Month: January 2023
-
Kerala
കടലില്‍ ചാടിയെന്നു കരുതി പോലീസുകാരനായി ഹെലികോപ്റ്ററില്‍ തിരച്ചില്‍; തിരുവനന്തപുരത്ത് മുങ്ങിയ ആളെ പാലക്കാട് പൊക്കി!
തിരുവനന്തപുരം: ജീവനൊടുക്കാന്‍ കടലില്‍ ചാടിയെന്ന് കരുതിയ പോലീസുകാരനെ പാലക്കാട് കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് കണ്ടെത്തിയത്. വ്യാജ ആത്മഹത്യാശ്രമമാണെന്നറിയാതെ ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവറായ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉച്ചയോടെ വീട്ടില്‍ നിന്ന് ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു. താന്‍ പോകുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മറ്റ് പോലീസ് സ്റ്റേഷനുകളിലും സന്ദേശമെത്തി. ആഴിമല ക്ഷേത്രത്തിനു സമീപം കടല്‍ത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി. തീരത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ ഗിരീഷ് കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായരുന്നു പോലീസിന്റെ നിഗമനം. തുടര്‍ന്ന് വിപുലമായ പരിശോധന ആരംഭിച്ചു. കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തി. രാവിലെ മുതല്‍ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു.…
Read More » -
India
ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും; മൈസൂരു ബിഷപ്പിനെ സ്ഥാനത്തുനിന്ന് നീക്കി
ബംഗളൂരു: ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികളെ തുടര്‍ന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്തുനിന്ന് നീക്കി വത്തിക്കാന്‍. ബിഷപ്പ് കനികദാസ് എ. വില്യമിനോട് അവധിയില്‍ പോകാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചത്. പകരം ബംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. 2018-ലാണ് ബെര്‍ണാര്‍ഡ് മോറസ് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് വില്യമിനെതിരെ ഉയര്‍ന്നിരുന്നു. കുറച്ചുവര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. 2019 ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരേ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നു. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങള്‍ വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read More » -
Crime
കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം; പ്രതി പിടിയിൽ
മൂന്നാര്‍: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതിയെ ഉടുമ്പൻചോല പോലീസ് പിടികൂടി. പാറത്തോട് ഇരുമല കാപ്പ് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് ജോൺസൺ തോമസ് ആണ് സഹായം ചോദിച്ചെത്തിയ ശേഷം കന്യാസ്ത്രീ മഠത്തില്‍ മോഷണം നടത്തിയത്. ചെമ്മണ്ണാർ എസ് എച്ച് കോൺവെൻറിൽ വ്യാഴാഴ്ച ഉച്ചയോടെ എത്തിയ ജോൺസൻ ചികിത്സക്കായി പണം ആവശ്യപ്പെട്ടു. അടുത്ത ദിവസം പണം തരാമെന്നു പറഞ്ഞ് കന്യാസ്ത്രീകൾ ഇയാളെ മടക്കി അയച്ചു. എന്നാൽ ജോൺസൻ മടങ്ങി പോകാതെ സമീപത്തു നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു. കന്യാസ്ത്രീകൾ പുറത്തേക്ക് പോയ സമയത്ത് കോൺവെന്റിനുള്ളിൽ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു. പുറത്തു പോയ കന്യാസ്ത്രീകൾ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടുമ്പൻഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മഠത്തില്‍ നിന്നും മോഷ്ടിച്ചതിൽ 31,500 രൂപ കണ്ടെടുത്തിട്ടുണ്ട്.…
Read More » -
India
അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച മന്ത്രിക്ക് പകരം അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ പഞ്ചാബ് മന്ത്രിസഭയിൽ
ചണ്ഡിഗഡ്: അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരം അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ഡോക്ടർ ബൽബിർ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മന്ത്രിസഭയിലുൾപ്പെടുത്തി. വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യം കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് ബൽബിർ സിംഗിന് ലഭിച്ചിട്ടുള്ളത്. അതിക്രമ കേസിൽ ബൽബിർ സിംഗിനെ കോടതി 8 മാസം മുൻപ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഭാര്യാ സഹോദരിയുടെ പരാതിയിലായിരുന്നു നടപടി. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. ചില കോൺട്രാക്ടർമാരെ കുടുക്കാനും പണം തട്ടാനും സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ഫൗജ സിംഗ് സരാരി ചിലരുമായി ചർച്ച നടത്തുന്നതിന്റെ ശബ്ദരേഖ മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. തുടർന്നാണ് ഫൗജ സിംഗ് സരാരി ഇന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഇതോടെ അഴിമതിയാരോപണത്തെ തുടർന്ന് ഭഗവന്ത് മാൻ സർക്കാറിൽ രാജിവച്ച മന്ത്രിമാരുടെ എണ്ണം രണ്ടായി. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന്…
Read More » -
NEWS
കുവൈത്ത് കൊമേഴ്‍സ്യല്‍ ബാങ്ക് സംഘടിപ്പിച്ച നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശിക്ക് 40 കോടി രൂപ സമ്മാനം
കുവൈത്ത് സിറ്റി: കൊമേഴ്‍സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച അല്‍ നജ്‍മ അക്കൗണ്ട് നറുക്കെടുപ്പില്‍ മലയാളിക്ക് 15 ലക്ഷം ദിനാര്‍ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍, കുവൈത്തിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ ഡയറക്ടറുമായ കോഴിക്കോട് അത്തോളി സ്വദേശി മലയില്‍ മൂസക്കോയക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. 30 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മൂസക്കോയ, നേരത്തെ കുവൈത്ത് ടൈംസിന്റെ മലയാളം ഡെസ്‍കില്‍ ജോലി ചെയ്‍തിരുന്നു. നിലവില്‍ മംഗഫിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‍കൂളിന്റെ ഡയറക്ടറാണ്. കുവൈത്തില്‍ ഒരു പ്രവാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയ്ക്കാണ് മൂസക്കോയ അര്‍ഹനായിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
Read More » -
Kerala
അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നാളെ മുതൽ പക്ഷികളെ കൊന്നു തുടങ്ങും
തിരുവനന്തപുരം: അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ കൊല്ലും. മുട്ട , ഇറച്ചി, കാഷ്ഠം തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും. കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം വാർഡ് ഒന്ന്, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്,വിൽപ്പന എന്നിവ നിരോധിച്ചു . ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനമുണ്ട്.
Read More » -
Kerala
ചെമ്പിൽ പക്ഷിപ്പനി; 1317 പക്ഷികളെ ദയാവധം ചെയ്തു
കോട്ടയം: ജില്ലയിൽ ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്യുന്നതിനു നടപടി സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടു മാസത്തിൽ താഴെയുള്ള 271 താറാവുകളെ ദയാവധം ചെയ്തു. ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളേയും 433 താറാവുകളേയും 71 ലൗ ബേർഡ്സിനേയും ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു. റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ എ പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ, എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയാണ് പക്ഷികളെ നശിപ്പിച്ച് മറവു ചെയ്തത്.…
Read More » -
NEWS
ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ
ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വകുപ്പ് മേധാവി ഫാത്തിമ മക്സ പറഞ്ഞു. പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.
Read More » -
Kerala
സമൂഹമാധ്യമ സാക്ഷരത കുട്ടികൾക്കും വേണം; പരിശീലനം നല്‍കുന്നതിന് പദ്ധതി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം തിരുവനന്തപുരം: ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാന്‍ കഴിയും വിധം എല്ലാ കുട്ടികള്‍ക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിനു പദ്ധതി നടപ്പിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം കഴിയുന്നതുവരെ ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തണം. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കും വിധത്തിലുളള പരിശോധനകള്‍ ഒഴിവാക്കാനും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ റെനി ആന്റണി, ബബിത ബി എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ 30 ദിവസത്തിനകം ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനുളള പരിശീലനം കുട്ടികള്‍ക്ക് നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്റര്‍നെറ്റും മൊബൈല്‍…
Read More » -
Kerala
വീണ്ടും അഭിമാന നേട്ടം; രാജ്യത്തു സമ്പൂർണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം
കെ-ഫോണ്‍ പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായതായി മുഖ്യമന്ത്രി തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്സ്, കറന്റ് അക്കൗണ്ടുകളില്‍ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2021 ല്‍ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂര്‍ മാറി. തുടര്‍ന്ന് കോട്ടയവും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കി. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണ പ്രവൃത്തി റിസര്‍വ് ബാങ്ക്, സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോള്‍ വിജയകരമായി നടപ്പാക്കിയതും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഇടപെടല്‍ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണത്തിന്റെ ലക്ഷ്യം പൂര്‍ണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആ പരിപാടിയാണ്…
Read More »