ്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ…
Read More » -
Crime
മെഡി. കോളജ് ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടെയെടുത്തു; പോലീസുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈല്‍ഫോണില്‍ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരന്‍ അറസ്റ്റില്‍. ചെങ്കല്‍ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ജെറിയാട്രിക് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ഈ സമയം മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നു. ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഫോണ്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ചിത്രം കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസില്‍ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
Health
വായ്പുണ്ണ് ശല്യപ്പെടുത്തുന്നോ…? അഗത്തി ചീരയുടെ പൂവ് കറിവച്ച് കഴിക്കൂ; അറിയൂ അഗത്തി ചീരയുടെ 1000 ഗുണങ്ങൾ
ഡോ. വേണു തോന്നക്കൽ നാവിലും ചുണ്ടിലും നിറയെ പുണ്ണ് വന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ ഉടൻ അഗത്തി ചീരയുടെ പൂവ് കറി വച്ച് കഴിക്കുകയോ എണ്ണ കാച്ചി പുണ്ണിൽ പുരട്ടുകയോ ചെയ്യുക. ബുദ്ധിമുട്ടുകൾ വളരെ പെട്ടെന്ന് മാറും. പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ മതി ചിലർക്ക് വായിൽ പുണ്ണ് നിറയാൻ. ഭാര്യമാരോട് ഒന്ന് വഴക്കിട്ടാൽ മതി പിന്നെ ഒരാഴ്ചക്കാലം ചായപോലും കുടിക്കാൻ ആവാതെ വായിപ്പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്ന ഭർത്താക്കന്മാരെ കാണാം. വായ്പുണ്ണിന് മനസ്സുമായുള്ള ബന്ധം വ്യക്തമായല്ലോ. ഇതിന് അനവധി കാരണ ങ്ങളുണ്ട്. അതിന്റെ പാതോളജി തുടങ്ങി കൂടുതൽ വിവരങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യുന്നില്ല. വളരെയേറെ പോഷകസമൃദ്ധമായ ഒരു ഇലക്കറിയാണിത്. ജീവകം എ, ജീവകം ബി കോംപ്ലക്സ്, ജീവകം സി തുടങ്ങിയ ജീവകങ്ങളും മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം തുടങ്ങിയ ഖനിജ ങ്ങളും അടങ്ങിയിരിക്കുന്നു. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം…
Read More » -
Kerala
ട്രെയിനിൽ വനിതാ ഡോക്ടറുടെ വീര പരാക്രമങ്ങൾ: ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ച സഹയാത്രികയോട് തട്ടിക്കയറി, വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു; ഒടുവിൽ അറസ്റ്റിലായി
കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ശബ്ദമുയർത്തി ഫോണില്‍ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് വനിതാ ഡോക്ടര്‍ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ് ബെറ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസില്‍ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കംപാര്‍ട്‌മെന്റില്‍ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രിക ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബെറ്റിയെ മറ്റൊരു കംപാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കു നേരെയും കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ഡോക്ടര്‍ ഫോണ്‍ ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന്…
Read More » -
India
കിഴക്കന്‍ ലഡാകിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെയും നിയന്ത്രണം ഇന്‍ഡ്യയ്ക്ക് നഷ്ടമായി, ചൈന കയ്യേറി; സംഭവം ഗൗരവതരമെന്ന് ഉന്നത കേന്ദ്രങ്ങൾ
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാകിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്‍ഡ്യയ്ക്കു നഷ്ടമായതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമായി തുടരുന്നതിനിടെ പുറത്തു വന്ന ഈ റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 3,500 കിലോമീറ്ററാണ് ഇന്‍ഡ്യ- ചൈന അതിര്‍ത്തി. കാരകോറം പാസ് മുതല്‍ ചുമുര്‍ വരെ നിലവില്‍ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 517, 2432, 37 എന്നീ പോയിന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ് പി പി.ഡി നിത്യയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ചു സമര്‍പ്പിച്ച രഹസ്യവിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. പട്രോളിങിന് പോകാത്തതും ഇന്‍ഡ്യന്‍ പൗരന്‍മാരെ സ്ഥിരമായി കാണാത്തതുമായ…
Read More » -
Health
ചെറുനാരങ്ങ ഔഷധസമ്പുഷ്ടം, അറിഞ്ഞിരിക്കുക ചെറുനാരങ്ങയുടെ എണ്ണമറ്റ ഗുണങ്ങൾ
ചെറുതൊന്നുമല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ. ദഹനക്കേടിനുള്ള ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകൾക്കു മുകളിലും ഇത് ഒഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക. പല നിലയിലുള്ള ആരോഗ്യ സംരക്ഷണത്തോടൊപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും സഹായിക്കുന്നു ചെറുനാരങ്ങ. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക. മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും. ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ…
Read More »