കൊല്ലം: ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം.
തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സജീവ് ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നത്.
എന്നാല്‍, സ്റ്റേഷനിലേക്ക് വരാനുള്ള പോലീസ് നിര്‍ദേശം കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഗേറ്റ് പൂട്ടിയശേഷം നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പോലീസിന് കയറാന്‍ കഴിഞ്ഞില്ല. പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.