Month: January 2023

  • Kerala

    ”വേദിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ല; എഴുന്നേല്‍ക്കേണ്ടെന്നു വെള്ളാപ്പള്ളി തന്നെ പറഞ്ഞു”

    കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. എസ്.എന്‍ കോളജിലെ പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്‌മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തുവന്നു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന്…

    Read More »
  • Crime

    മനസാക്ഷിയെ നടക്കും ക്രൂരത; പുതുവത്സര പുലരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത് 

    ന്യൂഡൽഹി: പുതുവത്സര പുലരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത്. പുതുവത്സര പുലരിയിൽ ഇരുപത്തിമൂന്നു വയസ്സുകാരിയായ അഞ്ജലി എന്ന പെൺകുട്ടി കാറിടിച്ചു മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ജലിയെ റോഡിലൂടെ 12 കിലോമീറ്റർ വലിച്ചിഴച്ചെന്നും അപകടശേഷം കാർ നിർത്തിയില്ലെന്നും വ്യക്തമായതായി ഡിസിപി അറിയിച്ചു. പുതുവത്സരരാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിലാണ് അമൻ വിഹാർ സ്വദേശിയായ അഞ്ജലി (20) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. അഞ്ജലിയെ വലിച്ചിഴച്ച് 12 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കാർ കാഞ്ചന്‍വാലയിൽവച്ച് യു–ടേൺ എടുക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടെ ബേക്കറി നടത്തുന്ന ദീപക് ദഹിയയാണ് അപകടത്തിന്റെ ദൃസാക്ഷികളിലൊരാൾ. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ യു-ടേൺ എടുക്കുന്നതു കണ്ടതായി ദഹിയ പറഞ്ഞിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു കാർ മടങ്ങുന്നതാണ് പുലർച്ചെ 3.34ന് റെക്കോഡ് ചെയ്ത ദൃശ്യങ്ങളിലുള്ളത്.…

    Read More »
  • Crime

    ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് തര്‍ക്കം; താനൂരില്‍ ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി

    മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. താനൂര്‍ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് മടങ്ങിയ ഇയാള്‍ അല്പസമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു. മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം. ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെനിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

    Read More »
  • Social Media

    ന്യൂ ഇയറിനെ വരവേറ്റ് സാരിയില്‍ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

    മറ്റൊരു പുത്തന്‍ റില്‍സ് വീഡിയോ കൊണ്ട് സോഷ്യല്‍ മീഡിയ ആരാധകരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി പിടിച്ചു പറ്റുകയാണ് പ്രിയ താരം കല്യാണി ബി നായര്‍. നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് കല്യാണി. നല്ലൊരു നര്‍ത്തകിയായ കല്യാണി തന്റെ ഡാന്‍സ് വീഡിയോസ് ആണ് കൂടുതലായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാറുള്ളത്. അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നത്തേയും പോലെ പുതുവര്‍ഷത്തിലും താരം പുതിയൊരു ഡാന്‍സ് വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ബ്ലാക്ക് കളര്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് കല്യാണി ഡാന്‍സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും അവരുടെ ആന്തരിക സമാധാനവും സന്തോഷവും കണ്ടെത്താന്‍ ഈ വര്‍ഷം സാധിക്കട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കല്യാണി തന്റെ പുത്തന്‍ വീഡിയോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകര്‍ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. അമ്മയ്ക്കും തന്റെ രണ്ടാനച്ഛനായ നടന്‍ സായി…

    Read More »
  • Kerala

    സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ധൃതി വേണ്ട; ഗവര്‍ണറുടെ നിലപാടറിയാന്‍ സി.പി.എം

    തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടിലേക്കു സി.പി.എം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണു സി.പി.എം തീരുമാനം. ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടി മതിയെന്നാണു ധാരണ. ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ വേണമെന്നു നിര്‍ബന്ധമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണറുടെ തുടര്‍ച്ചയായ പ്രതികൂല നിലപാടുകളില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. തല്‍ക്കാലം പ്രകോപനപരമായ പ്രതികരണം വേണ്ടെന്നാണു നേതൃത്വത്തിന്റെ നിര്‍ദേശം. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശിപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടിയേക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കുക. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുതെന്നും കേസിന്റെ വിശദാംശങ്ങള്‍ തേടണം എന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സജി ചെറിയാന് എതിരെയുള്ളത് സാധാരണ കേസല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

    Read More »
  • Kerala

    ഈ പരിഷ്കരണം ആർക്കുവേണ്ടി; യാത്രക്കാരെ അവഗണിച്ച്‌ കോട്ടയം എക്സ്പ്രസിന്‍റെ സമയമാറ്റം

    കൊല്ലം: നാഗര്‍കോവില്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്‍റെ (16366) സമയമാറ്റം യാത്രക്കാർക്ക് തിരിച്ചടി. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനമില്ലാതെയാണ് സമയമാറ്റമെന്നാണ് ആരോപണം. കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റംവരുത്തിയുള്ള പുതിയ പരിഷ്കാരത്തില്‍, തിരുവനന്തപുരം മുതല്‍ വര്‍ക്കല വരെയുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിമര്‍ശനം കൊല്ലത്ത് 4.55ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതല്‍ വൈകീട്ട് 5.15നാകും എത്തുക എന്നതാണ് കാതലായ മാറ്റം ഈ ട്രെയിന്‍ നിലവില്‍ തിരുവനന്തപുരം വിടുന്നത് 2.35നാണ്. ശേഷം വഴിയില്‍ നിര്‍ത്തിയിട്ടും വേഗം കുറച്ചുമാണ് 5.15ന് കൊല്ലത്തെത്തിക്കുക. അതേസമയം നിലവില്‍ തിരുവനന്തപുരം വിടുന്ന 2.35 എന്നത് ചെന്നൈ മെയില്‍ പുറപ്പെടുന്ന മൂന്നിന് ശേഷം 3.15നോ 3.20നോ ആക്കിയാല്‍ മറ്റ് സ്റ്റേഷനുകളില്‍നിന്ന് ഓഫീസ്-സ്കൂള്‍ സമയം കഴിഞ്ഞിറങ്ങുന്നവര്‍ക്കടക്കം പ്രയോജനപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ ആവശ്യം റെയില്‍വേയ്ക്ക് മുന്നിലുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല. നിലവില്‍ ഈ ട്രെയിന്‍ 2.35ന് വിടുമെങ്കിലും കൊച്ചുവേളി സ്റ്റേഷനില്‍ ഏറെസമയം നിര്‍ത്തിട്ട് ശതാബ്ദി, ചെന്നൈ മെയില്‍ എന്നിവ കടന്നുപോയ ശേഷമേ…

    Read More »
  • Social Media

    ചിത്രശലഭത്തെ പിന്തുടരുന്ന പെന്‍ഗ്വിനുകള്‍; ക്യൂട്ട് വീഡിയോയ്ക്ക് കൈയടിച്ച് നെറ്റിസണ്‍സ്

    പലയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ക്യൂട്ട് വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇവിടെ ഇതാ അത്തരത്തില്‍ മനോഹരമായ പെന്‍ഗ്വിനുകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പെന്‍ഗ്വിനുകള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കൂട്ടം പെന്‍ഗ്വിനുകളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ചിത്രശലഭത്തെ പിന്തുടരുകയാണ് ഈ പെന്‍?ഗ്വിനുകള്‍. ചിത്രശലഭത്തെ പിടിക്കാനായി ചാടി ചാടി പോവുകയാണ് പെന്‍ഗ്വിനുകള്‍. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. Penguins chasing a butterfly.pic.twitter.com/niyjFLz1i3 — Fascinating (@fasc1nate) December 30, 2022 വീഡിയോ ഇതിടോകം 12.1 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ, ക്യൂട്ട് വീഡിയോ എന്നീ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

    Read More »
  • Kerala

    ഭക്ഷ്യവിഷബാധമൂലം നഴ്‌സിന്റെ മരണം; സംക്രാന്തിയിലെ ഹോട്ടല്‍ ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചുതകര്‍ത്തു

    കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ നഴ്‌സ് മരിച്ച സംഭവത്തില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിലേക്കാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന് സിസിടിവി അടക്കം അടിച്ചുതകര്‍ക്കുകയായിരുന്നു. മലപ്പുറം കുഴിമന്തിയില്‍ നിന്ന് 29 ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയാണ് ഭക്ഷണം വരുത്തിച്ചത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. രേഖകള്‍ പ്രകാരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ്…

    Read More »
  • Kerala

    കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തൽ; ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു

    കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ അരിയിൽ ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ഈ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് താന്‍ ഹൈകോടതിയെ സമീപിക്കുമെന്ന ടിപി ഹരിന്ദ്രന്റെ മുന്നറിയിപ്പ് മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കി. നേരത്തെ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ വിഭാഗം അടക്കം പറഞ്ഞിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരു അഭിഭാഷകന്‍ തന്നെ ഉയര്‍ത്തിയതാണ് മുസ്ലീം ലീഗ് നേതൃത്വത്തെ പ്രകോപിച്ചത്.  2012 ല്‍ കണ്ണപുരം വള്ളുവന്‍ കടവില്‍ വെച്ചു എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം ബന്ദിയാക്കിയതിനു ശേഷം കുത്തിക്കൊന്നത്. കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ചിടുത്തോളം അങ്ങേയറ്റം സെന്‍സിറ്റിവായി കാണുന്ന കൊലപാതമാണ് അരിയില്‍ ഷുക്കൂറിന്റെത്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ നേതാവായ…

    Read More »
  • Kerala

    പാഠ്യ പദ്ധതി ചട്ടക്കൂട്: വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് മുസ്ലിം നേതൃസമിതി യോഗം

    കോഴിക്കോട്: പാഠ്യ പദ്ധതി ചട്ടക്കൂടില്‍നിന്ന് വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം നേതൃസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെന്റര്‍ സാമൂഹ്യ നിര്‍മ്മിതിയാണെന്ന പദം നീക്കം ചെയ്യണം. ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂര്‍ണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങള്‍ ചട്ടക്കൂടില്‍നിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കുകയും ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെ ന്നും യോഗം ആവശ്യപ്പെട്ടു. സംവരണത്തിൻ്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം അനുവദിച്ചത് വഴി പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലാതാവുകയാണ്. 103-ാം ഭേദഗതി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം രാജ്യത്ത് നടന്നതാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് 11 സംസ്ഥാനങ്ങളോട് പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.…

    Read More »
Back to top button
error: