Month: January 2023
-
Crime
”പരിചയപ്പെട്ടത് കൊല്ലം ബീച്ചില്‍; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചു, നഗ്നമായി യുവതിയുടെ മൃതദേഹം”
കൊല്ലം: കാണാതായ യുവതിയെ കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാദ്ധ്യത പരിശോധിച്ച് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. യുവതിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊറ്റങ്കര മാമൂട് പുളിമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനെ (32)യാണ് കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, കേസില്‍ അറസ്റ്റിലായ അഞ്ചല്‍ സ്വദേശി നാസുവുമായി (24) പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം ബീച്ചിലും യുവതിയുടെ മൃദേഹം കണ്ടെത്തിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പോക്സോ കേസിലടക്കം പ്രതിയാണ് ഇയാള്‍. കഴിഞ്ഞ മാസം 29 ന് കൊല്ലം ബീച്ചില്‍ യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍…
Read More » -
Crime
കുട്ടികള്‍ ബൈക്കില്‍ ചാരിനിന്നതിനെച്ചൊല്ലി തര്‍ക്കം; തീര്‍ഥാടകസംഘത്തിന്റെ ബസിന്റെ ചില്ല് തകര്‍ത്തു
ആലപ്പുഴ: കളര്‍കോട് ജംഗ്ഷനില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ബുധനാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഒന്‍പത് വയസുകാരിയും മറ്റൊരു കുട്ടിയും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം റിയാലിറ്റി ഷോ താരവുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്നുമെത്തിയ തീര്‍ഥാടക സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഇവര്‍ യാത്രയ്ക്കിടയില്‍ ചായ കുടിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇരുവരും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്കില്‍ ചാരി നിന്നതില്‍ പ്രകോപിതനായ യുവാവ് കുട്ടികളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു. ബൈക്കിന്റെ ചാവി കൊണ്ട് കുട്ടിയുടെ കയ്യില്‍ പോറലുമേറ്റിട്ടുണ്ട്. പ്രശ്നത്തില്‍ തീര്‍ഥാടക സംഘത്തിലുണ്ടായ മുതിര്‍ന്നവര്‍ ഇടപെട്ടത് യുവാവിനെ വീണ്ടും പ്രകോപിതനാക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കൈക്കോടാലിയെടുത്ത് ഇയാള്‍ സംഘത്തിനെ വെല്ലുവിളിയ്ക്കുകയും ബസിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനായി അന്വേഷണം തുടരുകയാണെന്നും ഉടന്‍…
Read More » -
Crime
വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് മുംബൈ വ്യവസായി; എയര്‍ ഇന്ത്യയ്ക്ക് വീഴ്ചയെന്ന് പോലീസ്
ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26 നാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി. എന്നാല്‍, ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28 നാണ് എയര്‍ ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വ്യവസായിക്കെതിരേ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരേ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.…
Read More » -
Kerala
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഇത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read More » -
Kerala
ആനാവൂരിനു പകരം വി.ജോയി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും
വിവാദങ്ങളുടെയും പാർട്ടിക്കുള്ളിലെ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ അനാവൂർ നാഗപ്പനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നു. സംസ്ഥാന സമിതി അംഗം വി.ജോയി എം.എൽ.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് നിർണായകമായ ഈ തീരുമാനമെടുത്തത്. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ഔപചാരിക ജില്ലാ കമ്മിറ്റി യോഗം ഇന്നു ചേരും. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് എന്നാണ് പാർട്ടി ഭാഷ്യം. പക്ഷേ മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ അതിരുവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ആനാവൂർ നാഗപ്പൻ തയാറായത്. കുറേ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.…
Read More » -
Kerala
തൂവാനം വെള്ളച്ചാട്ടത്തില്‍ കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തില്‍ കാണാതായ തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ സ്വദേശി വിശാല്‍ (27) ആണ് തൂവാനം വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരോടൊപ്പം ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തില്‍ എത്തിയ യുവാവാണ് കഴിഞ്ഞ 31 ന് അപകടത്തിൽപെട്ടത്. ഫയര്‍ഫോഴ്‌സ്, സ്‌കൂബ ഡൈവ് സംഘങ്ങള്‍ എത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ തൂവാനത്തില്‍നിന്നും അറുപത് മീറ്റര്‍ മാത്രം അകലത്തിലാണ് ട്രൈബല്‍ വാച്ചര്‍മാര്‍ മൃതദേഹം കണ്ടെത്തിയത്. മറയൂര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ചെന്നൈ ഐ ടി കമ്പനി ജീവനക്കാരനായ വിശാല്‍ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാണ് നാല്‍പതംഗ സംഘത്തൊടൊപ്പം മറയൂരിലും പിന്നീട് വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂവാനം ട്രക്കിങ്ങില്‍ എത്തിയതും. അപകടകരമായ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡോ ഗൈഡുകളുടെ നിര്‍ദ്ദേശം ഇല്ലാത്തതാണ് അപകടം സംഭവിക്കാന്‍ കാരണമായത്. രണ്ട് യുവാക്കളാണ്…
Read More » -
Sports
ദേശീയ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ലീഗ് മത്സരങ്ങളില്‍ പൊരിഞ്ഞ പോരാട്ടം
ഇടുക്കി: ദേശീയ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശകരമായി മുന്നേറുന്നു. കോര്‍ട്ട് എ യില്‍ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കെ.ഐ.ഐ.ടി യൂണിവേഴ്‌സിറ്റിയെ, നാഗ്പൂര്‍ രാഷ്ട്രസന്റ് മഹാരാജ് യൂണിവേഴ്‌സിറ്റി ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 13-25, 17-25,25-16,24-26). ഇതേസമയം കോര്‍ട്ട് ബി യില്‍ മഹാരാഷ്ട്ര സാവിത്രി ഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി തോല്‍പ്പിച്ചു. (പോയിന്റ് നില 18-25, 12-25,25-22,20-25). രണ്ടാംഘട്ട മത്സരത്തില്‍ കോര്‍ട്ട് എ യില്‍ എം.ജി യൂണിവേഴ്‌സിറ്റി, ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 25-19, 25-16,25-16). കോര്‍ട്ട് ബി യില്‍ ചണ്ഡീഗഡ് പഞ്ചാബ് യൂണിവേഴ്‌സിറ്റി, ബര്‍ദ്വാന്‍ യൂണിവേഴ്‌സിറ്റിയെ, ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയിന്റ് നില 25-18,25-22,25-19). മൂന്നാം ദിവസം തുടങ്ങിയ ആദ്യ മത്സരങ്ങളില്‍ കോര്‍ട്ട് എ യില്‍ എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ, രാഷ്ര്ടസന്റ് മഹാരാജ് യൂണിവേഴ്‌സിറ്റിയെ, എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയ്ന്റ് നില 25-7,25-14,25-15). കോര്‍ട്ട് ബി…
Read More » -
Health
വായ്‌നാറ്റം ദുസ്സഹം, ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ കാര്യങ്ങൾ ചെയ്യുക
വ്യക്തികൾ നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് വായ്നാറ്റം. കിടപ്പറയില്‍ പോലും ദമ്പതികൾക്കിടയിൽ, ദുസ്സഹമായ വായ്നാറ്റം ശാരീരികമായ അകല്‍ച്ചയ്ക്കു വരെ കാരണമാകുന്നു. വായ്നാറ്റം അകറ്റാന്‍ വൃത്തിയായി പല്ല് തേച്ചാല്‍ മാത്രം പോരാ. നാവ് നന്നായി വൃത്തിയാക്കുകയും വേണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. എല്ലാ ദിവസവും നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്‌നാറ്റത്തിനും കാരണമാകുന്ന ചില ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍…
Read More » -
Kerala
തീർത്ഥാടകപ്രവാഹത്തിൽ സന്നിധാനം; ദർശനപുണ്യമായി മകരസംക്രമപൂജ 14ന് രാത്രി 8.45 ന്
മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി. ശബരിമല: മകരവിളക്കിനായി നട തുറന്ന ശബരിമലയിൽ ഭക്തജനപ്രവാഹം. ദർശന പുണ്യമായി സന്നിധാനത്ത് മകരജ്യോതിയും മകരസംക്രമ പൂജയും 14 ന് നടക്കും. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാത്രി 8.45 ന് മകരസംക്രമ പൂജ. പൂജയുടെ സ്‌നാനകാലത്ത് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊടുത്തയയ്ക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. 12 ന് പന്തളം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന് വൈകിട്ട് 6.30 ന് ദീപാരാധന നടക്കും. ഈ സമയം ആകാശനീലിമയില്‍ മകരനക്ഷത്രം മിഴി തുറക്കും. മകരജ്യോതിയും തെളിയും. ഇക്കുറി തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷമാണ് മകര സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുക. രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ 12,13 തീയതികളില്‍ നടക്കും. 12 ന് പ്രാസാദശുദ്ധിയും 13 ന് ബിംബശുദ്ധിയും നടക്കും. പ്രാസാദശുദ്ധി…
Read More » -
Kerala
ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകും വഴി നഷ്ടപ്പെട്ട തുക ബന്ധപ്പെട്ട കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയ രീതിയെപ്പറ്റിയും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. ഡിപ്പോയില്‍ നിന്നു പണം നഷ്ടപ്പെട്ടാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇവിടെ പണവുമായി പോയ താല്‍കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്. പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോള്‍ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടില്ല. ഡിപ്പോയില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താല്‍കാലിക ജീവനക്കാരി…
Read More »