CrimeNEWS

മെഡി. കോളജ് ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടെയെടുത്തു; പോലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈല്‍ഫോണില്‍ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരന്‍ അറസ്റ്റില്‍. ചെങ്കല്‍ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ജെറിയാട്രിക് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്.

Signature-ad

ഈ സമയം മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നു. ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു.  തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഫോണ്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ചിത്രം കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസില്‍ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: