Month: January 2023

  • India

    വിമാനത്തില്‍ വീണ്ടും മോശം പെരുമാറ്റം; എയര്‍ഹോസ്റ്റസ് ഒപ്പമിരിക്കണമെന്ന് നിര്‍ബന്ധിച്ച് വിദേശി

    പനജി: വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയതായാണ് പരാതി. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്. വിദേശ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറി. പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡി.ജി.സി.എയേയും അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ(34) ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയിലെത്തിച്ച് മെട്രൊപൊളിറ്റന്‍…

    Read More »
  • Crime

    സി.സി ടി.വി ദൃശ്യങ്ങള്‍ തുണയായി; സഹായം ചോദിച്ചെത്തി കോൺവെന്റിൽനിന്ന് പണം മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയില്‍ 

    ഇടുക്കി: ചെമ്മണ്ണാര്‍ എസ്.എച്ച്. കോണ്‍വെന്റില്‍ സഹായം ചോദിച്ച് എത്തി മോഷണം നടത്തിയ പ്രതിയെ പിടികൂടി. പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് അപ്പി ജോണ്‍സണ്‍ എന്ന് വിളിക്കുന്ന ജോണ്‍സണ്‍ തോമസ് ആണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചെമ്മണ്ണാര്‍ എസ്.എച്ച്. കോണ്‍വെന്റില്‍ ഉച്ചയോടു കൂടി എത്തിയ പ്രതി ചികിത്സ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അടുത്തദിവസം എത്താന്‍ പറഞ്ഞു കന്യാസ്ത്രീകള്‍ ഇയാളെ മടക്കി അയച്ചു. എന്നാല്‍ മടങ്ങി പോകാതെ പ്രതി സമീപപ്രദേശങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. സിസ്റ്റര്‍മാര്‍ പുറത്തേക്ക് പോയ തക്കം നോക്കി കോണ്‍വെന്റിനുള്ളില്‍ കടന്നപ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന 47,000 രൂപ അപഹരിച്ചു കടക്കുകയായിരുന്നു. തിരികെ എത്തിയ കന്യാസ്ത്രീകള്‍ പണം തപ്പിയപ്പോഴാണ് അപഹരിച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി പണവുമെടുത്ത് പോകുന്നത് മനസിലായി. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കി. ഉടുമ്പന്‍ഞ്ചോല പോലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുമല കാപ്പിലെ വീട്ടില്‍ നിന്നും പ്രതിയെ…

    Read More »
  • Kerala

    വിനോദസഞ്ചാരികളുടെ ശ്രദ്ധക്ക്; ഗവി റൂട്ടില്‍ കാട്ടാനകൂട്ടം തമ്പടിക്കുന്നു, ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ് 

    പത്തനംതിട്ട: വിനോദസഞ്ചാരികളുടെ പറുദീസയാണ് ഗവി. വനത്തിൽകൂടി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാമെന്നതാണ് ഗവി യാത്രയുടെ ആകർഷണവും. പ്രത്യേക അനുമതി എടുത്തു സ്വന്തം വാഹനത്തിലോ കെ എസ് ആർ ടി സി ബസിലോ ഗവിയിലേക്ക് പോകാം. എന്നാൽ ഗവിയിലേക്കുള്ള യാത്രയിൽ കരുതൽ വേണമെന്നാണ് ഇപ്പോൾ വനം വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഗവിയിലേക്കുള്ള കാനനപാതയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞദിവസം ഗവി പാതയില്‍ സഞ്ചരിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെ വാഹനം കാട്ടാനക്കൂട്ടത്തിനു മുമ്പില്‍പെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ പത്തനംതിട്ട-ഗവി-കുമളി ബസാണ് ഇവര്‍ക്ക് തുണയായത്. രാവിലെ ഒമ്പതോടെയാണ് കക്കിക്കും ആനത്തോടിനുമിടയില്‍ റോഡില്‍ കാട്ടാനകൂട്ടം എത്തിയത്. ഈ സമയം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പമ്പ അണക്കെട്ടില്‍ നിന്നും കക്കാട് ഡിവിഷന്‍ ഓഫിസിലേക്ക് വന്ന കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിയും ഢജീപ്പ് ഡ്രൈവര്‍ വിഷ്ണുവും വളവു തിരിഞ്ഞെത്തിയത് ആനകൂട്ടത്തിന് മുന്നിലാണ്. പിന്നാലെ ഇതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസി ബസ് ആനകൂട്ടത്തെ കണ്ട് ഒതുക്കി നിര്‍ത്തി.…

    Read More »
  • Kerala

    ഓണ്‍ലൈന്‍ കസ്റ്റമര്‍കെയര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഉറപ്പുവരുത്തണമെന്ന് ഉപഭോക്തൃ കോടതി

    കൊച്ചി: എ.ടി.എം പിന്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ ഉപഭോക്താവ് വീഴ്ചവരുത്തിയാല്‍ പണം നഷ്ടപ്പെട്ടതിന് തപാല്‍ വകുപ്പിനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എന്നാല്‍, ഉപഭോക്താവിന് പരാതി സമര്‍പ്പിക്കാനുള്ള കസ്റ്റമര്‍കെയര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എറണാകുളം, കങ്ങരപ്പടി സ്വദേശി അഞ്ജു സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഈ ഉത്തരവിട്ടത്. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെയാണ് പരാതിക്കാരിയുടെ പേഴ്‌സ് നഷ്ടപ്പെട്ടത്. തപാല്‍ വകുപ്പിന്റെ പോസ്റ്റ് ഓഫീസ് സേവിങ് ബാങ്കിന്റെ എ.ടി.എം കാര്‍ഡും പേഴ്‌സില്‍ ഉണ്ടായിരുന്നു. 66,060 രൂപയും അക്കൗണ്ടിലുണ്ടായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ട വിവരം പരാതിക്കാരി പോലീസ് സ്‌റ്റേഷനെ അറിയിച്ചുവെങ്കിലും 25,000 രൂപ അതിനകം ആരോ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചു. അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള പരാതിക്കാരിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. കാരണം, ശനിയും ഞായറും കസ്റ്റമര്‍ കെയര്‍ അവധിയായിരുന്നു.…

    Read More »
  • Fiction

    കൂട്ടിൽ അടച്ച മയിലും മാനത്ത് സ്വതന്ത്രമായി പറക്കുന്ന കാക്കയും

    വെളിച്ചം    ആ കാക്ക വളരെ സന്തോഷകരമായാണ് ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ അതൊരു അരയന്നത്തെ കാണാനിടയായി. കാക്ക മനസ്സില്‍ കരൂതി: എന്തു ഭംഗിയുള്ള ജീവി. ആ വിവരം അരയന്നത്തോടു കാക്ക നേരിട്ടു തന്നെ പറഞ്ഞു: ”നീ എത്ര സുന്ദരിയാണ്…” “ശരിയാണ്, എന്റെ ചിന്തയും അതുതന്നെയായിരുന്നു , ഞാന്‍ തത്തയെ കാണുന്നത് വരെ… ” അരയന്നം മറുപടി നൽകി. കാക്ക അന്വേഷിച്ച് തത്തയെ കണ്ടെത്തി, എന്നിട്ട് പറഞ്ഞു: “നീ എത്ര സുന്ദരിയാണ്. അരയന്നവും ഞാനുമൊക്കെ നിന്റെ സൗന്ദര്യത്തില്‍ അസൂയപ്പെടുന്നു… ” “നിങ്ങള്‍ പറഞ്ഞത് ശരിയാണ്.. ഞാനും അങ്ങിനെതന്നെയാണ് വിചാരിച്ചിരുന്നത്, ഞാന്‍ മയിലിനെ കണ്ടുമുട്ടുന്നതുവരെ…” തത്തയുടെ മറുപടി കേട്ടപ്പോൾ കാക്കയ്ക്ക് അതിശയമായി. കാരണം കാക്ക അതുവരെ മയിലിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് നാട്ടില്‍ മുഴുവന്‍ മയിലിനെ തേടി അലഞ്ഞു. അവസാനം ഒരു മൃഗശാലയില്‍ മയിലിനെ കണ്ടുമുട്ടി. കാക്ക നോക്കിയപ്പോള്‍ ശരിയാണ്.. മയിലിനെ കാണാന്‍ എന്തൊരു ഭംഗിയാണ്. ആളുകള്‍ മയിലിൻ്റെ ഫോട്ടോ എടുക്കുന്നു. അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. മയിലിനോട്…

    Read More »
  • NEWS

    സൗദിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു

      റിയാദ്: സൗദി അറേബ്യയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. വെട്ടം പൂളക്കാട്ടിൽ നൗഷാദാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം  മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

    Read More »
  • Movie

    ഫാസിൽ- കമൽ ടീം അണിയിച്ചൊരുക്കിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 35 വർഷം

