Month: January 2023
-
India
ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്നു സംശയം; ഐ.പി.എഫ്.ടി. നേതാക്കളെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന് പ്രദ്യുത് ദേബ് ബര്‍മന്‍
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്ന് ആരോപിച്ച് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. ലയന ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ഐ.പി.എഫ്.ടി. നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും ബി.ജെ.പി. ”പണി” തുടങ്ങിയതായാണു സൂചനയെന്നും പ്രദ്യുത് പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ഐ.പി.എഫ്.ടിയുമായി തിപ്ര മോത പാര്‍ട്ടി ലയനച്ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രദ്യുതിന്റെ വെളിപ്പെടുത്തല്‍. രാവിലെ 11 മുതല്‍ ഐ.പി.എഫ്.ടിയുടെ ഒരു നേതാവിനെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ആരും വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ത്രിപുര രാജകുടുംബാംഗം കൂടിയായ പ്രദ്യുത് ദേബ് ബര്‍മന്‍ പറഞ്ഞു. ത്രിപുരയില്‍ ഓപ്പറേഷന്‍ താമര തുടങ്ങിയതായാണു തോന്നുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐ.പി.എഫ്.ടി. വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായി പ്രേം കുമാര്‍ റിയാങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും തിപ്ര മോത പാര്‍ട്ടി നേതാക്കളും തമ്മില്‍ കഴിഞ്ഞ 21-ന് ഗുവാഹത്തിയില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ഗോത്രവര്‍ഗക്കാരുടെ ആവശ്യത്തിന് ഭരണഘടനാപരമായ പരിഹാരം തേടിയാണ് ഇരുപാര്‍ട്ടികളും പോരാടുന്നതെന്നും അതിനാല്‍ തങ്ങളുടെ പാര്‍ട്ടിയില്‍…
Read More » -
Crime
മോഷണത്തിനുള്ള തന്ത്രങ്ങൾ കിട്ടിയത് യുട്യൂബില്‍നിന്ന്; വീട് കുത്തിത്തുറന്നു കവർച്ച നടത്തിയ പത്താം ക്ലാസുകാരൻ ഒടുവില്‍ പോലീസ് പിടിയിൽ
കണ്ണൂര്‍: യൂട്യൂബില്‍ നിന്നും തന്ത്രങ്ങള്‍ പഠിച്ച് വീടുകുത്തിതുറന്ന് സ്വര്‍ണവും പണവും അപഹരിച്ച പത്താം ക്ലാസുകാരന്‍ പോലീസ് പിടിയിലായി. പ്രദേശത്തെ സി.സി. ടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് കുട്ടിമോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മാസ്‌കണിഞ്ഞെത്തിയ കുട്ടിമോഷ്ടാവ് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. പത്താം ക്‌ളാസുകാരനെ ശ്രീകണ്ഠാപുരം സി.ഐ. ഇ.പി സുരേശനും എസ്.ഐ. രഘുനാഥും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാംകണ്ടിപറമ്പില്‍ ദാക്ഷായണിയുടെ വീടാണ് കഴിഞ്ഞ 17-ന് രാവിലെ എട്ടരയോടെ കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. ദാക്ഷായണി തൊഴിലുറപ്പ് ജോലിക്കും ഭര്‍ത്താവ് പ്രകാശന്‍ മറ്റൊരിടത്തും ജോലിക്ക് പോയിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പ്രകാശന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ കണ്ട വിദ്യാര്‍ത്ഥി കുശലം പറയുകയും എവിടെയാണ് ജോലിയെന്നും മറ്റും അന്വേഷിച്ചിരുന്നു. തിരിച്ചുവരാന്‍ വൈകുന്നേരമാകുമെന്ന് മനസിലാക്കിയതോടെയാണ് വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കടന്നുകടന്ന് അലമാരയില്‍ സൂക്ഷിച്ച പണവും രണ്ടേകാല്‍ പവന്റെ താലിമാലയും കാല്‍ പവന്റെ മോതിരവും കവര്‍ന്നത്. യൂട്യൂബിനും…
Read More » -
Sports
