Movie

ജഗദീഷ് തിരക്കഥ രചിച്ച് കെ.മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് 34 വർഷം

സിനിമ ഓർമ്മ

നടൻ ജഗദീഷ് രചിച്ച തിരക്കഥയിൽ പിറന്ന മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം. 1989 ജനുവരി 29നായിരുന്നു കെ.മധു സംവിധാനം ചെയ്‌ത ചിത്രം പ്രദർശനം ആരംഭിച്ചത്. ചുനക്കര രാമൻകുട്ടി രചിച്ച് ശ്യം സംഗീതം പകർന്ന് ചിത്ര പാടിയ ‘ശ്യാമമേഘമേ നീ’ എന്ന ഗാനം ഏറെ പ്രശസ്‌തം. എം.ജി ശ്രീകുമാർ പാടിയ മറ്റൊരു ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല.
സഹോദരീതുല്യയായ യുവതിയെ (മോനിഷ) പീഡിപ്പിക്കുകയും പിന്നെ കൊല ചെയ്ത് കെട്ടിത്തൂക്കുകയും ചെയ്‌ത ഘാതകനോട് (ദേവൻ) പകരം ചോദിക്കുന്ന വക്കീൽ വേഷമായിരുന്നു മോഹൻലാലിന്. വാദിച്ച് ജയിക്കാൻ കഴിയാത്തവരോട് നിയമം കൈയിലെടുക്കുന്ന വക്കീൽ.
തിരക്കഥാകൃത്ത് ജഗദീഷും ചിത്രത്തിൽ അഭിനയിച്ചു. ജഗദീഷ് കഥയെഴുതിയ ചിത്രങ്ങളിൽ ‘മുത്താരംകുന്നു് പി. ഒ.’, ‘അക്കരെ നിന്നൊരു മാരന്‍’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘നന്ദി വീണ്ടും വരിക’ എന്നിവയും ഉൾപ്പെടുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ഫാസിൽ ചിത്രത്തിന് സംഭാഷണവും എഴുതി. അമ്പിളിയുടെ ‘ഗാനമേള’യുടെയും, ആലപ്പി അഷ്‌റഫിന്റെ ‘മിണ്ടാപ്പൂച്ചയ്ക്ക് കല്യാണ’ത്തിന്റെയും രചന ജഗദീഷിന്റേതാണ്.

Signature-ad

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: