Month: January 2023
-
Kerala
മുന്നറിയിപ്പ് ബോർഡില്ല, മൂടിയില്ലാത്ത ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
കോട്ടയം: മൂടിയില്ലാത്ത ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. വെള്ളൂർ തറേപ്പറമ്പിൽ സുധീഷ് (37) ആണ് മരിച്ചത്. കലുങ്ക്പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെള്ളൂർ- വെട്ടിക്കാട്ടുമുക്ക് റോഡിലെ ഓടയാണ് അപകടക്കെണിയായത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ വരുകയായിരുന്നു. വെട്ടിക്കാട്ടുമുക്കിൽ നിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ഭാര്യയേയും മകനേയും കയറ്റിവിട്ടു. തുടർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴി പാരായി കലുങ്കിനും ആറാട്ടുമണപ്പുറത്തിനും ഇടയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന് സമീപമുള്ള ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അനുഷയാണ് ഭാര്യ. കാശിനാഥൻ മകനാണ്.
Read More » -
Kerala
കെ.എസ്.ആര്‍.ടി.സി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്‌സാപ്പിലയയ്ക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സാപ്പില്‍ അയയ്ക്കാന്‍ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 9188619380 എന്ന വാട്‌സാപ് നമ്പരില്‍ വീഡിയോ അയയ്ക്കാം. ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പരിഷ്‌കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴല്‍മന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്‌കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചു.
Read More » -
Crime
പരീക്ഷ ജയിക്കാന്‍ ‘1001 വീടു തെണ്ടി’ നേര്‍ച്ച; വഞ്ചിയൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത് നിയമവിദ്യാര്‍ഥി
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ അറസ്റ്റിലായത് നിയമ വിദ്യാര്‍ഥി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും തൃശ്ശൂരില്‍ നിയമവിദ്യാര്‍ഥിയുമായി ശ്യാം ജി.രാജ് ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വഞ്ചിയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. പഴനിയില്‍ പോകാനുള്ള നേര്‍ച്ചക്കാശ് ചോദിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി മാത്രമേ സംഭവസമയം വീട്ടിലുണ്ടായിരുന്നുള്ളൂ. ആദ്യം കുറി തൊടാനെന്ന ഭാവത്തില്‍ അടുത്തേക്ക് വന്നപ്പോള്‍ പെണ്‍കുട്ടി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതോടെ അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി ഇറങ്ങിയോടുകയും സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയുമായിരുന്നു. ഇതിനകം അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും പുലര്‍ച്ചെ അഞ്ചുമണിയോടെ കൊല്ലത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നേര്‍ച്ചയുടെ ഭാഗമായാണ്…
Read More » -
Kerala
ജ്യോതിഷ പ്രവചനം സത്യമായി; ജലാശയത്തില്‍ തള്ളിയ പ്രാചീന വിഗ്രഹം മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി
കോട്ടയം: ദേവപ്രശ്ന പ്രവചനം ഫലിച്ചു; വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പാലാ രാമപുരം, വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 13ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്നം നടത്തി. പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷന്‍. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നും ദേവപ്രശ്നവിധിയില്‍ തെളിഞ്ഞു. രാജാവിന്റെ കാലശേഷം ക്ഷേത്രം നാശോന്‍മുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തില്‍ തള്ളിയെന്നുമായിരുന്നു പ്രശ്നചിന്തയില്‍ തെളിഞ്ഞത്. മൂന്ന് മാസത്തിനുള്ളില്‍ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും ദൈവജ്ഞന്‍ പറഞ്ഞു. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍, സെക്രട്ടറി ബിജു പറോട്ടിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്തര്‍ ക്ഷേത്രവളപ്പില്‍ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള മണിക്കിണര്‍ കണ്ടെത്തിയത്. ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്‌മണ്യനും സുഹൃത്തുക്കളും കിണര്‍ വറ്റിച്ചതോടെ…
Read More » -
India
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍ തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല
ഹൈദരാബാദ്: പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരേഡും ഗാര്‍ഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രാജ്ഭവനില്‍ മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചത്. രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. ചടങ്ങില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ഗവര്‍ണര്‍ അനുമോദിച്ചു. നേരത്തേ രാജ്ഭവനില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെറുപരിപാടികള്‍ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ തവണ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.
Read More » -
Kerala
മദ്യപിച്ച് മാത്രമല്ല ഇനി മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിച്ചാലും പിടി വീഴും, ലൈസൻസ് തെറിക്കും
തിരുവനന്തപുരം: മദ്യപിച്ച് മാത്രമല്ല ഇനി മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിച്ചാലും പിടി വീഴും, ലൈസൻസ് റദ്ദാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊലീസ്, മോട്ടോർവാഹന വകുപ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. പൊലീസ് പിടികൂടുന്ന കേസുകളിൽ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പിന് കത്ത് നൽകും. ഒന്നിലധികംതവണ കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരികയും അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പരിശോധനയിൽ എളുപ്പത്തിൽ തിരിച്ചറിയാനാകും. എന്നാൽ ഡ്രൈവർ…
Read More » -
India
കോവിഡ് പ്രതിരോധം: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നേസൽ വാക്‌സിൻ ഇന്നു മുതൽ ലഭ്യമാകും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായുള്ള, മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍(നേസൽ വാക്‌സിൻ) ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. വാക്‌സിന്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇന്‍കോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നേസൽ വാക്‌സിന്‍ നല്‍കുക. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.
Read More » -
Crime
പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി ഒടുവിൽ പിടിയില്‍
തൊടുപുഴ: മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഇയാളുടെ വീടിന് സമീപത്തു നിന്നാണ് പ്രതിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായതെന്ന് ആരോപണമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ…
Read More »

