Month: January 2023
-
Kerala
മലബാറിലെ പ്രവാസികൾക്ക് ആശ്വാസം; കരിപ്പൂരിലേക്കു വീണ്ടും ഗൾഫ് സർവീസ് ആരംഭിക്കാൻ ഇൻഡിഗോ
കോഴിക്കോട്: മലബാറിലെ പ്രവാസികൾക്ക് ആശ്വാസം, കരിപ്പൂരിലേക്കു വീണ്ടും ഗൾഫ് സർവീസ് ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകളാണ് ഇൻഡിഗോ പുനഃരാരംഭിക്കുന്നത്. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിൽ ഇറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. ഈ വിമാനം വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട് – ദമ്മാം സർവീസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. അതേസമയം, റൺവേ ബലപ്പെടുത്തൽ ജോലികൾ ആരംഭിച്ചതോടെ പകൽ ആളൊഴിഞ്ഞ് കരിപ്പൂർ വിമാനത്താവളം. റീ കാർപെറ്റിംഗ് ജോലികൾ ആരംഭിച്ചതോടെ വിമാന സർവീസുകൾ മാറ്റിയതിനാലാണ് പകൽ സമയത്ത്…
Read More » -
Crime
കാമുകിയെ ആകർഷിക്കാൻ മോഷ്ടിച്ചത് 13 ആഢംബര ബൈക്കുകൾ; ഒടുവിൽ 19 വയസുകാരൻ പോലീസിന്റെ പിടിയിൽ
മുംബൈ: കാമുകിയുടെ മുന്നിൽ ആളാകാൻ 13 ആഢംബര ബൈക്കുകൾ മോഷ്ടിച്ച 19 വയസുകാരൻ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലെ കല്യാൺ നഗറിലാണ് സംഭവം. ഇയാളിൽ നിന്ന് 13 ബൈക്കുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശുഭം ഭാസ്‌കർ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ഗുഞ്ചാൽ പറഞ്ഞു. കാമുകിയെ ആകർഷിക്കുന്നതിനായാണ് ഇത്രയേറെ വിലകൂടിയ ബൈക്കുകൾ യുവാവ് മോഷ്ടിച്ചതെന്ന് കമ്മീഷണർ വ്യക്തമാക്കി. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ ലാത്തൂർ, സോലാപൂർ, പൂനെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ 13 ബൈക്കുകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മോഷ്ടിച്ച ആഢംബര ബൈക്കുകൾക്ക് ഇരുപതു ലക്ഷം രൂപയോളം വില വരുമെന്നാണു പോലീസ് കണക്കുകൂട്ടുന്നത്. കൂടുതൽ ബൈക്കുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബൈക്ക് മോഷണക്കേസുകൾ കേന്ദ്രീകരിച്ചും അന്വേഷണം…
Read More » -
Crime
ഹരിയാനയിൽ തൊഴിലാളിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; കൂലി ചോദിച്ചതിന് കോൺട്രാക്ടർ അടിച്ചു കൊന്നതെന്നു മകൻ
ന്യൂഡൽഹി: ഹരിയാനയിൽ തൊഴിലാളിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ. കൂലി ചോദിച്ചതിന് കോൺട്രാക്ടറാണ് തന്റെ അച്ഛനെ അടിച്ചുകൊന്നതെന്ന് ആരോപിച്ച് മരിച്ചയാളുടെ മകൻ രംഗത്തെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ബിഹാർ സ്വദേശിയായ രാംവിലാസ് ആണു മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് പിന്നിലെന്ന് മകൻ ആരോപിച്ചു. 52കാരനായ തൊഴിലാളിയുടെ മൃതദേഹം ഗോൾഫ് കോഴ്‌സ് റോഡിൽ റാപിഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാംവിലാസിന്റെ മൃതദേഹം. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. കൂലിയെ ചൊല്ലി അച്ഛനുമായി കോൺട്രാക്ടർ വഴക്കുകൂടിയതായും കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്നും മകൻ ആരോപിച്ചു. മകന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
Kerala
തിരുവനന്തപുരം – കന്യാകുമാരി സെക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ: ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കി, പൂർണ വിവരങ്ങൾ ഇതാ…
തിരുവനന്തപുരം: തിരുവനന്തപുരം – കന്യാകുമാരി സെക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ ഷെഡ്യൂളിൽ റെയിൽവേ മാറ്റം വരുത്തി. ചില ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായും. സമയത്തിൽ മാറ്റം വരുത്തുകയും റദ്ദാക്കുകയും ചെയ്ത ട്രെയിനുകളുടെ വിവരങ്ങൾ ഇതാ. പൂർണമായി റദ്ദാക്കുന്ന ട്രെയിനുകളും ദിവസവും: കൊല്ലത്തു നിന്നു 11.35 ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്സ്പ്രസ് (06772), കന്യാകുമാരിയിൽ നിന്നു വൈകിട്ട് 4.05 ന് പുറപ്പെടുന്ന കൊല്ലം മെമു എക്സ്പ്രസ് (06773) എന്നീ ട്രെയിനുകൾ – ഇന്നും ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15 തീയതികളിൽ പൂർണമായി റദ്ദാക്കി. പുനലൂരിൽ നിന്നു രാവിലെ 6.30 നു പുറപ്പെടുന്ന നാഗർകോവിൽ ജംക്‌ഷൻ എക്സ്പ്രസ് സ്പെഷൽ (06639), കന്യാകുമാരിയിൽ നിന്നു വൈകിട്ട് 3.10 നു പുറപ്പെടുന്ന പുനലൂർ എക്സ്പ്രസ് സ്പെഷൽ (06640) ട്രെയിനുകൾ – ഫെബ്രുവരി 14 മുതൽ 17 വരെ പൂർണമായി റദ്ദാക്കി. തിരുവനന്തപുരത്തു നിന്നു…
Read More » -
India
വിവാഹസമയത്ത് വധുവിന് 18 വയസ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവല്ലെന്നു കർണാടക ഹൈക്കോടതി
