Month: January 2023
-
Local
വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍
കല്പറ്റ: വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയിലാണ് വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാവാര്‍ഡിലുള്‍പ്പെട്ട മാടക്കുണ്ട് പണിയകോളനിക്ക് സമീപമാണ് സംഭവം. കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. പശുവിന്റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടിമറയുകയായിരുന്നു കടുവയെന്ന് പഞ്ചായത്തംഗം ജയചന്ദ്രന്‍ പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പും പൗലോസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് പ്രദേശത്ത് എത്തിയ കടുവയല്ല തിങ്കളാഴ്ച എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ പശുവിനെ ഡോക്ടര്‍ എത്തി പരിശോധിച്ചു. കഴുത്തില്‍ കടുവയുടെ നഖമോ പല്ലോ ആഴ്ന്നിറങ്ങിയുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നും…
Read More » -
India
ഊട്ടിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി ഒമ്പതാം ക്ലാസുകാരിയും, കർണാടക ഹനഗലിലുണ്ടായ കാർ അപകടത്തിൽ തളങ്കര സ്വദേശി രണ്ടു വയസുകാരിയും മരണപ്പെട്ടു
ഊട്ടിയില്‍ നടന്ന വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയായ 14കാരി മരിച്ചു. എടവണ്ണ ഒതായി കിഴക്കേതല ഷബീര്‍- തസ്‌നി ദമ്പതികളുടെ മൂത്ത മകൾ ഹാദി നൗറിൻ ആണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കർണാടകയിലെ ഹനഗലിലുണ്ടായ കാർ അപകടത്തിൽ ഗുരുതരാമായപരുക്കേറ്റ കാസർകോട് തളങ്കര നുസ്രത് നഗറിലെ സിയാദ് – നിഷാന സജ്‌ന ദമ്പതികളുടെ മകൾ ഇസ മറിയ (രണ്ട്) മരിച്ചു. മൃതദേഹം ഉച്ചയോടെ തളങ്കരയിൽ എത്തിച്ച് ഖബറടക്കി. ഹുബ്ബള്ളിയിലെ കെഎൽഇ സുചിരായ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇസ…
Read More » -
Kerala
കോട്ടയം സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷ ബാധ : ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ചു
കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജേഷ് (33)മരിച്ചു. കിളിരൂർ സ്വദേശിനിയാണ് മരിച്ച നഴ്സ് ഗുരുതരാവസ്ഥയിലായ ഇവരെആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലും, പിന്നീട് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.എന്നാൽ വൈകിട്ടോടെ മരിച്ചു.ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » -
Kerala
ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു
കണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് അഡ്വ. ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്പിയാണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്നു. രോഗം ബാധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന നിസാറിന് ജാമ്യം ലഭിച്ചിരുന്നില്ല. അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളും ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
Read More » -
Kerala
ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു; നാളെ അവധി
തിരുവനന്തപുരം: ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി വിശദീകരിച്ചു. ചൊവ്വാഴ്ച റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് നാളെ കടകൾക്ക് അവധി പ്രഖ്യാപിച്ചത്.
Read More » -
NEWS
പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതല്‍ 18 വരെ
കോട്ടയം: തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂര്‍ ജില്ലയിലുമാണ് പരിശീലനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ് മേഖല ,നിര്‍മാണ യൂണിറ്റുകള്‍ ,ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത് . സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസികള്‍ സിഎംഡി -യുടെ…
Read More » -
Kerala
ദൂരദര്‍ശന്‍ പ്രാദേശിക ചാനലുകള്‍ ഉടന്‍ പുനരവതരിപ്പിക്കും: കേന്ദ്രമന്ത്രി എൽ. മുരുകന്‍
കോട്ടയം: ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടന്‍ തന്നെ പുനരവതരിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ദൂരദർശന്റെ തമിഴ് പ്രാദേശിക ചാനലിന്റെ നവീകരിച്ച പതിപ്പ് ഈ വർഷം ഏപ്രിലോടെ സംപ്രേക്ഷണം തുടങ്ങുമെന്നും ക്യാംപസിൽ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയ്ക്കിടെ അദ്ദേഹം പറഞ്ഞു. ഒ.ടി.ടിയുടെ പ്രളയകാലത്ത് അവയ്‌ക്കെതിരേ സ്വയം നിയന്ത്രണ സംവിധാനം മാത്രമേ സർക്കാർ ലക്ഷ്യമിടുന്നുള്ളു എന്നും മാധ്യമവിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ അംബേദ്ക്കറുടെ രാജ്യമാണിത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ മാധ്യമധര്‍മ്മവും നൈതികതയും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്തയുടെ മഹാമാരിക്കാലമാണിത്. ഇക്കാലത്ത് മാധ്യമവിദ്യാര്‍ത്ഥികള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയും വ്യാജവാര്‍ത്ത എന്ന വൈറസാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഐഐഎംസിയും ഐഐഐടിയുമടക്കം കോട്ടയത്തെത്തിച്ച താന്‍ കോട്ടയത്തെ കേരളത്തിന്റെ അറിവിന്റെ ആസ്ഥാനമാക്കാനാണ് ശ്രമിച്ചതെന്ന് ചടങ്ങില്‍…
Read More » -
Kerala
തൃശ്ശൂരിൽ ഷോപ്പിങ് ഫെസ്റ്റിവലിന്റെ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു; രണ്ടുപേർക്ക് പരിക്ക്
തൃശ്ശൂർ: ഷോപ്പിങ് ഫെസ്റ്റിവലിന്റെ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു. ഓട്ടോ ഡ്രൈവർക്കും വഴിയാത്രക്കാരിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, ഗുരുവായൂർ കാവീട് സ്വദേശി മേഴ്‌സി ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ സ്ഥാപിച്ച കമാനമാണ് തകര്‍ന്നത്. അപകടത്തോടെ റോഡില്‍ ഗതാഗതതടസവും നേരിട്ടു. ഫയർഫോഴ്‌സ് എത്തിയാണ് കമാനം നിർമിച്ച ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത്. ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി തൃശൂർ റൗണ്ടിലും നഗരത്തിന്റെ പല ഭാഗത്തും കമാനങ്ങളും എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
Read More » -
LIFE
പയറിന് മുഞ്ഞബാധ, വെള്ളരിക്ക് കുമിള്‍ രോഗവും വ്യാപകമാകുന്നു, പേടിക്കേണ്ട പരിഹാരമുണ്ട്
മഴ മാറി നല്ല വെയിലും തണുപ്പുമുള്ള കാലാവസ്ഥയായതോടെ ഇനി പച്ചക്കറി കൃഷിയുടെ കാലമാണ്. ആർക്കും വളരെ എളുപ്പത്തിൽ സ്വന്തം തൊടിയിൽ തന്നെ കൃഷി തുടങ്ങാം. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഈ സമയത്ത് രൂക്ഷമാണ്. പയര്‍, വെണ്ട, വെള്ളരി, പാവല്‍, പടവലം, പീച്ചിങ്ങ, മത്തന്‍, കുമ്പളം, വെളളരി തുടങ്ങിയയാണ് ഈ സമയത്ത് നല്ല വിളവ് നല്‍കുക. ഇവയില്‍ മുഞ്ഞ, കരിവള്ളിക്കേട്, കുമിള്‍ രോഗം എന്നിവ രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. പയറില്‍ കരിവള്ളിക്കേട് പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മൃദുരോമപൂപ്പ് വെളളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക.…
Read More » -
LIFE
ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കരിയറിലെ ആദ്യ ഡബിൾ റോളിൽ ജോജു ജോർജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിൽ ജോജു ജോർജ് എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന…
Read More »