Month: January 2023
-
Kerala
അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവില്ല; കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ സി.പി.എം കൗണ്‍സിലര്‍ക്ക് ‘ക്ലീന്‍ ചിറ്റ്’
ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ സി.പി.എം ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിന് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ഷാനവാസിനെ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് കരുനാഗപ്പള്ളി പോലീസ് ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ലഹരിവസ്തുക്കള്‍ പിടികൂടിയത്. കേസില്‍ ഷാനവാസിന്റെ വാഹനം വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് കരുനാഗപ്പള്ളി പോലീസ് വ്യക്തമാക്കി. ജയനെത്തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്ന് കൊല്ലം എ.സി.പി: പ്രദീപും അറിയിച്ചു. കേസില്‍ സി.പി.എം അംഗമായിരുന്ന ഇജാസ് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Kerala
കോവളത്ത് റേസിങ്ങിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇവിടെ രാവിലെ റേസിങ് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് ബൈക്കുകളില്‍ ഒന്നാണ് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
കാറിലെ സ്റ്റീരിയോ മോഷ്ടിച്ചു; കള്ളനെ കൈയോടെ പിടികൂടി നടനായ പോലീസുകാരന്‍
തിരുവനന്തപുരം: കാറില്‍നിന്നു മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹന ഉടമയായ പോലീസുകാരന്റെ മുന്നില്‍ കള്ളന്‍ കുടുങ്ങി. ചലച്ചിത്രനടന്‍കൂടിയായ പോലീസുകാരന്‍ നാടകീയമായിട്ടാണ് കള്ളനെ കൈയോടെ പിടിച്ചത്. പട്ടം പ്ലാമൂട് റോഡിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്നാണ് സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ചത്. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ മടത്തോട്ടുവിള മഹേഷ് ഭവനില്‍നിന്ന് ആനയറ കടകംപള്ളി റോഡില്‍ സന്ധ്യാഭവനില്‍ താമസിക്കുന്ന നിതീഷ്(24) ആണ് പിടിയിലായത്. പ്രമുഖ കാര്‍ ഷോറൂമിലെ ജീവനക്കാരനാണ് നിതീഷ്. ഇയാളുടെ സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്. മതില്‍ക്കെട്ടിനകത്തേക്ക് വണ്ടി കയറാത്തതിനാല്‍ പ്ലാമൂട് റോഡിനു സമീപത്തെ ഇടവഴിയിലാണ് ജിബിന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത്. കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങാനായി പുറത്തിറങ്ങി മുന്നോട്ടു നടക്കുമ്പോഴാണ് കാറിനെ മറയ്ക്കുന്ന തരത്തില്‍ ഓട്ടോ പാര്‍ക്ക് ചെയ്തത് കണ്ടത്. അടുത്തെത്തിയപ്പോള്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു. മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ സ്റ്റീരിയോയും മോണിറ്ററും ക്യാമറയും അടക്കമുള്ള സാധനങ്ങള്‍ ഇളക്കിമാറ്റി അയാള്‍ പുറത്തിറങ്ങി. എന്താണെന്നു ചോദിച്ചപ്പോള്‍…
Read More » -
Crime
കാമുകനൊപ്പം പോകുകയാണെന്നു പറഞ്ഞത് പ്രകോപനമായി; കാലടിയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ലൈംഗിക അതിക്രമവും
എറണാകുളം: കാലടി കാഞ്ഞൂരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ലൈംഗിക അതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌കുമാര്‍ (37) ആണ് ഭാര്യ രത്‌നാവതിയ (35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കുടുംബ ജീവിതത്തിലെ അസ്വാരസ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതക ശേഷം ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. താന്‍ ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപെടുത്തിയെന്നും മൃതദേഹം തൊട്ടടുത്ത ജാതി തോട്ടത്തില്‍ ഉണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂടുതല്‍ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കൊലപാതകത്തിന് ശേഷം പ്രതി മഹേഷ് കുമാര്‍ ലൈംഗിക അതിക്രമം നടത്തി. രത്‌നാവതിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ് മഹേഷ്‌കുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയതാണ്. എട്ടുവര്‍ഷം മുന്‍പാണ് രത്‌നാവതിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.…
Read More » -
Kerala
താമരശ്ശേരി ചുരത്തില്‍ കാറിന്റെ താക്കോലുമായി കുരങ്ങന്‍ കടന്നു; തിരിച്ചെടുക്കാനിറങ്ങിയ യുവാവ് കൊക്കയില്‍വീണു
കോഴിക്കോട്: കുരങ്ങന്റെ കയ്യില്‍നിന്ന് താക്കോല്‍ വാങ്ങിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കൊക്കയിലേക്കു വീണു. താമരശ്ശേരി ചുരം വ്യൂ പോയിന്റിലാണ് സംഭവമുണ്ടായത്. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള സ്വദേശി അയമു (38) ആണ് ലക്കിടി വ്യൂപോയിന്റില്‍ നിന്ന് താഴെക്ക് പതിച്ചത്. തുടര്‍ന്ന് ഇയാളെ ഫയര്‍ഫോഴ്സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന്‌ലെ വൈകിട്ടാണ് സംഭവം ഉണ്ടാകുന്നത്. കുടുംബത്തോടൊപ്പമാണ് അയമു എത്തിയത്. കാഴ്ചകള്‍ കാണുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ കുരങ്ങന്‍ കൈക്കലാക്കുകയായിരുന്നു. താക്കോലുമായി കുരങ്ങന്‍ താഴേക്ക് പോയി. ഇതോടെ താക്കോല്‍ തിരിച്ചെടുക്കാന്‍ അയമു സിമന്റ് പടവില്‍ പിടിച്ച് താഴേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍, ബാലന്‍സ് നഷ്ടപ്പെട്ടു താഴേക്ക് പതിച്ചു. ഉടന്‍ സ്ഥലത്തുണ്ടായിരുന്ന മറ്റു വാഹനയാത്രികരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇതുവഴി എത്തിയ ലോറിയിലെ വടം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഫയര്‍ഫോഴ്സ് കൂടി എത്തിയാണ് സ്ട്രെച്ചറില്‍ കയര്‍ ബന്ധിച്ച് ഏറെ പണിപ്പെട്ട് യുവാവിനെ മുകളിലേക്ക് എത്തിച്ചത്. അദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ടിന് പരിക്കേറ്റതായാണ്…
Read More » -
India
‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ ശ്രീനഗറില്‍ സമാപനം; ഉയരുന്നത് പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം
ന്യൂഡല്‍ഹി: നാലര മാസം മുന്‍പ് കന്യാകുമാരിയില്‍നിന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറില്‍ സമാപിക്കും. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവര്‍ക്കു പിന്നാലെ പി.ഡി.പി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയില്‍ അണിചേര്‍ന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക കക്ഷികള്‍ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തുവന്നത് ഇവിടെ പ്രതിപക്ഷ ഐക്യം ദൃഢമാകുന്നതിന്റെ സൂചനയായി. മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം നടന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കാളിയായി. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കശ്മീര്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയാണ്. നാളെ ശ്രീനഗറില്‍ യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമമെങ്കിലും അതിലേക്ക് ആസാദിനെ ക്ഷണിച്ചിട്ടില്ല. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രബല കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്,…
Read More » -
Movie
ജഗദീഷ് തിരക്കഥ രചിച്ച് കെ.മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് 34 വർഷം
സിനിമ ഓർമ്മ നടൻ ജഗദീഷ് രചിച്ച തിരക്കഥയിൽ പിറന്ന മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം. 1989 ജനുവരി 29നായിരുന്നു കെ.മധു സംവിധാനം ചെയ്‌ത ചിത്രം പ്രദർശനം ആരംഭിച്ചത്. ചുനക്കര രാമൻകുട്ടി രചിച്ച് ശ്യം സംഗീതം പകർന്ന് ചിത്ര പാടിയ ‘ശ്യാമമേഘമേ നീ’ എന്ന ഗാനം ഏറെ പ്രശസ്‌തം. എം.ജി ശ്രീകുമാർ പാടിയ മറ്റൊരു ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല. സഹോദരീതുല്യയായ യുവതിയെ (മോനിഷ) പീഡിപ്പിക്കുകയും പിന്നെ കൊല ചെയ്ത് കെട്ടിത്തൂക്കുകയും ചെയ്‌ത ഘാതകനോട് (ദേവൻ) പകരം ചോദിക്കുന്ന വക്കീൽ വേഷമായിരുന്നു മോഹൻലാലിന്. വാദിച്ച് ജയിക്കാൻ കഴിയാത്തവരോട് നിയമം കൈയിലെടുക്കുന്ന വക്കീൽ. തിരക്കഥാകൃത്ത് ജഗദീഷും ചിത്രത്തിൽ അഭിനയിച്ചു. ജഗദീഷ് കഥയെഴുതിയ ചിത്രങ്ങളിൽ ‘മുത്താരംകുന്നു് പി. ഒ.’, ‘അക്കരെ നിന്നൊരു മാരന്‍’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘നന്ദി വീണ്ടും വരിക’ എന്നിവയും ഉൾപ്പെടുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ഫാസിൽ ചിത്രത്തിന് സംഭാഷണവും എഴുതി. അമ്പിളിയുടെ ‘ഗാനമേള’യുടെയും, ആലപ്പി…
Read More » -
Crime
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു; പോക്‌സോ കേസുകളില്‍ മുന്നില്‍ മലപ്പുറം
തിരുവനന്തപുരം: നിയമം കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2022 നവംബര്‍ മാസം വരെ കേരള പോലിസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 4215 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയ 2016 മുതലുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണ് 2022. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഈ വര്‍ഷം 508 കേസുകളാണു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021 ല്‍ 260, 2020 ല്‍ 387, 2019 ല്‍ 448, 2018 ല്‍ 410, 2017 ല്‍ 220, 2016 ല്‍ 244 എന്നിങ്ങനെയാണ് മലപ്പുറത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. കണ്ണൂരില്‍ റൂറല്‍, സിറ്റി സ്റ്റേഷനുകളിലായി 201 കേസുകളും…
Read More » -
Kerala
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ആക്രമിച്ചത് 200 മീറ്ററോളം പിന്തുടര്‍ന്ന്
നീലഗിരി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തമിഴ്നാട് നീലഗിരി നാടുകാണി ഓ വാലി എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ചറായ നൗഷാദ് എന്ന യുവാവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാല്‍ എന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. ഓ വാലി സീഫോര്‍ത്ത് മഞ്ചേശ്വരി എസ്റ്റേറ്റ് ജീവനക്കാരനാണ് മരിച്ച നൗഷാദ്. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ജമാലിന് പരുക്കേറ്റത്. ഇയാളെ ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്റ്റേറ്റിലേക്ക് നടന്നു പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഭയന്നോടിയ നൗഷാദിനെ 200 മീറ്ററോളം പിന്തുടര്‍ന്നാണ് കാട്ടാന ആക്രമിച്ചത്.
Read More »