LIFEReligion

തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 31ന് കൊടിയേറി 7ന് ആറോട്ടോടു കൂടി കൊടിയിറങ്ങി സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 1 മുതൽ 7-ാം ഉത്സവദിവസമായ ഫെബ്രുവരി 6 വരെ എല്ലാദിവസവും രാവിലെ 8.30 മുതൽ 10 മണിവരെ ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദീപാരാധനയും ചുറ്റുവിളക്കുമുണ്ട്. 1-ാം ഉത്സവം (2023 ജനുവരി 31, ചൊവ്വ) വൈകിട്ട് 5 മണിക്ക് ആചാര്യവരണം, 6ന് തന്ത്രിമുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാത്രി 7.30 ന് ദിയ കൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

2-ാം ഉത്സവം (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 7ന് നാരായണീയപാരായണം – വത്സലാ രാജൻ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നാരായണീയ പാരായണം – നിഷാ മുരളി, രത്നമ്മ ശശിധരൻ, 7.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8.30ന് വിളക്കി നെഴുന്നെള്ളിപ്പ്. 3-ാം ഉത്സവം (2023 ഫെബ്രുവരി 2, വ്യാഴം) രാവിലെ 7ന് ഭാഗവതപാരായണം രാജമ്മ വിജയൻ, 7.15ന് ശിവപുരാണപാരായണം – ബാലൻ കല്ലുകാട്ടിൽ, വൈകിട്ട് 5ന് ഭാഗവതപാരായണം – കൗസല്യ സുകുമാരൻ, 6ന് തിരുവാതിരസംഘം 685-ാം നമ്പർ NSS കരയോഗം അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിര 7 മണി മുതൽ മേജർസെറ്റ് കഥകളി കർണ്ണശപഥം – കലാനിലയം വിനോദ്, ചിറയിൻകീഴ് മുരുകൻ, കലാഭാരതി ഹരികുമാർ, കലാമണ്ഡലം അഖിൽ, കുടമാളൂർ മുരളീകൃഷ്ണൻ, കലാനിലയം സിനു, കലാമണ്ഡലം രാജേഷ് ബാബു, കലാഭാരതി പീതാംബരൻ, കലാഭാരതി ജയശങ്കർ തുടങ്ങിയവർ പങ്കെടുക്കുന്നു. അവതരണം ശ്രീവൈഷ്ണവം കഥകളി യോഗം 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

4-ാം ഉത്സവം (2023 ഫെബ്രുവരി 3, വെള്ളി) രാവിലെ 7ന് നാരായണീയപാരായണം – കാരാപ്പുഴ ശ്രീഭദ്രാ നാരായണീയസമിതി, 10ന് നാരായണീയപാരായണം – തിരുനക്കര മാതൃശക്തി നാ രായണീയസമിതി, 11ന് ആദ്ധ്യാത്മികപ്രഭാഷണം – വി,എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശഖരൻ, തുടർന്ന നിർധനരായ രോഗികൾക്കുള്ള ധനസഹായവിതരണം. തുടർന്ന് മഴവിൽ മനോരമ, സി കേരളം ചാനലുകളിൽ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച അഭിനയം കാഴ്ചവെച്ചതും ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതനാടകത്തിൽ മികച്ചനടിയായ തെരഞ്ഞെടുക്കപ്പെട്ട ദേവിക ജെയ്ക്ക് വിശ്വഹിന്ദുപരിഷത്ത് ഉപഹാരം നൽകി അനുമോദിക്കുന്നു. എ. കേരളവർമ്മ (മാന്യ ജില്ലാസംഘചാലക്), എൻ. പ്രദീപ് കുമാർ (വി.എച്ച്.പി. ജില്ലാ അദ്ധ്യക്ഷൻ), കെ. മുരളീധരൻ (വി.എച്ച്.പി. കോട്ടയം വിഭാഗ് സെക്രട്ടറി) തുടങ്ങിവർ പങ്കെടുക്കും. വൈകിട്ട് 5ന് ഭാഗവതപാരായണം – ഓമനയമ്മ. 6ന് ഭജന – തിരുനക്കര ബ്രാഹ്മണസ മൂഹമഠം വനിതാവിഭാഗം, 7ന് അഷ്ടപദി – കോട്ടയം ബ്രാഹ്മണസമൂഹമഠം, 7.30 ന് നൃത്തനൃത്യങ്ങൾ – തൃക്കോതമംഗലം കേരള ആർട്സ് അക്കാദമി, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

5-ാം ഉത്സവം (2023 ഫെബ്രുവരി 4, ശനി) 7ന് ഭാഗവതപാരായണം – ഉണ്ണികൃഷ്ണൻ, 10.30ന് ഉത്സവബലി, വൈകിട്ടി 5ന് നാരായണീയപാരായണം – തളിക്കോട്ട ശ്രീമഹാദേവ നാരായണീയസമിതി, 6ന് ഭജന, വിവിധ കലാപരിപാടികൾ – തിരുനക്കര ഗോവിന്ദം ബാലഗോകുലം, 7.30ന് ഭരതനാട്യം – ഗംഗാമേനോൻ, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 6-ാം ഉത്സവം (2023 ഫെബ്രുവരി 5, ഞായർ) 7ന് ഭാഗവതപാരായണം – ശോനാസോമൻ, 10.30ന് ഉത്സവബലി, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത് – കേരള സംഗീത നാടക അക്കാദമി ഗുരു പൂജാപുരസ്കാര ജേതാവ് പൊതിയിൽ നാരായണചാക്യാർ, 5ന് ഭാഗവതപാരായണം – രാധാകൃഷ്ണൻ, 6ന് തിരുവാതിരകളി – മറിയപ്പള്ളി വാര്യേഴ്സ്, 6.45ന് നൃത്തനൃത്യങ്ങൾ – ശിവോഹം തിരുനക്കര, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 7-ാം ഉത്സവം (2023 ഫെബ്രുവരി 6, തിങ്കൾ) 7ന് ഭാഗവതപാരായണം – ശാരദാ സുകു മാരൻ, 10.30ന് ഉത്സവബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, അയ്മ്പറ സമർപ്പണം, വലിയകാണിക്ക, സ്പെഷ്യൽ പഞ്ചാരിമേളം – ക്ഷേത്രശ്രീ ഒളശ്ശ സനൽകുമാറും 35-ൽപരം കലാകാരന്മാരും പങ്കെടുക്കുന്നു. കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിക്കും. 6.30ന് ദീപാരാധന, ദേശവിളക്ക്. വൈകിട്ട് 7 മണിക്ക് സംഗീതസദസ്സ് – ഗീതാ രാജു & പാർട്ടി, രാത്രി 10ന് ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നെള്ളിപ്പ്, പള്ളിനായാട്ട്, ദീപക്കാഴ്ച, പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം, പള്ളി കുറുപ്പ്.

8-ാം ഉത്സവം (2023 ഫെബ്രുവരി 7 ചൊവ്വ) ആറാട്ട്, രാവിലെ 7ന് ഭാഗവതപാരായണം – രാമചന്ദ്രമേനോൻ മംഗല്യ. 9.30ന് ആദ്ധ്യാത്മികപ്രഭാഷണം – മിനി ഹരികുമാർ, 11ന് മഹാ പ്രസാദമൂട്ട്. വൈകിട്ട് 4ന് തിരുനക്കര രഥോത്സവം. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ രഥോത്സവത്തിന് സമാരംഭം കുറിക്കുന്നു. താലപ്പൊലിയുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന രഥയാത്ര, ടെമ്പിൾ കോർണർ, ശീമാട്ടി റൗണ്ടാന, സെൻട്രൽ ജംഗ്ഷൻ, റ്റി.ബി. റോഡ് വഴി കോടിമത ധർമ്മശാസ്താക്ഷേത്രം, പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ശിവാസ് ജംഗ്ഷൻ, കെ.എസ്.ഇ.ബി., പുളിമൂട് ജംഗ്ഷൻ വഴി ഗാന്ധിസ്ക്വയറിൽ എത്തിച്ചേരും. 8ന് ഗാന്ധിസ്ക്വയറിൽ രഥോത്സവ വരവേൽപ്പ്, പാണ്ടിമേളം – മേളകുലപതി തിരുമറയൂർ ഗിരിജൻ മാരാർ, തുടർന്ന് രഥഘോഷയാത്ര തിരിച്ചെഴുന്നെള്ളിപ്പ്. തിരുനക്കര ശ്രീമഹാദേവക്ഷേത്ര മൈതാനിയിൽ എതിരേൽപ്പ്, ദീപക്കാഴ്ച, വെടിക്കെട്ട്. അവിടെനിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ്, സ്പെഷ്യൽ നാദസ്വരം ആറന്മുള ശ്രീകുമാർ & പാർട്ടി. രാത്രി 10ന് കൊടിയിറക്ക്. പത്രസമ്മേളനത്തിൽ ഉത്സവകമ്മറ്റി രക്ഷാധികാരികളായ എ. കേരളവർമ്മ, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ്. ഓമനക്കുട്ടൻ, ഉത്സവ കമ്മറ്റി സെക്രട്ടി കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Back to top button
error: