Month: January 2023

  • India

    സിനിമാ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്ത്; പുറത്തുനിന്നുള്ള ഭക്ഷണം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി

    ന്യൂഡല്‍ഹി: സിനിമാ തിയറ്റര്‍, ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള ജമ്മു-കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. തീയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. അവിടെ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉടമയ്ക്കു നിശ്ചയിക്കാം. സിനിമ കാണാന്‍ എത്തുന്നവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. തീയറ്ററുകളില്‍ കുടിവെള്ളം നല്‍കുന്നുണ്ടെന്ന്, കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഹര്‍ജിക്കാര്‍ അറിയിച്ചു. കൈക്കുഞ്ഞുങ്ങള്‍ക്കുള്ള ഫീഡിങ് ബോട്ടിലുകളും അനുവദിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഏതു സംവിധാനത്തിലും സുരക്ഷ മുന്നില്‍ കണ്ടു നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളില്‍…

    Read More »
  • Social Media

    വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാൽ മനസിലാകൂല്ല അല്ലേ… വധുവിനെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന വരൻ, പിന്നെ സംഭവിച്ചത് ? വീഡിയോ കാണാം

    വിവാഹ വേദികളെ രസകരവും കൗതുകകരവുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവാറഉണ്ട്. വിവാഹ ദിനത്തിലെ ആഘോഷങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകൾ, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സർപ്രൈസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം തരംഗമായി മാറും. ഇപ്പോൾ വധുവിനെ എടുത്ത് ഉയർത്താൻ ശ്രമിക്കുന്ന വരൻറെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ വരൻ വധുവിനെ ഉയർത്താൻ ശ്രമിക്കുന്നത് കാണാം. അതിനുള്ള ശ്രമത്തിനിടെ വരൻ വധുവുമായി സ്റ്റേജിൽ വീഴുകയായിരുന്നു. लोगो के कहने पर ना चले अपने सामर्थ्य अनुसार ही कार्य करे, लोग आपकी गलतियों पर हसने को तैयार खड़े हैं। pic.twitter.com/bHKFgobkXu — Hasna Zaroori Hai (@HasnaZarooriHai) January 2, 2023 നേരത്തെ, വിവാഹദിനത്തിൽ വധുവിന് വരൻ സമ്മാനിച്ചൊരു സർപ്രൈസ് സമ്മാനത്തിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വധുവും വരനുമെല്ലാം വിവാഹവേഷത്തിൽ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്. ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ…

    Read More »
  • Kerala

    സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം

    തിരുവനന്തപുരം : സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്. സജി ചെറിയാൻ വിഷയത്തിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാറിനുമായിരിക്കുമെന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ഗവർണർ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റണമെന്നുള്ളത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് വിശദീകരണം. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ…

    Read More »
  • Kerala

    ഉണ്ണിക്കണ്ണന് പുതുവർഷ സമ്മാനവുമായി ജസ്‌ന ഗുരുവായൂരെത്തി

    കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലിം ഇത്തവണയും ഗുരുവായൂരിലെത്തിയത് ഉണ്ണിക്കണ്ണന് പുതുവർഷ സമ്മാനവുമായാണ്. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഗുരുവായൂരപ്പന് ജെസ്ന സമര്‍പ്പിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടിമിരോഹിണിക്കും വിഷുവിനും ജസ്ന കണ്ണന്റെ ചിത്രങ്ങൾ വരച്ച്‌ സമര്‍പ്പിക്കാറുണ്ട്. ചിത്രരചനയിൽ ഏറെ മിടുക്കിയാണെങ്കിലും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ ജസ്ന വരക്കാറുള്ളൂ. ദേവസ്വം ഓഫീസിലെത്തിച്ച ചിത്രങ്ങള്‍ പിന്നീട് ദേവസ്വം വാഹനത്തിലാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന്, രാവിലെ ഒമ്പതോടെ കിഴക്കേനടയില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും. ‘അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച്‌ നാല് മാസമെടുത്താണ് വര പൂര്‍ത്തീകരിച്ചത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച്‌ സമര്‍പ്പിക്കുന്നത്. ഈ നിമിഷം ജീവിതത്തിലെ വലിയൊരു സ്പനമാണ് സാധ്യമായിരിക്കുന്നത്’ ജസ്‌ന പറഞ്ഞു.

    Read More »
  • India

    പുതുവത്സരാഘോഷത്തിന് തമിഴ്നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം, മൂന്നിരട്ടിയിലേറെ വര്‍ധന; കേരളത്തിലും പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പന

    ചെന്നൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യവിൽപ്പന നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകൾ, ബാറുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിന്‍റെ കണക്കാണിത്. ഇതിൽ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബർ 31നാണ്. 2021 ഡിസംബർ 31ന് 147.69 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്. കേരളത്തിലും പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. 107.14 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് ബെവ്കോ വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 95.67 കോടിയായിരുന്നു. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രാമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപ. റമ്മാണ് ഏറ്റും കൂടുതൽ വിറ്റത്. സംസ്ഥാനത്തെ…

    Read More »
  • India

    ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ്

    ദില്ലി: ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപയാണ് വരുമാനം. 2021  ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ  71 ശതമാനം വർധന രേഖപ്പെടുത്തിയാതായി  റെയിൽവേ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 26,400 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഈ വര്ഷം ഇത് 38,483 കോടി രൂപയായി. ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10,430 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…

    Read More »
  • Kerala

    അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനവുമായി

    തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. 87 തസ്തികകളിൽ നേരിട്ടുള്ള നിയമനമായിരിക്കും. 25 തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയിൽ പട്ടിക ജാതി പട്ടികവർ​ഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റിനും 134 തസ്തികളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഫെബ്രുവരി 1 രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും. വിവിധ വിഷയത്തിൽ അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ ബോർഡിൽ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളിൽ അസി. എൻജിനിയർ, കോളേജുകളിൽ വിവിധ വിഷയത്തിൽ അസി. പ്രൊഫസർ, കോളേജ് ലക്ചറർ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ, ഹൈസ്കൂൾ, എൽപി അധ്യാപകർ എന്നിവയാണ് മറ്റ് പ്രധാന തസ്തികകൾ. എൽഡി ടൈപ്പിസ്റ്റ്,…

    Read More »
  • Kerala

    വിവാദ പ്രസംഗം: ത​ന്റെ പേരിൽ എവിടെയും കേസില്ല, ആറുമാസം മാറിനിന്നത് സർക്കാരി​ന്റെയും പാർട്ടിയുടെയും താൽപ്പര്യം സംരക്ഷിക്കാൻ: സജി ചെറിയാൻ

    തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍. തന്‍റെ പേരില്‍ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാന്‍ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താന്‍ ഒന്നും സംസാരിച്ചിട്ടില്ല. തന്‍റെ പേരില്‍ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീര്‍പ്പായെന്നും സജി ചെറിയാന്‍ പറഞ്ഞു. നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ  രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗവർണർ ഇന്ന് അംഗീകരിക്കുകയായിരുന്നു. ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള ഹർജിയിൽ ആരോപണ വിധേയനായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. വിയോജിപ്പോടെയാണ് മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത് എന്ന സൂചന മാധ്യമങ്ങൾക്ക് മുന്നിലും ഗവർണർ നൽകി. അതേസമയം സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് പരാതിക്കാരൻ…

    Read More »
  • LIFE

    വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ചിത്രം ജനുവരിയില്‍ തുടങ്ങും

    അജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എച്ച് വിനോദ് തന്നെയാണ് തിരക്കഥയും. ‘തുനിവ്’ റിലീസ് തയ്യാറായിരിക്കുമ്പോള്‍ മറ്റൊരു ചിത്രവും അജിത്തിന്റേതായി ചര്‍ച്ചയില്‍ നിറയുകയാണ്. വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നത് നേരത്തെ പ്രഖ്യാപിച്ചിച്ചതാണ് ‘എകെ 62’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള അജിത്ത് ചിത്രമായ ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍…

    Read More »
  • Kerala

    സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകി: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും…

    Read More »
Back to top button
error: