Month: January 2023
-
Kerala
മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ നൽകിയതായി പരാതി
തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ നൽകിയതായി പരാതി ഉയർന്നു. തിരുവനന്തപുരം ആനയിറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ച വ്യക്തിയുടെ കരൾ അതേ ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രണ്ട് രോഗികൾക്ക് പകുത്ത് നൽകിയതിനെ തുടർന്നാണ് ആരോപണം ഉയർന്നത്. സ്വകാര്യ ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ദാതാവിൻറെ ഏതെങ്കിലും ഒരു അവയവമെങ്കിലും സർക്കാർ ആശുപത്രിയിലെ രോഗിക്ക് നൽകണമെന്നതാണ് നിലവിലെ വ്യവസ്ഥ എന്നാൽ ആ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നും ആരോപണമുയർന്നു. സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യുന്നതിന് സർക്കാർ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്നയാളിൽ നിന്ന് അവയവങ്ങൾ ദാനം ചെയ്യുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് അതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഏറ്റവും മോശം രോഗാവസ്ഥയിലുള്ള രോഗിക്കാണ്. ഹൃദയം, കരൾ, ഒരു വൃക്ക എന്നിവ അതേ ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » -
Kerala
അപേക്ഷ നല്‍കിയിട്ടില്ല; 32 ലക്ഷം ശമ്പള കുടിശ്ശിക കിട്ടിയെന്നത് പച്ചക്കള്ളം: ചിന്താ ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചട്ടപ്രകാരമല്ലാതെ ഒരുതുകയും കൈപ്പറ്റിയിട്ടില്ലെന്ന് അധ്യക്ഷ ചിന്ത ജെറോം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നത് കള്ള പ്രചാരണമാണ്. 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്നത് പച്ചക്കള്ളമാണ്. അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത പറഞ്ഞു. കുടിശ്ശിക ആവശ്യപ്പെട്ട് താനല്ല, കമ്മീഷന്‍ സെക്രട്ടറിയാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. താന്‍ ജെ.ആര്‍.എഫ് ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിനല്‍കി കൊണ്ടാണ് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ചിന്ത പറഞ്ഞു. മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പളകുടിശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് ആര്‍.വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ല ചിന്ത പറഞ്ഞു.
Read More » -
Crime
ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം; പിടിവീണപ്പോള്‍ കരഞ്ഞു കാലുപിടിച്ച് തടിയൂരി
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്തയാള്‍ പിടിയില്‍. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പിടികൂടിയ പ്രതി പിന്നീട് കരഞ്ഞ് തടിയൂരി. ആരും പരാതി നല്‍കാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് ഡിടിസി ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ ഒരാള്‍ സ്വയംഭോഗം ചെയ്തത്. പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ ബസില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന മാര്‍ഷല്‍ എത്തി ഇയാളെ പിടികൂടി. പിടികൂടിയ ശേഷം പ്രതി കരയുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ബിഹാര്‍ സ്വദേശിയായ ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതി എഴുതി നല്‍കാതിരുന്നതിനാല്‍ പ്രതിയെ വിട്ടയച്ചു. എന്നാല്‍, സംഭവം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. മൊഴി നല്‍കുന്നതിനോ പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഏതെങ്കിലും അവസരത്തില്‍ ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ പ്രതിക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Read More » -
Local
പെൻഷൻ വിതരണം ചെയ്ത സഹ. ബാങ്ക് ജീവനക്കാരോട് ചിറ്റമ്മ നയം, ഇൻസന്റീവ് തുക മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് കെ.സി.ഇ.സി.
കോട്ടയം: സഹകരണ ബാങ്കുകൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയ ജീവനക്കാരുടെ ഇൻസന്റീവ് തുക മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പെൻഷൻ വിതരണത്തിന് അമ്പത് രൂപ നിരക്കിൽ അനുവദിച്ചാണ് നാളിതു വരെ സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത് പോന്നിരുന്നത്. അത് തന്നെ 2021 നവംബർ മുതൽ കുടിശിക ആയിരുന്നു. കഴിഞ്ഞ മാസം ധനകാര്യ, സഹകരണ വകുപ്പ് മന്ത്രിമാരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ കുടിശിക തുക രണ്ടോ മൂന്നോ ഘട്ടമായി വിതരണം ചെയ്യും എന്ന് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമായാണ് പുതുക്കിയ നിരക്കിൽ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. നൽകാം എന്ന് വാഗ്ദാനം നൽകിയ കൂലി വെട്ടിക്കുറക്കുന്ന നടപടിയെ ഒരു തരത്തിലും ഇടതുപക്ഷ നയം എന്ന്…
Read More » -
Crime
ഡല്‍ഹിയില്‍ കാറിടിച്ച് യുവതിയുടെ മരണം: ദുരൂഹത തുടരുന്നു; രണ്ടു പേര്‍ക്കുകൂടി പങ്ക്
ന്യൂഡല്‍ഹി: കാറിടിച്ച് വലിച്ചിഴച്ച് യുവതി കൊലപ്പെട്ട സംഭവത്തില്‍ ദുരുഹത തുടരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതായി സൂചനയുണ്ട്. കാറിന്റെ ഉടമയും, പ്രതികളിലൊരാളുടെ സഹോദരനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കാറിന്റെ ഉടമ അശുതോഷ്, പ്രതികളിലൊരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അവര്‍ ക്രൂരകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. നേരത്തെ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവസമയം കാറോടിച്ചത് അമിത് ആയിരുന്നു. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പോലീസ് കണ്ടെത്തി. പതിനെട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read More » -
India
വിവാദം തെരുവിലേക്കും; പത്താന്‍ സിനിമക്കെതിരെ ബജ്‌റംഗ് ദള്‍ പ്രതിഷേധം; ‘ജയ് ശ്രീറാം’ വിളിയുമായി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു, കട്ടൗട്ടുകള്‍ നിലത്ത് വലിച്ചിട്ട് ചവിട്ടി, പോസ്റ്ററുകള്‍ നശിപ്പിച്ചു
അഹമ്മദാബാദ്: ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയുടെ പ്രമോഷനെതിരെ ബജ്റംഗ്ദള്‍ പ്രതിഷേധം. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാളിനകത്ത് അതിക്രമിച്ച് കയറിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കട്ടൗട്ടുകള്‍ നിലത്ത് വലിച്ചിട്ട് ചവിട്ടുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ ഗുജറാത്ത് എന്ന വെരിഫൈഡ് അല്ലാത്ത ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അക്രമത്തിന്റെ വീഡിയോകള്‍ പുറത്തുവിട്ടിട്ടുള്ളത്. ‘ഇന്ന് കര്‍ണാവതിയില്‍ സനാതന ധര്‍മത്തിനെതിരായ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സിന് മുന്നറിയിപ്പും ബജ്‌റംഗ് ദള്‍ കൊടുത്തിട്ടുണ്ട്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ബജ്‌റംഗ് ദള്‍ അതിന് മറുപടി നല്‍കുമെന്നും മുന്നറിയിപ്പിലുണ്ട്. ‘ധര്‍മയുടെ ബഹുമാനാര്‍ത്ഥം ബജ്റംഗ് ദള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ ഒരിടത്തും പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ അനുവദിക്കില്ലെന്നും ട്വീറ്റില്‍ പറയുന്നു.…
Read More » -
India
തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലുന്നു; രണ്ടുദിവസത്തിനുള്ളില്‍ തോക്കിനിരയായത് മുപ്പതെണ്ണം
പട്‌ന: ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ബിഹാറില്‍ തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലുന്നു. അധികൃതരുടെ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 തെരുവ് നായ്ക്കളെയാണ് പ്രത്യേക സംഘം വെടിവച്ച് കൊന്നത്. ശല്യം രൂക്ഷമായതോട ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേര്‍ന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബച്ച്വാഡ, കദരാബാദ്, അര്‍ബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലാണ് നായ്ക്കളെ കൊന്നൊടുക്കിയത്. തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലാന്‍ നാട്ടുകാരും വേട്ടക്കാരെ സഹായിച്ചു. നായ്ക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടികഴിയുകയാണ് ജനങ്ങള്‍. തെരുവുനായ്ക്കള്‍ക്കൊപ്പം കാട്ടുനായ്ക്കളും ആക്രമിക്കാറുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം നിരവധിപേര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സ്ത്രീകളെയാണ് തെരുവുനായ്ക്കള്‍ കൂടുതലായി ആക്രമിക്കുന്നത്. പത്തിലധികം സ്ത്രീകള്‍ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ ആക്രമിക്കാറുണ്ട്. ഇതിനെത്തുടര്‍ന്നാണ് എങ്ങനെയും നായ്ക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ ഉള്‍പ്പടെയുള്ള ഗ്രാമവാസികള്‍ അധികൃതരെ സമീപിച്ചത്. അധികൃതര്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന് മാത്രമാണ് നായ്ക്കളെ വെടിച്ചുകൊല്ലാനുള്ള അനുമതി ഉള്ളത്.
Read More » -
Local
ഈരാറ്റുപേട്ട – വാഗമൺ റോഡ്: മുൻ കരാറുകാരനെ രക്ഷിക്കാൻ ഗൂഡാലോചനയെന്നു ഷോൺ ജോർജ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. അതോടൊപ്പം ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ, നിലവിൽ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവർത്തി ശരിവെച്ചുകൊണ്ട് ആ പ്രവർത്തികൾ ഒഴിവാക്കികൊണ്ടാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ നിർമ്മാണത്തിൽ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തൽസ്ഥിതി…
Read More » -
Business
ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആമസോണും; ചെലവ് ചുരുക്കാൻ കുറുക്കുവഴി, ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു
വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റ് ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആഗോള ടെക് ഭീമന്‍ ആമസോണും; ചെലവ് ചുരുക്കാൻ ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന 18,000 ത്തിലധികം തൊഴിലാളികളെ ജനുവരി 18 മുതല്‍ അക്കാര്യം അറിയിക്കുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുള്ള ആമസോണില്‍ നിന്ന് ആറ് ശതമാനത്തോളം തൊഴിലാളികളെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നാണ് ആന്‍ഡി ജാസി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ആമസോണ്‍ പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന കണക്കുകള്‍ പറഞ്ഞിരുന്നില്ല. 10,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നായിരുന്നു അന്ന് വന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറാണ് ആമസോണ്‍. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ‘പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ക്കുള്ള സെപറേഷന്‍ പേമെന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറ്റ് ജോബ് പ്ലേസ്‌മെന്റ് എന്നിവ അടങ്ങുന്ന പാക്കേജുകള്‍ നല്‍കും,’ ആന്‍ഡി ജാസി പറഞ്ഞു.…
Read More »