KeralaNEWS

കോവളത്ത് റേസിങ്ങിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Signature-ad

മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇവിടെ രാവിലെ റേസിങ് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് ബൈക്കുകളില്‍ ഒന്നാണ് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: