Month: January 2023

  • Social Media

    ”വസ്ത്രധാരണം മൂലം മുസ്ലിംങ്ങള്‍ വീട് വാടകയ്ക്ക് തരുന്നില്ല; മുസ്ലിമായതിനാല്‍ ഹിന്ദുക്കളും…”

    മുംബൈ: ഫാഷന്‍ എന്നാല്‍ പലപ്പോഴും നമുക്ക് കൃത്യമായ ചതുരത്തിനകത്ത് നിര്‍വചിച്ചുവയ്ക്കാവുന്ന സങ്കല്‍പമല്ല. ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്(25). ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. ഇതിന് പുറമെ വസ്ത്രധാരണത്തിലെ പുതുമകളും വ്യത്യസ്തതകളും തന്നെ ഉര്‍ഫിയെ എപ്പോഴും വാര്‍ത്തകളില്‍ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍, ഉര്‍ഫിയെ ചുറ്റിപറ്റിയുണ്ടാകുന്ന വിവാദങ്ങള്‍ക്കും കുറവില്ല. ഉര്‍ഫിക്കെതിരേ മഹാരാഷ്ട്രയിലെ ഭരണകക്ഷി ബി.ജെ.പി തന്നെ രംഗത്ത് എത്തിയിരുന്നു. മഹിള മോര്‍ച്ച നേതാവിന്റെ പരാതിയില്‍ പോലീസ് ഉര്‍ഫിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഉര്‍ഫിയുടെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ വിവാദമാകുന്നത്. മുംബൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഒരു ഫ്‌ളാറ്റോ അപ്പാര്‍ട്ട്‌മെന്റോ കിട്ടുന്നില്ലെന്നാണ് ഇപ്പോള്‍ ഉര്‍ഫി പറയുന്നത്. ഇതിന് കാരണം ഉര്‍ഫിയുടെ വസ്ത്രധാരണവും മതവുമാണെന്നാണ് ഇവര്‍ തന്നെ പറയുന്നത്. ലഖ്നൗ സ്വദേശിയായ ഉര്‍ഫി ജനുവരി 24ന് ചെയ്ത ഒരു ട്വീറ്റില്‍ തന്റെ അവസ്ഥ തുറന്നു…

    Read More »
  • Crime

    പോക്‌സോ കേസില്‍ 18 വര്‍ഷം തടവ്; വിധി കേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    മലപ്പുറം: പോക്‌സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ പോലീസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. 2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്സിലെ പ്രതിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയ്ക്കല്‍ പോലീസ് പ്രതിയെ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയില്‍ ഹാജരാക്കി. ജഡ്ജി സി.ആര്‍. ദിനേശ് വിവിധ വകുപ്പുകളില്‍ 18 വര്‍ഷം കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുവദിക്കണം. ജഡ്ജി ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടുകയായിരുന്നു. കോടതി വളപ്പിലുണ്ടായിരുന്നവര്‍ പിടിച്ചുവെച്ചെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സബ്രജിസ്ട്രാര്‍…

    Read More »
  • Crime

    ഒളിസങ്കേതത്തിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പോലീസ്, കുളിമുറിയുടെ കമ്പിവളച്ച് രക്ഷപ്പെടാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ മൂന്നു പേരെ സാഹസികമായി അറസ്റ്റ് ചെയ്ത് പോലീസ്. ചാര്‍ളി ഉസ്മാന്‍ (41), എം.എച്ച്. മൊയ്തീന്‍ (27), സിനാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമകേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. പുളിക്കൂര്‍ പള്ളത്തെ പി.എം. ആസിഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ചാര്‍ളി ഉസ്മാന്‍ സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ഉസ്മാനും മറ്റു രണ്ടു പ്രതികളും ഉളിയത്തടുക്കയില്‍ ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങുന്നതായി വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒളിസങ്കേതം കണ്ടെത്തുന്നത്. തുടര്‍ന്ന് ഉളിയത്തടുക്കയിലെ സ്വകാര്യ കെട്ടിടത്തിലെത്തിയ പോലീസ് സംഘം വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിത്തുറന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. അതിനിടയില്‍ കുളിമുറിയുടെ കമ്പിവളച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു. വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ചാര്‍ളി ഉസ്മാന്‍. 2009-ല്‍ കാപ്പചുമത്തി അറസ്റ്റിലായ ഉസ്മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. മയക്കുമരുന്ന് കേസുള്‍പ്പടെ നാലു കേസുകളില്‍ പ്രതിയായ മൊയ്തീന്‍ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പ് ആക്രമിച്ച…

    Read More »
  • Kerala

    മണ്ണാര്‍ക്കാട്ട് കോഴിക്കൂട്ടില്‍ കൈകുരുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

    പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കൈകുരുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയില്‍ കൈകുരുങ്ങിയ പുലി ഏറെ നേരം ഈ നിലയില്‍ തുടര്‍ന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയെ പുറത്തെടുത്തു. മരണകാരണം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുപോയി. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ എത്തി മയക്കുവെടിവെച്ച് പിടികൂടാനിരിക്കെയാണ് പുലി ചത്തത്. മേക്കളപ്പാറയിലാണ് കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടില്‍ കണ്ടത്. കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകര്‍ത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. പുലിയുടെ വലയില്‍ കുടുങ്ങിയ കൈയ്ക്ക് കാര്യമായ പരുക്ക് പറ്റിയിട്ടുണ്ട്. ആറു മണിക്കൂറിലധികമാണ് പുലി വലയില്‍ കുടുങ്ങിക്കിടന്നത്. കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്. ഇത് മരണകാരണമാകാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ സമയം ശരീരത്തിന്റെ ഭാരം…

    Read More »
  • Fiction

    ഒരിക്കലും തോൽക്കാത്തവരല്ല, പഴയ വീഴ്ചകളിൽ നിന്നും പുതിയ കുതിപ്പിനുളള ഊർജം നേടുന്നവരാണ് മികച്ചവർ

    വെളിച്ചം കൊള്ളക്കാരുടെ ആക്രമണം കൊണ്ട് ജനം പൊറുതിമുട്ടി. ചതിക്കുഴികൾ ഒരുക്കിയുള്ള ഒളിആക്രമണമായിരുന്നു അവരുടെ രീതി. ആ സങ്കേതങ്ങൾ കണ്ടെത്തി കൊള്ളക്കാരെ തുരത്താനുള്ള പദ്ധതികളൊക്കെ പരാജയപ്പെട്ടു. പരാതികള്‍ ഏറെയായപ്പോള്‍ രാജാവ് തന്റെ മന്ത്രിമാരെ തന്നെ വിളിച്ച് കൊള്ളക്കാരുടെ താവളം കണ്ടെത്തി അവ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ യജ്ഞത്തിനായി ഏറ്റവും മികച്ച കുതിരകളെ എടുക്കുവാനുള്ള അനുവാദവും നല്‍കി. അതിൽ ഒരു മന്ത്രി മാത്രം മുടന്തനായ സ്വന്തം കുതിരയെയാണ് സ്വീകരിച്ചത്. മറ്റെല്ലാവരും അയാളെ കളിയാക്കി. “എനിക്ക് ഞാന്‍ ഉപയോഗിക്കുന്ന കുതിര തന്നെ മതി…” അയാൾ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മുടന്തന്‍ കുതിരയൊഴികെ മറ്റെല്ലാ കുതിരകളും പരുക്കുകളോടെ തിരിച്ചുവന്നു. അവര്‍ക്ക് കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കാനായില്ലെന്നുമാത്രമല്ല, അവരുടെ കെണിയില്‍ പെട്ട് പല കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വരികയും ചെയ്തു. അവസാനം അയാളും മുടന്തന്‍ കുതിരയും തിരിച്ചെത്തി. അയാള്‍ പറഞ്ഞു: “പ്രഭോ, ഞാന്‍ കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കുകയും അത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു…” എല്ലാവര്‍ക്കും അത്ഭുതമായി. അയാള്‍…

    Read More »
  • LIFE

    തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും

    കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 31ന് കൊടിയേറി 7ന് ആറോട്ടോടു കൂടി കൊടിയിറങ്ങി സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 1 മുതൽ 7-ാം ഉത്സവദിവസമായ ഫെബ്രുവരി 6 വരെ എല്ലാദിവസവും രാവിലെ 8.30 മുതൽ 10 മണിവരെ ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദീപാരാധനയും ചുറ്റുവിളക്കുമുണ്ട്. 1-ാം ഉത്സവം (2023 ജനുവരി 31, ചൊവ്വ) വൈകിട്ട് 5 മണിക്ക് ആചാര്യവരണം, 6ന് തന്ത്രിമുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാത്രി 7.30 ന് ദിയ കൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 2-ാം ഉത്സവം (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 7ന് നാരായണീയപാരായണം – വത്സലാ രാജൻ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നാരായണീയ പാരായണം – നിഷാ മുരളി, രത്നമ്മ ശശിധരൻ, 7.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8.30ന് വിളക്കി നെഴുന്നെള്ളിപ്പ്. 3-ാം ഉത്സവം (2023 ഫെബ്രുവരി 2,…

    Read More »
  • Local

    സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് സിനിമ അഭിനയ കളരി അവസാനിച്ചു

    കോട്ടയം: വ്യക്തികളിലെ അഭിനയ വാസന കണ്ടെത്താനും ആ കഴിവ് തേച്ച് മിനുക്കിയെടുക്കാനുമായി സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമാ) ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ നടത്തിവന്ന സിനിമ അഭിനയ കളരി അവസാനിച്ചു. നിർമ്മാതാവ് ജൂബിലി ജോയി അഭിനയ കളരി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസമായി നടത്തിവന്ന കളരിയിൽ അഭിനയ കല, ഭാവാഭിനയം, നവരസങ്ങൾ, ശരീരഭാഷ എന്നിവയെക്കുറിച്ച് പ്രഫ.കവിയൂർ ശിവപ്രസാദ്, പ്രഫ. ജിജി ജോസഫ്, എൻ.ജ്യോതിർമയി, സിനി ആർട്ടിസ്റ്റ് പ്രേം പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. സാമ ഡയറക്ടർ റവ.ഡോ.എം.പി. ജോർജ്, ട്രഷറർ ടൈറ്റസ് വർക്കി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ , സംവിധായകൻ ബിനോയ് വേളൂർ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക് സിനി ആർട്ടിസ്റ്റ് പ്രേം പ്രകാശ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

    Read More »
  • Crime

    ‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ’… ഇപ്പോൾ ശരിക്കും അറിഞ്ഞു! പ്രോജക്ടിന് അനുമതി നൽകാൻ 20000 രൂപയും ഒരു കുപ്പി സ്കോച്ചും; മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനീയർ വിജിലൻസ് പിടിയിൽ – വീഡിയോ

    കോട്ടയം: 20,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്തിലെ അസി.എൻജിനീയർ വിജിലൻസ് പിടിയിലായി. മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത് കുമാർ ഇ.ടിയെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും ഇയാളുടെ പ്രോജക്ടിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളി 14 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ ആരംഭിക്കാനിരുന്നത്. 2020 ൽ പദ്ധതിയ്ക്കായി പ്ളാൻ അനുവദിച്ച് കിട്ടിയിരുന്നു. തുടർന്ന് റിവൈസ് പ്ളാൻ സമർപ്പിച്ചു. എന്നാൽ ഈ പ്ളാനിന് അനുമതി നൽകാൻ തയ്യാറാകാതെ അസി.എൻജിനീയർ വൈകിപ്പിച്ചതായാണ് പരാതി. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രവാസി മലയാളി പഞ്ചായത്ത് ഓഫിസിൽ എത്തി. ഈ സമയം അസി.എൻജിനീയർ ‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ’ എന്ന് ചോദിച്ചു. ഈ സമയം…

    Read More »
  • Kerala

    ബി.ബി.സി. ഡോക്യുമെന്ററി പ്രദർശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് ബലംപ്രയോഗിച്ച് തടയാനുള്ള മോദി സര്‍ക്കാരിന്റേയും സംഘപരിവാറിന്റേയും ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 2002-ല്‍ രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയ ഗുജറാത്ത് വംശഹത്യക്ക് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് ബി.ബി.സി ഡോക്യമെന്ററി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണുകയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വെച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യൂമെന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന് പറയാനുള്ള കാര്യം വിശദമാക്കാന്‍ ബി.ബി.സി തന്നെ സമയം നല്‍കിയിരുന്നു. അതുപയോഗിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ലെന്നാണ് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടിപ്പോള്‍ ഡോക്യമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവുമാണ്. ഡോക്യുമെന്ററിയില്‍ വസ്തുതാപരമായ പിശകൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ് നിരോധിച്ചും, ബലംപ്രയോഗിച്ചും, പ്രദര്‍ശനം തടഞ്ഞും അവര്‍ മുന്നോട്ടുവരുന്നത്. ഭരണഘടനയിലെ 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും, ആവിഷ്‌ക്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ…

    Read More »
  • Tech

    ഇങ്ങനെ ആരെയും പിരിച്ചു വിടരുത്; ജോലിക്കായി ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച്.ആര്‍. മാനേജരെ പുറത്താക്കി ഗൂഗിള്‍

    ലണ്ടന്‍: ജോലിക്കായി അഭിമുഖം നടത്തുന്നതിനിടെ എച്ച്.ആര്‍. മാനേജരെ പുറത്താക്കി ഗൂഗിള്‍. എച്ച്.ആര്‍. മാനേജര്‍ ഡാന്‍ ലാനിഗന്‍ റയാനെയാണ് ഗൂഗിള്‍ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്. കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ഡാന്‍ ലാനിഗന്റെ കോള്‍ കട്ടാവുകയായിരുന്നു. തൊട്ടുപിന്നാലെ കമ്പനി കമ്പ്യൂട്ടറില്‍നിന്ന് ലോഗൗട്ടാവുകയും ചെയ്തു. കമ്പനിയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യു നടക്കുന്നതിനിടെയാണ് തന്നെ പുറത്താക്കിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഡാന്‍ പറഞ്ഞു. ‘വെള്ളിയാഴ്ച ഗൂഗിളില്‍നിന്നു പുറത്താക്കപ്പെട്ട അനേകര്‍ക്കൊപ്പം എന്നെയും പിരിച്ചുവിട്ടു. വീഡിയോ കോള്‍ ഇന്റര്‍വ്യൂവിനിടയില്‍ അതു തടസപ്പെടുത്തി, ഇത് ഇത്ര പെട്ടെന്ന് അവസാനിക്കുമെന്നു പ്രതീക്ഷിച്ചില്ല”- ഡാന്‍ ലാനിഗന്‍ പ്രതികരിച്ചു. കമ്പനിയിലെ ആറു ശതമാനം ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടല്‍ നടപടി. കരാര്‍ അടിസ്ഥാനത്തില്‍ 2021-ലാണ് ഡാന്‍ ഗൂഗിളില്‍ ചേര്‍ന്നത്. സ്വപ്‌നതുല്യമായ ജോലിയില്‍നിന്നും ഇങ്ങനെയൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡാന്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു. ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. അതോടൊപ്പം ക്ലൗഡ് സെയില്‍സിലെ റിക്രൂട്ട്‌മെന്റ് ടീമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ശമ്പള വര്‍ധനയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത്…

    Read More »
Back to top button
error: