Month: January 2023
-
Kerala
കോൽക്കളി മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണു; സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ പ്രതിഷേധം
കോഴിക്കോട്: കോൽക്കളി മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണു; സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. അപകടമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കളും മത്സരാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി. കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി…
Read More » -
LIFE
ഇത് രോഗങ്ങൾ പടരും കാലം, കന്നുകാലികൾക്ക് തീറ്റയൊരുക്കുമ്പോൾ കരുതൽ വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീറ്റ ഒരുക്കുമ്പോഴും നൽകുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. 1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം: കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ…
Read More » -
Kerala
നിയന്ത്രണംവിട്ട് ലോറി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; ഒന്നര മണിക്കൂര്‍ പണിപ്പെട്ട് ഡ്രൈവറെ രക്ഷപ്പെടുത്തി
കോട്ടയം: പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ഒന്നര മണിക്കൂറിലേറെ ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടില്‍ മനോജ് മാത്യു (36) വിനെയാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുനലൂര്‍ മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൊന്‍കുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. വശങ്ങളിലെ മണ്‍തിട്ടയിലേയ്ക്ക് അടക്കം ഇടിച്ചു കയറിയ ലോറിയ്ക്കുള്ളില്‍ ഡ്രൈവര്‍ മനോജ് കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വാഹനത്തിന്റെ മുന്‍വശമുയര്‍ത്താതെ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് പാലായില്‍ നിന്നും ഒരു സംഘം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വടം കെട്ടി ലോറിയുടെ മുന്‍ഭാഗമുയര്‍ത്തി നിര്‍ത്തിയ ശേഷം വശം മുറിച്ച്…
Read More » -
Health
രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കും, എന്നാൽ അത് നല്ല ശീലം അല്ലത്രേ; കാരണങ്ങൾ ഇതാണ്..
രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ ഇതത്ര നല്ല ശീലമല്ലെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. പലപ്പോഴും ആളുകള്‍ രാവിലെ ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നു. എന്നാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും, ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് ചില കാരണങ്ങള്‍ ഇതാ. ദഹനപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ വാഴപഴം അസിഡിറ്റി സ്വഭാവമുള്ള ഒരു പഴം കൂടിയാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് നിങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും വാഴപ്പഴം കഴിക്കരുത്. ഹൃദയപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഈ രണ്ട് പോഷകങ്ങളും രക്തത്തില്‍ അധികമാകാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ…
Read More » -
Food
കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്
മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്. രുചിയില്‍ മുന്നില്‍ ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഡ്രമ്മിലും വളർത്താം മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും…
Read More » -
India
ആവേശമുണർത്തി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; ഉത്തർപ്രദേശിൽ തുടങ്ങി കാശ്മീരിൽ അവസാനിക്കും
ന്യൂഡൽഹി: ആവേശമുണർത്തി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറി. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്ന് യാത്ര കശ്മീരിലവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിപക്ഷ സഖ്യം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു. സീറ്റ് ചർച്ചകളടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ് പറഞ്ഞു. ദില്ലിയിൽ വലിയ സുരക്ഷ വീഴ്ചയുണ്ടായി. തുടർന്നങ്ങോട്ടും സുരക്ഷ ക്രമീകരണങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപിന് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ്…
Read More » -
LIFE
ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാം, റെഡ് ലേഡിയുടെ കൃഷിയും പരിചരണ മുറകളും
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പെട്ടെന്നു കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഒരാഴ്ചവരെ വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഉയരമില്ലാത്തതിനാല്‍ വിളവെടുപ്പ് എളുപ്പമാണെന്നതാണ് അതിലൊന്ന്. രോഗബാധയില്ലാത്തതും, വിപണിയില്‍ മികച്ച വില ലഭിക്കുന്നതും കര്‍ഷകരെ ഈയിനത്തിലേക്ക് ആകര്‍ഷിക്കുന്നു. ജില്ലയിലെ നഴ്‌സറികളില്‍ മികച്ചയിനം തൈകള്‍ക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില. നിലവില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ റെഡ് ലേഡി പപ്പായകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരാണുള്ളത്. നടുന്ന സമയത്ത് അല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന ഇനം…
Read More » -
India
രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം വരദരാജ പെരുമാള്‍ ക്ഷേത്ര പ്രവേശനം നേടി ദളിതര്‍
ചെന്നൈ: ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കള്ളക്കുറിച്ചി ജില്ലയിലെ വൈനന്തത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ആദ്യമായി ആരാധന നടത്തി. സവര്‍ണര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങളാണ് ഇന്നലെ ഫലം കണ്ടത്. വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധനയ്ക്കായി പ്രദേശത്തെ ദളിത് വിഭാഗക്കാര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായുമൊക്കെ ഇവര്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. എന്നാല്‍ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നല്‍കിയില്ല. ക്ഷേത്രത്തില്‍ കയറാന്‍ ചിലര്‍ ശ്രമിച്ചത്, പ്രദേശത്ത് വലിയ പ്രശ്നങ്ങളും സൃഷ്ടിച്ചു. ആറു മാസം മുന്‍പാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാര്‍ നിരന്തര സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ, കലക്ടറുടെ നേതൃത്വത്തില്‍ സമാധാന യോഗങ്ങള്‍ ചേര്‍ന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാര്‍ നിവേദനം നല്‍കി. അങ്ങനെ ഒടുവില്‍ അനുമതി ലഭിച്ചു. ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും.
Read More » -
India
വന്ദേ ഭാരത് എക്സ്പ്രസിനുനേരെ ബംഗാളില്‍ കല്ലേറ്; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വെ
കൊല്‍ക്കത്ത: ആദ്യ സര്‍വീസിനിടെതന്നെ പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. പശ്ചിമ ബംഗാളിലെ മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപംവച്ചായിരുന്നു കല്ലേറ്. ഡിസംബര്‍ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. ഹൗറ-ന്യൂ ജല്‍പൈഗുരി റൂട്ടിലോടുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. രാജ്യത്ത് നിലവിലുള്ള ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സാണിത്. ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ്സ് സമര്‍പ്പിച്ചത്.
Read More » -
Lead News
സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും, മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ, സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിന് സജി ചെറിയാനെതിരെ കോടതിയിൽ കേസുള്ളതിനാൽ നിയമോപദേശം തേടിയശേഷമാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടർന്ന് ജൂലൈ ആറിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്. 2022 ജൂലൈ 3 നു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാന്റെ പ്രസംഗമായിരുന്നു വിവാദത്തിന്റെ തുടക്കം. സജി…
Read More »