കോട്ടയം: കൊടൈക്കനാലില്‍ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണു വനത്തിനുള്ളില്‍നിന്നും കണ്ടെത്തിയത്. കൊടൈക്കനാലില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള പൂണ്ടിയിലാണ് യുവാക്കളെ കാണാതായത്.
രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ബന്ധുക്കള്‍ ഈരാറ്റുപേട്ട പോലീസിലും കൊടൈക്കനാല്‍ പോലീസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30 നാണു സംഘം കൊടൈക്കനാലിലേക്കു പോയത്.
ശനിയാഴ്ച വിനോദയാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെയാണ് പൂണ്ടി വനത്തില്‍ ഞായറാഴ്ച കാണാതാവുകയായിരുന്നു. ബന്ധുക്കളും പോലീസും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിരുന്നില്ല.
പ്രദേശത്തെ മുപ്പത്തഞ്ചോളം പേര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. യുവാക്കളെ കണ്ടെത്താന്‍ ഈരാറ്റുപേട്ട നന്മക്കൂട്ടവും പൂണ്ടി വനത്തില്‍ തെരച്ചില്‍ നടത്തുകയുണ്ടായി.