    സിനിമ ഓർമ്മ വേർപാടിന്റെയും പുനർസമാഗമത്തിന്റെയും കരളലിയിക്കുന്ന കഥ പറഞ്ഞ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 35 വർഷം. 1988 ജനുവരി 8നായിരുന്നു ഫാസിൽ തിരക്കഥയെഴുതി നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. കഥ മധു മുട്ടം. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ നിർമ്മിച്ച അവുസേപ്പച്ചനും സഹനിർമ്മാതാവായി ഉണ്ടായിരുന്നു ഈ സംരംഭത്തിൽ. ബിച്ചു തിരുമല- ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ, രേവതിയുടെ കാക്കോത്തിയായുള്ള പെർഫോമൻസ് ഇവയൊക്കെ ചിത്രത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ഇനീഷ്യൽ കളക്ഷൻ കുറവായിരുന്നെങ്കിലും മെല്ലെ മെല്ലെ ജനം ഈ ചിത്രത്തെ വരവേറ്റു തുടങ്ങുകയായിരുന്നു. ചെറുപ്പത്തിൽ ഭിക്ഷാടനക്കാർ തട്ടിക്കൊണ്ടു പോയ അനുജത്തിയെ വർഷങ്ങൾക്ക് ശേഷം ആകസ്മികമായി കണ്ടുമുട്ടുന്ന ചേച്ചിയായി അംബികയും സ്വയംരക്ഷയ്ക്കും ചങ്ങാതിയെ രക്ഷിക്കാനുമായി തട്ടിക്കൊണ്ടുപോയവനെ കൊലപ്പെടുത്തിയ അനിയത്തിയായി രേവതിയും മലയാളി മനസ്സുകളെ കീഴടക്കി. നാടകകൃത്തും നടനുമായ സുരാസുവിനെ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി എന്നതിന്റെ ക്രെഡിറ്റും ‘കാക്കോത്തിക്കാവി’ന് അവകാശപ്പെട്ടതാണ്. വില്ലൻ വേഷത്തിലൂടെ വി.കെ ശ്രീരാമനും ബ്രെയ്ക്ക്…

    Read More »
  • Kerala

    സുരേന്ദ്രനെ മാറ്റില്ല, പ്രചാരണത്തിനു പിന്നില്‍ എല്‍.ഡി.എഫും യു.ഡി.എഫും: പ്രകാശ് ജാവദേക്കര്‍

    ആലപ്പുഴ: സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റമില്ലെന്ന് പ്രഭാരി പ്രകാശ് ജാവദേക്കര്‍. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റുന്നതു പരിഗണനയില്‍ ഇല്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. നേതൃത്വം മാറുമെന്നത് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ ബി.ജെ.പി യോഗത്തിലാണ് ജാവദേക്കര്‍ നിലപാടു വ്യക്തമാക്കിയത്. സുരേന്ദ്രന്‍ ഡിസംബര്‍ 31ന് അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. പുതുക്കിയ നിയമനം വരാത്ത സാഹചര്യത്തില്‍ സുരേന്ദ്രനെ നീക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

    Read More »
  • Crime

    പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച സംഭവം; പരാതി പിന്‍വലിക്കാന്‍ പണം നല്‍കി

    പത്തനംതിട്ട: തിരുവല്ലയില്‍ പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് യുവതിയുടെ കുടുംബം. കേസ് ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിഷ്ണുവിന്റെ മാതാപിതാക്കളാണ് യുവതിയുടെ ബന്ധുക്കളെ സമീപിച്ചെന്ന് ആരോപണമുള്ളത്. കേസില്‍ വിഷ്ണുവിനേയും സുഹൃത്ത് അക്ഷയ്യേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുവുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അടുത്തിടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേതുടര്‍ന്ന് പ്രതികള്‍ യുവതിയെ മനപൂര്‍വം കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. വാഹനം കുറുകേയിട്ട് വഴി തടഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകവെയാണ് സംഭവം. വിഷ്ണുവാണ് കാറോടിച്ചിരുന്നത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ശനിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    Read More »
  • Kerala

    ഷാരൂഖ് ഖാനും മമ്മൂട്ടിക്കും പാര്‍ട്ടി അംഗത്വം: വാര്‍ത്ത വ്യാജമെന്നു മുസ്ലിം ലീഗ്

    കോഴിക്കോട്: നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായ വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിം ലീഗ്. വാര്‍ഡില്‍ അംഗത്വമെടുത്തവരില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ ഷോട്ട് ആധാരാമാക്കിയാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക പാസ്വേര്‍ഡ് നല്‍കിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമെല്ലാം അപ്ലോഡ് ചെയ്താല്‍ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തില്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് വ്യാജ വാര്‍ത്തയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. 24,33,295 പേരാണ് ഇത്തവണ മുസ്ലിംലീഗില്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തത്. 23,3295…

    Read More »
Back to top button
error: