NEWSPravasi

സൗദിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു

  റിയാദ്: സൗദി അറേബ്യയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. വെട്ടം പൂളക്കാട്ടിൽ നൗഷാദാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം  മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Back to top button
error: