Month: January 2023
-
Kerala
നിര്‍ത്തിയിട്ട കാറില്‍ അനക്കം; സംശയം തോന്നി നോക്കിയപ്പോള്‍ ഞെട്ടി! കൂറ്റന്‍ രാജവെമ്പാല
പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആണ്‍ രാജവെമ്പാലയാണ് കാറില്‍ ഇരിപ്പുറപ്പിച്ചത്. ഏകദേശം രണ്ടു മണിക്കൂറിലേറെ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലി രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കി. വടക്കഞ്ചേരി വനപാലക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രാജവെമ്പാലയെ കൂട്ടിലാക്കുന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളില്‍നിന്ന് ഒരനക്കമുള്ളതായി സംശയം തോന്നിയതോടെ കുഞ്ഞുമോന്‍ പരിശോധന നടത്തി. ഇതോടെ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നെങ്കിലും പാമ്പ് പുറത്തുവന്നില്ല. പിന്നാലെയെത്തിയ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കാറിന്റെ മുന്‍ഭാഗത്തുവച്ച് മുഹമ്മദാലി പാമ്പിനെ പിടികൂടുകയായിരുന്നു.
Read More » -
Kerala
തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍; ഭരണം നഷ്ടമാകാന്‍ കാരണം ചെന്നിത്തല: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ വീണ്ടും പുകഴ്ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തരൂരിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പക്ഷെ കൂടെനില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും. അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ ? തരൂരിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായി. ഇത്രയും അറിവുള്ള ഒരു മനുഷ്യന്‍ ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കാന്‍ പറയുമ്പേള്‍ കിടക്കരുതെന്ന് പറയുന്നു. ഇത്രയും സംസ്‌കാരശൂന്യമായ പദപ്രയോഗം ഇവിടെ സാധാരണ ആരാണ് നടത്താറുള്ളത്. അതാരും ചര്‍ച്ചചെയ്യുന്നില്ല. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന്…
Read More » -
Crime
കടത്തിയത് രണ്ട് ലോറികളില്‍; കരുനാഗപ്പള്ളിയില്‍ ഒരു കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി
കൊല്ലം: കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പാന്‍ മസാല പിടികൂടി. രണ്ട് ലോറികളിലായി കടത്തിയ ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ തൊടിയൂര്‍ സ്വദേശി തൈസീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് പാന്‍മസാലപാക്കറ്റ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് ലോറി എങ്ങനെ കേരളത്തിലെത്തിയതെന്ന് ഉള്‍പ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. കോടികളുടെ ലഹരിക്കടത്തായതിനാല്‍ ഇതില്‍ വലിയ കണ്ണികളുണ്ടെന്നാണ് നിഗമനം.
Read More » -
Kerala
പ്രവാസിയുടെ ഭാര്യയെ മാരക മയക്കുമരുന്ന് എം.ഡി.എം.എ നൽകി കൂട്ടബലാത്സംഗം ചെയ്തു, കൂട്ടുകാരായ മൂന്നു പേർ അറസ്റ്റിൽ
വീട്ടമ്മയെ സൗഹൃദം നടിച്ച് വിളിച്ചു കൊണ്ടുപോയി മാരക മയക്കുമരുന്നായ എം.ഡി.എം.എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മുള്ളമ്പാറ പറക്കാടൻ റിഷാദ്, പോലീസ് വീട് വളയുന്നതിനിടയിൽ മുറിയുടെ മേൽക്കൂരയിലെ ഓട് പൊളിച്ച് പുറത്തുചാടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഇന്‍സ്റ്റഗ്രാമില്‍ വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മുഹ്‌സിനാണ്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ന്യൂജെന്‍ സ്റ്റൈലില്‍ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകല്‍ച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ…
Read More » -
Crime
മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു; അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികള്‍
മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിരേ കേസെടുത്തു. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒന്‍പത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകള്‍ അധ്യാപകനെതിരേ രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Feature
ഭരണി നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതു ഫലങ്ങൾ
നക്ഷത്രഫലം ഡോ. സി.ആർ ചന്ദ്രലേഖ (കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക. പല പ്രസിദ്ധീകരണങ്ങളിലും ജ്യോതിഷ സംബന്ധമായ ലേഖനങ്ങൾ എഴുതാറുണ്ട്) ആകാശപ്പരപ്പിൽ അടുപ്പ് കൂട്ടിയത് പോലെ കാണപ്പെടുന്ന മൂന്ന് നക്ഷത്രങ്ങളിൽ ഒന്നാണ് ഭരണി. ഈ നക്ഷത്രത്തിൽ ജനിച്ചവർ സുഖാന്വേഷികളും ഈശ്വരഭക്തരും ധാർമിക ബോധം പുലർത്തുന്നവരുമായിരിക്കും. ജീവിതാന്ത്യം വരെ കഠിനമായി പരിശ്രമിക്കുന്ന ഇവർ ഔദ്യോഗിക രംഗത്ത് ശോഭിക്കും. ഭരണി നക്ഷത്രക്കാർ കോപം നിയന്ത്രിക്കുകയും അനാവശ്യ കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യണം. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഏതു രംഗത്തും സഹായികളും സുഹൃത്തുക്കളും ശത്രുക്കളായി മാറുന്ന സാഹചര്യം വന്നുചേരാം വന്നു ചേരാം. ആരുമായും ദീർഘകാല സൗഹൃദം ഇവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. അഭിമാനികളായതിനാൽ ആരുടെ മുന്നിലും ഈ നക്ഷത്രക്കാർ ശിരസ്സു കുനിക്കുകയില്ല. മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമായിരിക്കും പ്രവർത്തിക്കുക. അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളോ ലാഭനഷ്ടങ്ങളോ ഇവർ ഗൗനിക്കുകയുമില്ല. ശാന്തസുന്ദരമായ പ്രദേശങ്ങളോടു വലിയ കമ്പം പുലർത്തുകയും അത്തരം സ്ഥലങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.…
Read More » -
Crime
100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: പ്രതിക്ക് ഉന്നത പോലീസ്-സിനമാ-രാഷ്ട്രീയ ബന്ധം; പ്രവീണ്‍ റാണ കേരളം വിട്ടു
തൃശൂര്‍: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വ്യവസായി പ്രവീണ്‍ റാണ കേരളം വിട്ടെന്നു സൂചന. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കള്‍ അഭയം നല്‍കാനുള്ള സാധ്യത കണക്കിലെടുത്തു പലവഴിക്കു പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്. രാജ്യം വിടാന്‍ ശ്രമം നടക്കുന്നുവെന്നു സൂചനയുള്ളതിനാല്‍ തിരച്ചില്‍ നോട്ടീസ് ഇറക്കിയേക്കും. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയെന്ന തോതില്‍ ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. ‘സേഫ് ആന്‍ഡ് സ്‌ട്രോങ്’ എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണ (കെ.പി. പ്രവീണ്‍). എന്‍ജിനീയറിങ്, എം.ബി.എ ബിരുദങ്ങള്‍ നേടിയ പ്രവീണ്‍ 7 കൊല്ലം മുന്‍പു സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സല്‍റ്റന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100…
Read More » -
Crime
ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ വെടിവച്ച് വീഴ്ത്തിയ പതിനാറുകാരി അറസ്റ്റില്‍
ന്യൂഡല്‍ഹി: അന്‍പതു വയസുകാരിയെ വെടിവച്ചു വീഴ്ത്തിയ കേസില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി അറസ്റ്റില്‍. ഡല്‍ഹിയിലെ ഭജന്‍പുര പ്രദേശത്ത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 2021 ല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്നാണ് നിഗമനം. പോക്‌സോ നിയമപ്രകാരം ഇരുപത്തിയഞ്ചുകാരനായ യുവാവ് ഇപ്പോള്‍ ജയിലിലാണ്. വെടിവയ്പ്പില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു മാറ്റി. വെടിയേറ്റ സ്ത്രീ അവര്‍ താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നു കട നടത്തിവരികയായിരുന്നു. പെണ്‍കുട്ടി കടയിലേക്ക് കയറിച്ചെന്ന് ഇവരെ വെടിവച്ച ശേഷം ഇറങ്ങി ഓടിയെന്നാണ് വിവരം. വെടിയേറ്റ സ്ത്രീയും അവരുടെ കുടുംബവും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയും തോക്ക് വീണ്ടെടുക്കുകയും ചെയ്തു. പീഡനക്കേസില്‍ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടിച്ചിട്ടും അയാളുടെ അമ്മയെ എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നെന്ന് പോലീസ് അറിയിച്ചു.
Read More » -
Crime
പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, അശ്ലീലദൃശ്യം സൂക്ഷിച്ചു; സി.പി.എം. നേതാവിനെതിരേ നടപടി
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച സി.പി.എം. നേതാവിനെ കുതിരപ്പന്തി മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നുനീക്കി. ഏരിയാ കമ്മിറ്റിയംഗം സനല്‍കുമാറിന് പകരം ചുമതല നല്‍കി. ഇതു വിശദീകരിക്കാന്‍ കുതിരപ്പന്തി ലോക്കല്‍ കമ്മിറ്റിയോഗം തിങ്കളാഴ്ച ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേരും. ഏരിയാ കമ്മിറ്റിയംഗമായ നേതാവിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതിനാല്‍ പാര്‍ട്ടി പദവിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ഗൃഹസന്ദര്‍ശനപരിപാടിയുള്‍പ്പെടെയുള്ള പരിപാടികളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ പിടിച്ചെടുത്ത മൊബൈലില്‍നിന്നാണ് നേതാവ് സൂക്ഷിച്ച ചിത്രങ്ങള്‍ കണ്ടെടുത്തത്. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കുമുമ്പാകെ പരാതിയായി എത്തിയതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രനും ജി. രാജമ്മയും ഉള്‍പ്പെടുന്ന കമ്മിഷന്‍ അന്വേഷണം നടത്തിവരുകയാണ്. തിരുവനന്തപുരത്തുനടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാജമ്മ തിരിച്ചുവന്നാലുടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം തുടര്‍നടപടി സ്വീകരിക്കും.
Read More » -
Kerala
ഭയം പിടികൂടി, അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും: ‘പഴിയിട’മാകും മുമ്പേ പഴയിടം പടിയിറങ്ങുന്നു
കോഴിക്കോട്: കലോത്സവങ്ങളിലെ പാചകങ്ങള്‍ക്ക് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകുക പ്രയാസമാണ്. അത്തരമൊരു ഭയം തന്നെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ”കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകള്‍. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ താന്‍ ഉണ്ടാവില്ല. താന്‍ വിടവാങ്ങുന്നു”- പഴയിടം പറഞ്ഞു. ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പൂര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളുംഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.…
Read More »