പത്തനംതിട്ട: വിനോദസഞ്ചാരികളുടെ പറുദീസയാണ് ഗവി. വനത്തിൽകൂടി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാമെന്നതാണ് ഗവി യാത്രയുടെ ആകർഷണവും. പ്രത്യേക അനുമതി എടുത്തു സ്വന്തം വാഹനത്തിലോ കെ എസ് ആർ ടി സി ബസിലോ ഗവിയിലേക്ക് പോകാം. എന്നാൽ ഗവിയിലേക്കുള്ള യാത്രയിൽ കരുതൽ വേണമെന്നാണ് ഇപ്പോൾ വനം വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഗവിയിലേക്കുള്ള കാനനപാതയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞദിവസം ഗവി പാതയില്‍ സഞ്ചരിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെ വാഹനം കാട്ടാനക്കൂട്ടത്തിനു മുമ്പില്‍പെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ പത്തനംതിട്ട-ഗവി-കുമളി ബസാണ് ഇവര്‍ക്ക് തുണയായത്. രാവിലെ ഒമ്പതോടെയാണ് കക്കിക്കും ആനത്തോടിനുമിടയില്‍ റോഡില്‍ കാട്ടാനകൂട്ടം എത്തിയത്. ഈ സമയം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പമ്പ അണക്കെട്ടില്‍ നിന്നും കക്കാട് ഡിവിഷന്‍ ഓഫിസിലേക്ക് വന്ന കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിയും ഢജീപ്പ് ഡ്രൈവര്‍ വിഷ്ണുവും വളവു തിരിഞ്ഞെത്തിയത് ആനകൂട്ടത്തിന് മുന്നിലാണ്.
പിന്നാലെ ഇതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസി ബസ് ആനകൂട്ടത്തെ കണ്ട് ഒതുക്കി നിര്‍ത്തി. യാത്രക്കാരോട് പ്രകോപനം ഉണ്ടാക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ നല്‍കി. അല്‍പ്പ സമയത്തിന് ശേഷം ആനകൂട്ടം റോഡില്‍ നിന്നും മാറിയതോടെ രണ്ട് വാഹനങ്ങള്‍ക്കും യാത്ര തുടരാന്‍ കഴിഞ്ഞു. വാഹനങ്ങളിലുമായി ഗവിയിലേക്കു വരുന്ന സഞ്ചാരികള്‍ക്ക് മുമ്പില്‍ ഇപ്പോള്‍ എല്ലാദിവസവും ആനക്കൂട്ടം എത്തുന്നുണ്ട്. പ്രകോപനപരമായ രീതിയില്‍ വാഹനങ്ങളില്‍ നിന്നു ശബ്ദമുാക്കുകയോ ഹോണ്‍ മുഴക്കുകയോ ചെയ്യരുതെന്ന് വനപാലകര്‍ നിര്‍ദേശിച്ചു