ബംഗളുരു: വിവാഹസമയത്ത് വധുവിന് 18 വയസ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം ആ വിവാഹം അസാധുവല്ലെന്നു കർണാടക ഹൈക്കോടതി. ഇതുസംബന്ധിച്ച കുടുംബക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാണെന്നു കുടുംബക്കോടതി വിധിച്ചത്. എന്നാൽ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂർത്തിയായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ പതിനൊന്നാം വകുപ്പിൽ അസാധു വിവാഹങ്ങളുടെ പരിധിയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതി ഇതു വിലയിരുത്തിയതിൽ പിഴവു പറ്റിയതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്‌ന താലൂക്കിലെ ഷീല നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2012ൽ ഷീലയുടെയും മഞ്ജുനാഥിന്റെയും വിവാഹം നടന്നു. എന്നാൽ വിവാഹ…
Read More » -
India
ഇന്നലെ കേരളം, ഇന്ന് ഹരിയാന, പാർട്ടി സംസ്ഥാന ഘടകങ്ങൾ പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി; തെരഞ്ഞെടുപ്പിന് ഒരുങ്ങാനെന്നു വിശദീകരണം
ന്യൂഡൽഹി: കേരളാ ഘടകത്തെ പിരിച്ചുവിട്ടതിനു പിന്നാലെ ഹരിയാന സംസ്ഥാന ഘടകത്തെയും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി. എഎപി ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാർത്താക്കുറിപ്പിലൂടെയാണ് ഹരിയാനയിലെ മുഴുവൻ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത്. തെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ഔദ്യോഗിക വിശദീകരണം. ബൂത്ത് തലം മുതൽ കേഡർ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന സംസ്ഥാന ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കൾ പഴയപടി തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പാർട്ടിയുടെ കേരള ഘടകത്തെയും ആം ആദ്മി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടത്. 2014ൽ ഹരിയാനയിൽ ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം സ്ഥാപിച്ചെങ്കിലും നാളിതുവരെ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ പാർട്ടിയ്‌ക്കായില്ല. രാജ്യസഭാംഗമായ ഡോ. സുശീൽ ഗുപ്‌തയ്‌ക്കാണ് ഇതുവരെ പാർട്ടിയുടെ ചുമതലയുണ്ടായിരുന്നത്. ആരംഭകാലത്ത് യോഗേന്ദർ യാദവ്, നവീൻ ജയ്‌ഹിന്ദ്…
Read More » -
Business
ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു തിരിച്ചടി; 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി
ന്യൂഡൽഹി: ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് ഓഹരിവിപണിയിൽ 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി. ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിടേണ്ടിവന്നതെന്നാണു സൂചന. വർഷങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിയുടെ ആസ്തിമൂല്യം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാൻ കാരണം. കമ്പനികളുടെ ഓഹരി വിലയിൽ ശരാശരി 819 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.…
Read More » -
Health
”ഞാനും അല്ലിയും അന്ന് മരണത്തിന്റെ വക്കില്‍ വരെയെത്തി, എല്ലാം നോര്‍മലകാന്‍ രണ്ട് വര്‍ഷം വേണ്ടി വന്നു”
ഡെലിവറി സമയത്ത് താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പറയുകയാണ് നടന്‍ പൃഥ്വിരാജിന്‍െ്‌റ ഭാര്യ സുപ്രിയ മേനോന്‍. ഡെലിവറി സമയത്ത് പൃഥ്വി ചില ഷൂട്ടിങ് തിരക്കുകള്‍ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നത് തന്റെ അച്ഛനും അമ്മയുമായിരുന്നെന്നും ഡെലിവറിക്ക് ശേഷം തനിക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെന്നും സുപ്രിയ പറഞ്ഞു. ഡെലിവറിക്ക് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനായിരുന്നു എന്നും പുറത്ത് പോകാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ. ”ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പൃഥ്വിക്ക് ഷൂട്ടിന്റെ ആവശ്യത്തിനായി പുറത്ത് പോകേണ്ടി വന്നു. അന്ന് എന്നെ നോക്കാന്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഒരു സ്റ്റാഫ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ അവിടെ ഒറ്റക്ക് നിര്‍ത്തിപോകാന്‍ പൃഥ്വിക്ക് പേടിയായിരുന്നു. അതുകൊണ്ട് പൃഥ്വി തന്നെ എന്റെ അച്ഛനെയും അമ്മയേയുെം വിളിച്ച് കുറച്ച് നാള്‍ എറണാകുളത്ത്…
Read More » -
Kerala
പിടി തരാതെ കുതിപ്പ് തുടരുന്നു; സ്വര്‍ണ വില പവന് 320 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. കഴിഞ്ഞദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് വില 42,160 എന്ന നിലയില്‍ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5,310 രൂപയായി വര്‍ധിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. സ്വര്‍ണവില 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ വില വര്‍ധന.
Read More » -
Crime
പതിനേഴുകാരനെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോകള്‍ കാണിച്ച് 2019 മുതല്‍ ബഷീര്‍ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ഇത് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം സി.ഐ: ജോബി തോമസിന്റെ നേതൃത്വത്തിലുളള സംഘം ആണ് പ്രതിയെ പിടികൂടിയത്.
Read More »