KeralaNEWS

സുരേന്ദ്രനെ മാറ്റില്ല, പ്രചാരണത്തിനു പിന്നില്‍ എല്‍.ഡി.എഫും യു.ഡി.എഫും: പ്രകാശ് ജാവദേക്കര്‍

ആലപ്പുഴ: സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റമില്ലെന്ന് പ്രഭാരി പ്രകാശ് ജാവദേക്കര്‍. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റുന്നതു പരിഗണനയില്‍ ഇല്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. നേതൃത്വം മാറുമെന്നത് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ ബി.ജെ.പി യോഗത്തിലാണ് ജാവദേക്കര്‍ നിലപാടു വ്യക്തമാക്കിയത്. സുരേന്ദ്രന്‍ ഡിസംബര്‍ 31ന് അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. പുതുക്കിയ നിയമനം വരാത്ത സാഹചര്യത്തില്‍ സുരേന്ദ്രനെ നീക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: