Month: January 2023
-
Local
പരീക്ഷയോടുള്ള പേടി മാറിയാൽ ജീവിതത്തോടുള്ള പേടിയും മാറും: ജിജി കെ. ഫിലിപ്പ്
കട്ടപ്പന: പരീക്ഷയോടുള്ള പേടി മാറിയാൽ ജീവിതത്തോടുള്ള പേടിയും മാറുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജിജി കെ. ഫിലിപ്പ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ പരീക്ഷാ പേടി അകറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരീക്ഷാ പേ ചർച്ചയുടെ ടെലികാസ്റ്റിംഗിന് മുന്നോടിയായി കട്ടപ്പന സരസ്വതി സ്കൂളിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ചെറിയ കാര്യങ്ങളിൽ മനസ്സുടക്കി പലപ്പോഴും കുട്ടികൾക്ക് പരീക്ഷയോട് ഭയം ഉണ്ടാകുന്നത്. അസാധ്യം എന്ന് വിചാരിക്കുന്നതിനെ സാധ്യമാക്കി എടുക്കുന്നതിനുള്ള തീരുമാനമെടുത്താൽ മാത്രം പരീക്ഷയെ ഭയമില്ലാതെ നേരിടാൻ സാധിക്കും.ഹെർമൻ ഹെർസിന്റെയും ബർണാഡ് ഷായുടെയും എബ്രഹാം ലിങ്കന്റെയും അൽഫോൻസ് കണ്ണന്താനത്തിന്റെയുമെല്ലാം ജീവിത വിജയം കുട്ടികളോട് സംവേദിച്ചുകൊണ്ടാണ് ജിജി കെ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരീക്ഷയെ നേരിടുന്നവർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എഴുതിയിട്ടുള്ള എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ദേശീയ കാർട്ടൂൺ അവാർഡ് ജേതാവ് സജിദാസ് മോഹൻ നിർവഹിച്ചു.…
Read More » -
Crime
ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; പൊതുപരിപാടിക്കിടെ വെടിയുതിര്‍ത്തത് എ.എസ്.ഐ
ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സര്‍സുഗുഡയില്‍ വച്ചായിരുന്നു ആക്രമണം. നെഞ്ചില്‍ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്. ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସଙ୍କୁ ଗୁଳିମାଡ… ଗୁଳିମାଡରେ ଗୁରୁତର ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସ #NabaDas #Odisha #firing pic.twitter.com/iFDEmKlu6S — Kulamani Muduli (@MuduliKulamani) January 29, 2023 അസി.സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചത്. മന്ത്രിയെ വിമാനത്തില്‍ ഭുവനേശ്വറിലേക്കു കൊണ്ടുപോയി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറില്‍ കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
Read More » -
Kerala
ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ? വനം വകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: ജില്ലയിലെ വന്യമൃഗശല്യത്തില്‍ വനംവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡി.എഫ്.ഒ യുടെ അപ്പനാണോ പടയപ്പയെന്നു ചോദിച്ച അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുകയാണെന്ന് ആരോപിച്ചു. ഡി.എഫ്.ഒയുടെ അളിയനാണോ അരിക്കൊമ്പനെന്നും സി.വി. വര്‍ഗീസ് പരിഹസിച്ചു. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരെ നാട് കടത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എ.സി. റൂമുകളില്‍ വിശ്രമിക്കുകയാണെന്നും അക്രമകാരികളായ ആനകളെ ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖാമൂലം ഉറപ്പ് നല്‍കും വരെ പ്രതിഷേധം തുടരാനാണ് സി.പി.എം. തീരുമാനം. അക്രമകാരികളായ ആനകളെ മാറ്റുന്നതിന് ശിപാര്‍ശ നല്‍കുമെന്നും…
Read More » -
India
യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതിന് കാരണം ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് സൂചന, ഫ്‌ളൈറ്റ് റെക്കാഡുകള്‍ പരിശോധിക്കും
ഭോപ്പാല്‍: വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണതിന് കാരണം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയതാണെന്ന് സൂചന. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ഫ്‌ളൈറ്റ് ഡേറ്റാ റെക്കാഡുകള്‍ പരിശോധിക്കുന്നതിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. അപകടത്തില്‍ രണ്ട് വിമാനങ്ങളും പൂര്‍ണമായി തകര്‍ന്നിരുന്നു. അപകടത്തില്‍ മിറാഷിന്റെ പൈലറ്റ് മരണപ്പെട്ടിരുന്നു. സുഖോയില്‍ രണ്ടും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഇവരെ വ്യോമസേനാ ഹെലികോപ്റ്ററെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയര്‍ വ്യോമതാവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഒരു വിമാനം മദ്ധ്യപ്രദേശിലെ മൊറേനയിലും മറ്റേത് നൂറ് കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പൂരിലുമാണ് വീണത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാനുമായും വ്യോമസേനാ മേധാവി വി ആര്‍ ചൗധരിയുമായും അദ്ദേഹം സംസാരിച്ചു. അന്വേഷണത്തിനു ശേഷമേ…
Read More » -
India
വന്ദേ ഭാരതിലെ ചപ്പുചവറുകള്‍; വീഡിയോ വൈറലായതോടെ പുതിയ വീഡിയോയുമായി റെയില്‍വെ മന്ത്രി
ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിലെ ശുചീകരണരീതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശം. വിമാനങ്ങളിലേതിന് സമാനമായ ശുചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. വന്ദേ ഭാരത് ട്രെയിനുകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായിക്കിടക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇതിന് പിന്നാലെ ശുചീകരണ രീതി പരിഷ്‌കരിച്ചുവെന്ന് അവകാശപ്പെട്ട് മന്ത്രി വീഡിയോ പങ്കുവെച്ചു. പരിഷ്‌കരണത്തിന് യാത്രക്കാരുടെ സഹകരണമുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പുതിയ രീതി പ്രകാരം മാലിന്യം സ്വീകരിക്കാന്‍ ജീവനക്കാര്‍ യാത്രക്കാരുടെ സീറ്റിനരികില്‍ എത്തും. വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ചവറുകള്‍ അലക്ഷ്യമായി കിടക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആളുകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ടകള്‍ ഉപയോഗിക്കണമെന്നും ട്രെയിനുകള്‍ ശുചിയായി സൂക്ഷിക്കണമെന്നും റെയില്‍വേയും യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ തുടങ്ങിയവ ട്രെയിനിനുള്ളില്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒരു ശുചീകരണ തൊഴിലാളി വൃത്തിയാക്കാന്‍ ശ്രമിക്കുന്നതും കാണാം. ജനം അടിസ്ഥാന പൗരബോധം വളര്‍ത്തിയെടുക്കുന്നത്…
Read More » -
Kerala
പറവൂര്‍ മജ്ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (57) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് മൂന്ന് ദിവസം മുന്‍പാണ് ജോര്‍ജ് ആശുപത്രി വിട്ടത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലോട്ടറി കച്ചവടക്കാരനാണ് ജോര്‍ജ്. നിര്‍മ്മാണ തൊഴിലാളിയായിരുന്ന ജോര്‍ജ്, പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്നാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പാര്‍ക്കിന്‍സണ്‍ രോഗത്തിന് ചികിത്സയിലിരിക്കേയാണ് മജ്ലിസ് ഹോട്ടലില്‍ നിന്ന് ജോര്‍ജിന് ഭക്ഷ്യവിഷബാധയേറ്റത്. പാര്‍ക്കിന്‍സണ്‍ രോഗത്തിന് പതിവായി ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഭക്ഷ്യവിഷബാധയ്ക്കും ജോര്‍ജ് ചികിത്സ തേടിയത്. മൂന്ന് ദിവസം മുന്‍പാണ് ആശുപത്രി വിട്ടത്. ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ജോര്‍ജിന് ക്ഷീണം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത 66-നു സമീപം പ്രവര്‍ത്തിച്ചിരുന്ന…
Read More » -
Kerala
കിണറ്റില്‍വീണ പൂച്ചയെ രക്ഷിക്കാന്‍ശ്രമം; തിരിച്ചു കയറുന്നതിനിടെ കയര്‍പൊട്ടിവീണ് ഗൃഹനാഥന്‍ മരിച്ചു
കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു. ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടിയിലെത്തുന്നതിനു തൊട്ടുമുമ്പ് കാല്‍ തെന്നി താഴേക്ക് പതിക്കുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാധ. സംസ്‌കാരം പിന്നീട്.
Read More » -
Crime
കുന്നംകുളത്ത് യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വീടിന്റെ ബാല്‍ക്കണിയില്‍
തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ (മൂന്ന്), അമന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷഫീനയും മക്കളും ഭര്‍തൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി ഇവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തി. പിന്നാലെ ഷഫീനയും മക്കളും മുകള്‍നിലയിലെ മുറിയിലേക്ക് ഉറങ്ങാന്‍ പോയി. എന്നാല്‍, ഞായറാഴ്ച രാവിലെ മൂവരുടെയും മൃതദേഹങ്ങള്‍ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ബാല്‍ക്കണിയിലെ മൃതദേഹങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക് വിദഗ്ധരും ഉടന്‍തന്നെ സ്ഥലത്തെത്തി പരിശോധന നടത്തും. ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ഹാരിസിന്റെ മാതാവും ഷഫീനയും മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
Read More »