Month: January 2023
-
Kerala
ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ നിയമപരമായ ബാധ്യത; വ്യാജ പ്രചാരണത്തിന് നിയമ നടപടിയെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
തിരുവനന്തപുരം: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വാങ്ങിക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണം എന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഫീ നല്‍കാന്‍ വീട്ടുടമസ്ഥര്‍ ബാധ്യസ്ഥരാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ആ വിവരാവകാശരേഖയില്‍ യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്ന് പറയുന്നില്ല. 50 രൂപയാണ് യൂസര്‍ ഫീയായി ഹരിതകര്‍മ സേന ഈടാക്കുന്നത്. ഇനി മുതല്‍ യൂസര്‍ ഫീ നല്‍കേണ്ട എന്ന രീതിയില്‍ ഒരു മാധ്യമവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ്…
Read More » -
Kerala
ആലുവ ജില്ലാ ആശുപത്രി കാന്റീനിലും പഴകിയ ഭക്ഷണം; പരിശോധന നടത്തിയത് പുലര്‍ച്ചെ അഞ്ചരയ്ക്ക്
കൊച്ചി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ആലുവ ജില്ലാ ആശുപത്രി കാന്റീനില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂന്‍ ഹോട്ടലില്‍ നിന്നും പഴകിയ കറികള്‍ പിടികൂടി. പഴകിയ കഞ്ഞിയും ചപ്പാത്തിയുമാണ് ജില്ലാ ആശുപത്രി കാന്റീനില്‍നിന്ന് പിടികൂടിയത്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തലേന്ന് ബാക്കിവന്ന ഭക്ഷണവും മറ്റും വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി അറിയാനാണ് പുലര്‍ച്ചെ പരിശോധന നടത്തിയതെന്ന് ആലുവ നഗരസഭ ആരോഗ്യകാര്യ സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.സൈമണ്‍ പറഞ്ഞു. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പിനുള്‍പ്പെടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.
Read More » -
NEWS
വില്യം കോളറിന് പിടിച്ച് നിലത്തേയ്ക്ക് തള്ളി; വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍
ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഹാരി. വില്യം ശാരീരികമായി കൈയേറ്റം ചെയ്തുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ജനുവരി പത്തിന് പുറത്തിറങ്ങുന്ന ‘സ്പേര്‍’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് രാജകുമാരന്റെ തുറന്നുപറച്ചില്‍. 2019 ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഹാരി തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഹാരിയുടെ ഭാര്യ മേഗന്‍ മര്‍ലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. വില്യം, മേഗനെതിരേ അധിക്ഷേപിക്കുന്ന തരത്തിലെ ചില പദങ്ങള്‍ ഉപയോഗിച്ചത് ഹാരിയെ ചൊടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ വില്യം തന്നെ കോളറില്‍ പിടിച്ചുവലിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടുവെന്നാണ് ഹാരി തന്റെ ആത്മകഥയില്‍ പറയുന്നത്. നായയ്ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിന് മേലാണ് ചെന്നുവീണത്. പാത്രം തകര്‍ന്ന് തന്റെ പുറകില്‍ തുളച്ചുകയറി. സാരമായി മുറിവ് പറ്റി. തുടര്‍ന്ന് പുറത്തുകടക്കാന്‍ താന്‍ വില്യമിനോട് ആവശ്യപ്പെട്ടതായും ഹാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സഹോദരന്‍ തന്നോട് ക്ഷമ ചോദിച്ചതായും ഹാരി വെളിപ്പെടുത്തി. ഇവരുടെ പിതാവ് ചാള്‍സ് മൂന്നാമന്‍െ്‌റ…
Read More » -
Crime
വളര്‍ത്തുനായയും വടിവാളുമായി എത്തി, യുവതിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
കൊല്ലം: ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം. തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സജീവ് ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നത്. എന്നാല്‍, സ്റ്റേഷനിലേക്ക് വരാനുള്ള പോലീസ് നിര്‍ദേശം കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഗേറ്റ് പൂട്ടിയശേഷം നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പോലീസിന് കയറാന്‍ കഴിഞ്ഞില്ല. പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Crime
പട്ടത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതി വീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: പട്ടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് (20) മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകിട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
മീൻലോറിയിലും ലഹരിക്കടത്ത്; മീൻകുട്ടകൾക്കിടയിൽ ഒളിപ്പിച്ച 156 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: മീൻകുട്ടകൾക്കിടയിൽ ഒളിപ്പിച്ച 156 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ. ലോറിയിലുണ്ടായിരുന്ന തഞ്ചാവൂര്‍ രാജപുരം ആക്കൂര്‍ തരങ്ങമ്പാടിയില്‍ എസ്. മാരിമുത്തു (25), പൂമ്പുകാര്‍ മയിലാടുംപാറയില്‍ ശെല്‍വന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെക്‌പോസ്റ്റിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ മീന്‍ കുട്ടകള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശില്‍നിന്ന് കോഴിക്കോട്ടേക്കാണ് ലോറി കൊണ്ടുപോയിരുന്നത്. കോഴിക്കോട്ടെ മീന്‍ മാര്‍ക്കറ്റിലെത്തിയാല്‍ വാഹനം നിര്‍ത്തി പോകണമെന്ന നിര്‍ദേശ പ്രകാരമാണ് വന്നതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. പിടികൂടിയ കഞ്ചാവിന് ഒരുകോടി രൂപയിലേറെ വിലയുണ്ട്. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായവര്‍ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണികളാണെന്നും ഇതിനുമുമ്പും ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നുമാണ് എക്‌സൈസിന് ലഭിച്ച വിവരം. ഐ.ബി. ഇന്‍സ്‌പെക്ടര്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിശ്വനാഥ്, വേണുകുമാര്‍, സുരേഷ്, വിശ്വകുമാര്‍, സുനില്‍കുമാര്‍, പാലക്കാട് സ്‌ക്വാഡ് സി.ഐ. സുരേഷ്, സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അജിത്, പ്രിവന്റീവ്…
Read More » -
LIFE
വനത്തിനുള്ളിലെ അസുലഭ ട്രാക്കിങ്ങിന് അവസരം; അഗസ്ത്യാര്‍കൂടം കയറാൻ ഓൺലൈൻ ബുക്കിങ് തുടങ്ങി
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ദിവസവും 75 പേര്‍ക്കാണ് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല. വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അനവധി പേർ അഗസ്ത്യാർകൂടത്തേക്ക് പാസില്ലാതെ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ഇവരെ വനപാലകർ പിടികൂടിയിരുന്നു. അഗസ്ത്യാർകൂട സന്ദർശന ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അഗസ്ത്യാർകൂട സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More » -
Kerala
കേരളത്തിന്റെ ഫെൻസിങ് നിർമാണം തടഞ്ഞതിനു പിന്നാലെ അതിര്‍ത്തിയിലെ റോഡ് നിർമാണവും തടസ്സപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്
കുമളി: കേരളത്തിന്റെ ഫെൻസിങ് നിർമാണം തടഞ്ഞതിനു പിന്നാലെ അതിര്‍ത്തിയിലെ റോഡ് പണിയും തടസ്സപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അതിര്‍ത്തി ഗ്രാമത്തില്‍ നടത്തി വന്ന റോഡ് നിര്‍മാണമാണ് തമിഴ്‌നാട് തടഞ്ഞത്. ചക്കുപള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്നു വന്ന ജോലികളാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയത്. കുമളി- ചക്കുപള്ളം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഏത്തക്കാട്ടുപടി – കുരിശടി റോഡ് പണിയാണ് തമിഴ്‌നാട് വനപാലക സംഘം തടഞ്ഞത്. റോഡിന്റെ അവകാശ വാദം ഉന്നയിച്ചായിരുന്നു നിര്‍മാണം തടസപ്പെടുത്തല്‍. റോഡ് പണി ആവശ്യത്തിനായി എത്തിച്ച ജെ.സി.ബിയുടെ താക്കോലും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കൈക്കലാക്കി. ജെ.സി.ബി. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാനും ശ്രമം നടന്നു. ചക്കുപളളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്റ് സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. 40 വര്‍ഷമായി കുമളി-ചക്കുപള്ളം പഞ്ചായത്തുകളിലെ 350 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിനാണ് ഇപ്പോള്‍ തമിഴ്‌നാട് അവകാശ വാദം ഉന്നയിക്കുന്നത്.…
Read More » -
Kerala
തിരച്ചിലിനൊടുവില്‍ ആശ്വാസം; കൊടൈക്കനാലില്‍ കാണാതായ യുവാക്കളെ വനത്തിനുള്ളില്‍ കണ്ടെത്തി
കോട്ടയം: കൊടൈക്കനാലില്‍ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണു വനത്തിനുള്ളില്‍നിന്നും കണ്ടെത്തിയത്. കൊടൈക്കനാലില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള പൂണ്ടിയിലാണ് യുവാക്കളെ കാണാതായത്. രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ബന്ധുക്കള്‍ ഈരാറ്റുപേട്ട പോലീസിലും കൊടൈക്കനാല്‍ പോലീസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30 നാണു സംഘം കൊടൈക്കനാലിലേക്കു പോയത്. ശനിയാഴ്ച വിനോദയാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെയാണ് പൂണ്ടി വനത്തില്‍ ഞായറാഴ്ച കാണാതാവുകയായിരുന്നു. ബന്ധുക്കളും പോലീസും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിരുന്നില്ല. പ്രദേശത്തെ മുപ്പത്തഞ്ചോളം പേര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. യുവാക്കളെ കണ്ടെത്താന്‍ ഈരാറ്റുപേട്ട നന്മക്കൂട്ടവും പൂണ്ടി വനത്തില്‍ തെരച്ചില്‍ നടത്തുകയുണ്ടായി.
Read More » -
Kerala
സജി ചെറിയാന് ആശ്വാസം; മന്ത്രിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിനെതിരായ ഹര്‍ജി കോടതി തള്ളി
പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തടസഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പോലീസിന്റെ റിപ്പോര്‍ട്ടിനെതിരെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. സജി ചെറിയാനെതിരെയുള്ള ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കുകയില്ല. അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിച്ച് എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് പോലീസ് അന്തിമ റിപ്പോര്‍ട്ട് കോടതിയെ സമര്‍പ്പിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്. മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതിനെതിരെയുള്ള പരാതിയില്‍ കീഴ്‌വായ്പുര്‍ പോലീസാണ് മന്ത്രിയായിരുന്ന സജി ചെറിയാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സജി ചെറിയാന്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
Read More »