30 ഏക്കർ സ്ഥലം വേണം; കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാൻ ഭൂമി അന്വേഷിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.) കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി. സ്‌റ്റേഡിയത്തിനുവേണ്ടി 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞദിവസം പരസ്യം നല്‍കി. സ്ഥലം വാടകയ്‌ക്കോ അല്ലെങ്കില്‍ വിലയ്ക്കു വാങ്ങുവാനോ ആണെന്നാണ് പരസ്യത്തിലുള്ളത്. കൊച്ചിയിലും പരിസരത്തുമാണ് സ്ഥലമാവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ അടുത്തമാസം 28 നുള്ളില്‍ കെ.സി.എയുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം കാര്യവട്ടത്തുമാത്രമാണ് രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളത്. മുമ്പ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ സ്‌റ്റേഡിയം പൂര്‍ണമായി ഫുട്‌ബോളിന് വിട്ടുനല്‍കിയതോടെ കെ.സി.എയ്ക്ക് കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റേണ്ടിവന്നു. അതേസമയം, കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം ഇല്ലാതെ പോയത് കെ.സി.എയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ നടന്നപ്പോഴും പലപ്രശ്‌നങ്ങളും കെ.സി.എയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ശ്രീലങ്കയുമായുള്ള ഏകദിനമത്സരം കാണാന്‍ കാണികള്‍ തീരെക്കുറഞ്ഞതും അതേച്ചൊല്ലി വിവാദമുയര്‍ന്നതും കെ.സി.എയ്ക്കു ക്ഷീണമായി. ഇതോടെയാണ് കൊച്ചിയിലൊരു സ്‌റ്റേഡിയം വേണമെന്ന ആവശ്യത്തിന്…
Read More » -
Kerala
കൗമാരക്കാര്‍ക്കു പ്രിയം കഞ്ചാവ്, തുടക്കം പുകവലിയിൽ; എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
തിരുവനന്തപുരം: കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മന്ത്രി എം ബി രാജേഷ് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സര്‍വേ എസ്.പി.സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്ന് വിവരം ശേഖരിക്കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ആദിവാസി- തീരദേശ വാസികള്‍, അതിഥി തൊഴിലാളികള്‍, ഐ.റ്റി പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളില്‍ നിന്നാണ് ഇതിനായി വിവരം…
Read More » -
Kerala
ദേശീയ പതാക തലതിരിച്ചുയര്‍ത്തി; കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്
കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്തിന്റെ പേരിലാണ് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത്തിലെ പത്താം വാര്‍ഡായ വളച്ചുകെട്ടി അംഗന്‍വാടിയില്‍ രാവിലെ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ദേശീയപതാക പച്ചനിറം മുകളിലും കുങ്കുമനിറം താഴെയും വരുന്ന രീതിയില്‍ പതാക ഉയര്‍ത്തിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് ഭരണനേതൃത്വം നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. കൊടിമരത്തില്‍ കെട്ടിവെച്ച നിലയിലുള്ള പതാക ചടങ്ങിലെ ഉദ്ഘാടകയായ പ്രസിഡന്റ് ഉയര്‍ത്തുകയായിരുന്നു. പരിപാടിയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നുവെങ്കിലും ഗുരുതര വീഴ്ച ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ പകര്‍ത്തിയിരുന്നു. പതാക ഉയര്‍ത്തിയ ശേഷം സല്യൂട്ട് ചെയ്യാന്‍ പറയുന്നതുവരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വന്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബി.ജെ.പി കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ദേശീയ…
Read More » -
Crime
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യം; മുട്ടത്തെ വയോധികന്റേത് കൊലപാതകം, അയല്‍വാസി അറസ്റ്റില്‍
തൊടുപുഴ: മുട്ടത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് പോലീസ്. കൊല്ലപ്പെട്ട യേശുദാസിന്റെ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 24 നാണ് മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസിനെ മുട്ടത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കൊലപാതമാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് െേപാലീസ് കണ്ടെത്തുകയായിരുന്നു. അയല്‍വാസിയുടെ മകളെ പീഡിപ്പിക്കാന്‍ യേശുദാസ് ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസുണ്ട്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
Read More » -
Crime
പ്രവാസിയില്‍ നിന്ന് കൈക്കൂലിയായി 20,000 രൂപയും സ്‌കോച്ചും വാങ്ങി; അസി. എന്‍ജിനീയറെ കുരുക്കി വിജിലന്‍സ്
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ, മാഞ്ഞൂര്‍ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. ഇ.ടി അജിത് കുമാറാണ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണത്. പ്രവാസിയില്‍ നിന്ന് 20,000 രൂപയും ഒരു കുപ്പി സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. യുകെയില്‍ നിന്ന് എത്തി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞയാഴ്ച 5000 രൂപയും ഒരു കുപ്പി സ്‌കോച്ചും കൈക്കൂലിയായി വാങ്ങിയിരുന്നു. വലിയ പദ്ധതിയായതിനാല്‍ കൈക്കൂലിയായി നല്‍കിയത് കുറഞ്ഞുപോയെന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതായും എന്‍ജിനീയര്‍ അറിയിച്ചു. തുടര്‍ന്ന് വ്യവസായി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശം അനുസരിച്ച് 20,000 രൂപയും സ്‌കോച്ചുമായി പ്രവാസി പഞ്ചായത്തില്‍ എത്തി. തുടര്‍ന്ന് 20,000 രൂപയും ഒരു കുപ്പി സ്‌കോച്ചും അസി. എന്‍ജിനീയര്‍ക്ക് നല്‍കി. സ്‌കോച്ച് വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു. പ്രവാസി ഓഫീസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം അജിത് കുമാറിനെ…
Read More » -
Crime
വീട്ടില്‍ക്കയറി യുവതിക്കുനേരെ അതിക്രമം; പോലീസുകാരന്‍ റിമാന്‍ഡില്‍, മുന്‍പും സമാനകേസുകള്‍
കാസര്‍ഗോഡ്: വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. പ്രദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കേസെടുത്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദീപിനെതിരേ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തും സിറ്റി പോലീസ് സ്റ്റേഷനിലും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. സ്ത്രീകളെ കടന്നുപിടിക്കാന്‍ ശ്രമിക്കുക, സ്ത്രീകള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രദീപിനെതിരെ കേസ് നിലവിലുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ്സേനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരുന്നത്. പ്രദീപിനെതിരേ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.
Read More » -
NEWS
കോഴിക്കോട്ട് അഞ്ചുവയസുകാരനോട് അതിക്രമം, ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിച്ച് തുടപ്പിച്ചു; ഡ്രൈവര്‍ക്കെതിരേ പരാതി
കോഴിക്കോട്: വടകര അഴിയൂരില്‍ അഞ്ചുവയസുകാരനോട് അതിക്രമം. ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളില്‍ പോകുംവഴിയാണ് സംഭവം. ഓട്ടോയില്‍ തുപ്പിയെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് അഞ്ചുവയസുകാരനെ കൊണ്ട് തുടപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാല്‍, ചെയ്തതില്‍ എന്താണ് കുഴപ്പം എന്ന തരത്തില്‍ അഞ്ചുവയസുകാരനോട് കാട്ടിയ അതിക്രമത്തെ ന്യായീകരിക്കാനാണ് ഓട്ടോ ഡ്രൈവര്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ‘നിങ്ങള്‍ കുട്ടിയെ പറഞ്ഞ് മനസിലാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പറഞ്ഞ് മനസിലാക്കേണ്ടി വരും’ – ഇങ്ങനെ പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലവകാശ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബാലവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടത്.
Read More »