Month: January 2023
-
Local
മലപ്പുറം പുളിക്കലിൽ ബൈക്കിനു മുകളിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു
മലപ്പുറം പുളിക്കലില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ശേഷം മോട്ടോർ ബൈക്കിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാര്‍ഥിനി മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഹയ ഫാത്തിമ (6) എന്നവിദ്യാർത്ഥിനിയാണ് മരിച്ചത്. ഹയ ഫാത്തിമയും, മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് ബസ് മറിഞ്ഞത്. നാല്‍പതോളം വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. പുളിക്കല്‍ നോവല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. നോവല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഹയ ഫാത്തിമ. മുത്തച്ഛൻ ബഷീറി (65) നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിനു മുകളിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ നാല്‍പ്പതോളം കുട്ടികളും ബസ് ജീവനക്കാരും ഉണ്ടായിരുന്നു. ഇതില്‍ 10 പേരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ മുത്തച്ഛന്‍ ബഷീറിന് തലയോട്ടില്‍ ചെറിയ തോതില്‍ രക്തസ്രാവം കണ്ടുപിടിച്ചതിനാല്‍ ന്യൂറോസര്‍ജറി വിഭാഗത്തില്‍ നിരീക്ഷണത്തില്‍…
Read More » -
Kerala
കോഴിക്കോട് പക്ഷിപ്പനി: 1800 കോഴികൾ ചത്തു
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ വിമാനമാർഗം കൊടുത്തയച്ച സാമ്പിളുകൾ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്. ജനുവരി ആറ് മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപെട്ടിരുന്നു. മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികൾക്ക് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വർധിച്ചതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിർണയം…
Read More » -
India
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം; സിപിഎം അടക്കം 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30 ന് ശ്രീനഗറിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക. 2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150…
Read More » -
Kerala
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതോടെ 800 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാരുണ്യ. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ (1 മിനിറ്റില്‍ 3 രോഗികള്‍) പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു. 1667 ചികിത്സ പാക്കേജുകൾ ആണ് നിലവിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകൾ സാധാരണ കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടിട്ടുള്ളത്. സാധാരണ ജനങ്ങളോടുള്ള ഇടതുപക്ഷ ജനാധിപത്യ…
Read More » -
Crime
പോലീസിനെ വെട്ടിച്ച് കടന്ന പ്രവീൺ റാണ സ്വാമിയുടെ വേഷത്തിൽ പൊള്ളാച്ചിയിൽ ഒളിവിൽ, ഒടുവിൽ കുടുങ്ങി
‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതി പ്രവീൺ റാണയെ പൊള്ളാച്ചിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ക്വാറിയിൽ സ്വാമിയുടെ വേഷത്തിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവത്രേ. ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്‌ളാറ്റിലെത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിൽ തമ്പടിച്ചിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ നീക്കം. പോലീസ് സംഘം പ്രവീണിന്റെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു. റെയ്ഡ് വിവരം ചോർന്നതാണ് പ്രവീൺ രക്ഷപെടാൻ കാരണമായത്. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ട റാണ കാറില്‍ ചാലക്കുടി ഭാഗത്തേക്കാണ് പോയത്. ഫ്‌ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ചാലക്കുടിയില്‍ ഈ വാഹനം പോലീസ് തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു.…
Read More » -
Food
അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണത്തോടൊപ്പം ഇനി പച്ചമുട്ട കൊണ്ടുള്ള മയോണൈസുകള്‍ വിളമ്പില്ല, പകരം നല്‍കുക വെജിറ്റബിള്‍ മയോണൈസ്
കേരളത്തിലെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും ഇനിമുതല്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ അറിയിച്ചു. ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അല്‍ഫാം, കുഴിമന്തി, ഷവര്‍മ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള ഭാരവാഹികൾ പറഞ്ഞു
Read More » -
India
ആർത്തവ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി വേണം, സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജിയുമായി പ്രശസ്ത അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി
ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. പ്രശസ്ത അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഒരു സ്ത്രീ ആർത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹർജിയിൽ പറയുന്നു. ആര്‍ത്തവ വേദന കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ ജോലിയെ ബാധിക്കുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹർജിയില്‍ പറയുന്നു. ആർത്തവ സമയത്ത് അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്. ഈ പശ്ചാത്തലത്തിൽ, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി…
Read More » -
India
അർധരാത്രി കർഷകരെ വീട്ടിൽ കയറി പൊലീസ് മർദിച്ചെന്നാരോപിച്ച് ബിഹാറിൽ നടന്ന കർഷകപ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാനുകൾ കത്തിച്ചു
ബിഹാർ: പൊലീസ് അർധരാത്രി കർഷകരെ വീട്ടിൽ കയറി മർദിച്ചെന്നാരോപിച്ച് ബിഹാറിലെ ബക്‌സറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. രോഷാകുലരായ പ്രതിഷേധക്കാർ പ്രദേശത്തെ എസ്ജെവിഎൻ തെർമൽ പവർ പ്ലാന്റ് ഓഫീസിന് പുറത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു. കർഷകർ പൊലീസ് വാനുകൾ കത്തിക്കുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. Bihar | Police van set on fire, govt vehicles vandalised by locals in Buxar as they alleged that police entered a farmer's house last night & thrashed him A group of farmers are protesting here demanding better rates for their land which is being acquired for Chausa Power Plant pic.twitter.com/OKdYXIO2MC — ANI (@ANI) January 11, 2023 പ്രതിഷേധക്കാർ വൈദ്യുത നിലയവും തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ശ്രമം…
Read More » -
Business
വിവാദത്തില്‍ പെട്ട് അടച്ചുപൂട്ടിയ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും ആരംഭിക്കും
വിവാദത്തില്‍ പെട്ട് അടച്ചുപൂട്ടിയ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും ആരംഭിക്കും. ഇതിന് സഹായകമാകുന്ന കോടതി വിധി ഇന്നെലെയാണ് പുറത്തുവന്നത്. 2018ലാണ് ലബോറട്ടറി പരിശോധനാഫലം പ്രതികൂലമായതിന് പിന്നാലെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു കമ്പനിയുടെ പൗഡര്‍ ഉത്പാദനം നിര്‍ത്തിവയ്പിച്ചത്. എന്നാലിപ്പോള്‍ ബോംബെ ഹൈക്കോടതി ഇടപെട്ട് കമ്പനിക്ക് പൗഡര്‍ നിര്‍മ്മാണത്തിനും വില്‍പനയ്ക്കുമുള്ള അനുവാദം നല്‍കിയിരിക്കുകയാണ്. ഒരിക്കല്‍ ലാബ് ഫലം പ്രതികൂലമായി എന്നതിനെ ചൊല്ലി കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്നും ഇത് ഉത്പാദനമേഖലെയയും വ്യവസായത്തെയും സമ്പദ്ഘടനയെയുമെല്ലാം മോശമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. 2018ല്‍ കമ്പനിയുടെ ബേബി പൗഡര്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതിന്‍റെ പിഎച്ച് അനുവദനീയമായ അളവില്‍ നിന്ന് കൂടുതല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്പന്നമായതിനാല്‍ തന്നെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് നാല് വര്‍ഷത്തോളമായി ബേബി…
Read More » -
Local
മകളുടെ പിടിഎ മീറ്റിംങിനായി പോയ പിതാവ് കോട്ടയം പാക്കിൽക്കവലയിൽ ബസിടിച്ചു മരിച്ചു; അപകടമുണ്ടാക്കിയത് രണ്ടു ടിപ്പർ ലോറികളെ അമിത വേഗത്തിൽ മറികടന്നുവന്ന ബസ്
കോട്ടയം: മകളുടെ സ്‌കൂളിൽ പിടിഎ മീറ്റിങിനായി പോയ പിതാവ് സ്വകാര്യ ബസിടിച്ചു മരിച്ചു. കോട്ടയം പാക്കിൽക്കവലയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായാണ് അപകടത്തിൽ മരിച്ചത്. കോട്ടയം പാക്കിൽക്കവലയിൽ അറയ്ക്കൽ പടിയ്ക്കൽ ബേബിയുടെ മരുമകനായ കണ്ണൂർ ആറളം കീഴ്പ്പള്ളി ചാത്തിന്നൂർ മറ്റമുണ്ടയിൽ വീട്ടിൽ രാജ് മാത്യു (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കോട്ടയം പാക്കിൽ കവലയിലായിരുന്നു അപകടം. കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും ഉച്ചയോടെയാണ് പാക്കിൽക്കവലയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിടിഎ മീറ്റിംങിനായി ഇദ്ദേഹം എത്തിയത്. ഓട്ടോറിക്ഷയിൽ ഇവിടെ എത്തിയ ഇദ്ദേഹം, കവലിയിൽ ഓട്ടോ ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുന്നതിനായി അമിത വേഗത്തിൽ എത്തിയ ചാക്കോച്ചി എന്ന സ്വകാര്യ ബസ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് പണം നൽകിയ ശേഷം റോഡിലേയ്ക്കു തിരിഞ്ഞ ഇദ്ദേഹത്തെ എതിർവശത്തു നിന്നും എത്തിയ ബസ് ഇടിച്ചു തെറുപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് തൊട്ടുമുൻപ്…
Read More »