പാലക്കാട്: മീൻകുട്ടകൾക്കിടയിൽ ഒളിപ്പിച്ച 156 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ. ലോറിയിലുണ്ടായിരുന്ന തഞ്ചാവൂര്‍ രാജപുരം ആക്കൂര്‍ തരങ്ങമ്പാടിയില്‍ എസ്. മാരിമുത്തു (25), പൂമ്പുകാര്‍ മയിലാടുംപാറയില്‍ ശെല്‍വന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെക്‌പോസ്റ്റിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ മീന്‍ കുട്ടകള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശില്‍നിന്ന് കോഴിക്കോട്ടേക്കാണ് ലോറി കൊണ്ടുപോയിരുന്നത്. കോഴിക്കോട്ടെ മീന്‍ മാര്‍ക്കറ്റിലെത്തിയാല്‍ വാഹനം നിര്‍ത്തി പോകണമെന്ന നിര്‍ദേശ പ്രകാരമാണ് വന്നതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി.
ഐ.ബി. ഇന്‍സ്‌പെക്ടര്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിശ്വനാഥ്, വേണുകുമാര്‍, സുരേഷ്, വിശ്വകുമാര്‍, സുനില്‍കുമാര്‍, പാലക്കാട് സ്‌ക്വാഡ് സി.ഐ. സുരേഷ്, സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അജിത്, പ്രിവന്റീവ് ഓഫീസര്‍ ശ്രീജി, സി.ഇ.ഒ.മാരായ ബെന്‍സണ്‍, സന്തോഷ്, എം. അഷറഫലി, ടി.ആര്‍. വിജീഷ്, ടാസ്‌ക് ഫോഴ്‌സ് ഡ്യൂട്ടിയിലുള്ള പറളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, ഗ്രേഡ് പി.ഒ. അനീഷ്, സി.ഇ.ഒമാരായ സുജീഷ്, സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.