Month: January 2023

  • Crime

    ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് വധശ്രമക്കേസിൽ പത്തുവർഷം തടവ്, പോലീസ് മുഹമ്മദ് ഫൈസലുമായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക്

     കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലക്ഷദ്വീപ് എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നു. ലക്ഷദ്വീപില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ എം.പി അടക്കമുള്ള നാല് പ്രതികളുമായാണ് പോലീസ് സംഘം കേരളത്തിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. അതേസമയം, കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് എം.പി യുടെ നീക്കം. മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെയാണ് മുഹമ്മദ് ഫൈസൽ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്.  ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ഈ കേസിൽ ശിക്ഷ വിധിച്ചത്. ലക്ഷദ്വീപ് എം.പി.യും എന്‍.സി.പി. നേതാവുമായ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.

    Read More »
  • India

    തെരഞ്ഞെടുപ്പു സംഘർഷം: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനും സഹോദരങ്ങൾക്കും പത്തു വർഷം തടവ് ശിക്ഷ 

    കവരത്തി: തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനും സഹോദരങ്ങൾക്കും പത്തു വർഷം തടവ് ശിക്ഷ. വധശ്രമകേസിലാണ് ലക്ഷദ്വീപ് എംപിയെ 10 വർഷം തടവിന് ശിക്ഷിച്ചത്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എം.പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ്‌ സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അതേസമയം വധശ്രമ കേസിലെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന്…

    Read More »
  • Local

    കോട്ടയം പാമ്പാടിയിൽ ബൈക്കിൽ ടോറസ് ഇടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം

    കോട്ടയം: പാമ്പാടി എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച്  വീട്ടമ്മക്ക് ദാരുണാന്ത്യം.  മീനടം ചകിരിപ്പാടം വീട്ടിൽ  സാം സി. മാത്യുവിൻ്റെ ഭാര്യ ഷൈനി സാം (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ദേശീയ പാത 183-ൽ പാമ്പാടിക്ക്‌ സമീപം എട്ടാം മൈൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മകൻ അഖിൽ സാം മാത്യുവിൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. എട്ടാംമൈൽ ജംഗ്ഷനിൽ നിന്ന് മീനടം റോഡിലേക്ക് വളവ് തിരിയുമ്പോൾ പിന്നിൽ നിന്നെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. മകൻ അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്..

    Read More »
  • NEWS

    തനിനിറം പുറത്തെടുത്ത് താലിബാൻ; സ്ത്രീകളെ പുരുഷ ഡോക്ടർമാർ ചികിൽസിക്കാൻ പാടില്ലെന്ന് തിട്ടൂരം

    കബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതിനു പിന്നാലെ, യാഥാസ്ഥിതിക നിലപാടുകൾ ഉപേക്ഷിച്ചെന്ന് അവകാശപ്പെട്ട താലിബാന്റെ തനിനിറം വെളിവാകുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതു കൂടാതെ ചികിത്സ സൗകര്യം കൂടി നിഷേധിക്കുകയാണ് താലിബാൻ. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ്. പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിർദ്ദേശവുമായി താലിബാൻ എത്തിയിരിക്കുന്നത്. താലിബാന്റെ പുതിയ നയം സ്ത്രീ രോഗികളെ ചികിത്സിക്കുന്നതിൽ നിന്നും പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ്. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകുമെന്നും വർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ കാര്യത്തിൽ താലിബാനെടുത്ത നിലപാട്…

    Read More »
  • Crime

    മന്ത്രവാദിയുടെ കൂടെ ജീവിക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകി മാതാവ്, സംഭവം ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ

    സ്വന്തം പ്രണയം സഫലമാകാനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ആഗ്രഹം സഫലമാകാൻ സ്വന്തം ഉദരത്തിൽ പിറന്ന കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഗോസയ്​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജ്രെ ധനുവാദിഹ് ​ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഇവിടുത്തെ താമസക്കാരിയായ 35കാരി മഞ്ജു ദേവിയാണ് അറസ്റ്റിലായത്. മന്ത്രവാദിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാളുടെ കൂടെ ജീവിക്കണം എന്ന ആ​ഗ്രഹം വെളിപ്പെടുത്തിയപ്പോൾ കുഞ്ഞിനെ ബലി നൽകണമെന്ന് മന്ത്രവാദി നിർദ്ദേശിച്ചു. ആഗ്രഹം നിറവേറ്റാനായി യുവതി സ്വന്തം കുഞ്ഞിനെ ​ഗ്രാമത്തിലെ കറുത്ത വി​ഗ്രഹത്തിന് മുന്നിലെത്തിച്ച് ബലി നൽകി. തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൃത്യത്തിന് ഉപയോ​ഗിച്ച തൂമ്പ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ കൊല്ലാൻ യുവതിയെ പ്രേരിപ്പിച്ച മന്ത്രവാദി…

    Read More »
  • Kerala

    ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യം; പരിശോധനാ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ

    കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന പരിശോധന റിപ്പോർട്ട്‌ ഹൈക്കോടതിയിൽ. അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്നും പരിശോധനാ ഫലം. സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഹൈക്കോടതിയാണ് നിർദേശിച്ചത്. അരവണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള അക്രെഡിറ്റഡ് ലാബില്‍ പരിശോധിക്കാമായിരുന്നു നിർദേശം. അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അരവണ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന അരവണയില്‍ കീടനാശിനിയുടെ അളവ് ക്രമാതീതമായി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. മുമ്പ് ശബരിമലയില്‍ ഏലയ്ക്ക നല്‍കിയിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ…

    Read More »
  • Food

    മലയാളി മറന്നു പോകരുത്, ആരോഗ്യം സർവ്വധനാൽ പ്രധാനം

    ഡോ. വേണു തോന്നയ്ക്കൽ ഷവർമ, അല്‍ഫാം, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ ഇറച്ചിയാഹാരങ്ങൾ കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ മാത്രമാണെന്ന് തോന്നിപ്പോകും.പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ നമുക്ക് താല്പര്യമില്ല . ഏതു വിഷം ആണേലും കഴിക്കും. രുചി ഉണ്ടായിരുന്നാൽ മതി. ഉറുമ്പ് തീറ്റ തേടുന്നതു പോലെ രുചി തേടിയലയാൻ യാതൊരു മടിയുമില്ല. നമ്മെപ്പോലെ ഇത്തരത്തിൽ തീറ്റ ഭ്രാന്തർ ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. ഒരു സിംഹമോ കടുവയോ ആയി ജനിക്കാതിരുന്നതിൽ സന്തോഷം. അങ്ങനെയായിരുന്നുവെങ്കിൽ ടേസ്റ്റ് തേടി ഭ്രാന്ത് പിടിക്കുമായിരുന്നു. തിന്നു മരിക്കുക. അതാണ് ഫാഷൻ. ലോണെടുത്ത് മൂക്കു മുട്ടെ വിഷ ഭക്ഷണം കഴിക്കുകയും പിന്നെ കിടപ്പാടം വിറ്റ് ഡോക്ടർമാരുടെ മുറിക്ക് മുന്നിൽ ക്യൂ നിൽക്കുകയും ചെയ്യുന്ന സംസ്കാരം നമുക്കു സ്വന്തം. ബുദ്ധിജീവികൾ, വിദ്യാസമ്പന്നർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത്…

    Read More »
  • LIFE

    അജിത്ത് നായകനായ തുനിവ് സിനിമയുടെ ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം

    ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. അതേ സമയം തീയറ്ററിന് മുന്നിലെ  പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രോഹിണി തീയറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.…

    Read More »
  • Kerala

    മഞ്ഞുമൂടിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരാനിരിക്കുന്നത് അതിശൈത്യത്തിന്‍റെ നാളുകള്‍

    മൂന്നാര്‍: മഞ്ഞുമൂടിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരാനിരിക്കുന്നത് അതിശൈത്യത്തിന്‍റെ നാളുകള്‍. സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതി ശൈത്യം അനുഭവപ്പെട്ടത്.  ഇത് മൂന്നാറിന്‍റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളികളയുന്നില്ല. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്. സെവൻമല്ലയിലും ദേവികുളത്തും പുജ്യം ഡിഗ്രി താപനിലയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. അതിശൈത്യത്തിന് തുടക്കം കുറിച്ച് ചുണ്ടവുരൈ എസ്റ്റേറ്റ്, നിശബ്ദമായി, മാട്ടുപ്പട്ടി, യുപാസി മൂന്നാർ, കന്നിമല്ലയ് എന്നീ പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേ സമയം സമീപ പ്രദേശമായ വട്ടവടയിൽ ഇന്ന് രാവിലെ 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ മൂന്നാറിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വൈകിയാണ് അതിശൈത്യം മൂന്നാറിൽ എത്തുന്നത്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടാറുള്ള ചെണ്ടുവരയിൽ മൂന്നും ചിറ്റുവര, കുണ്ടള മൂന്നാർ എന്നിവിടങ്ങളിൽ 2 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.…

    Read More »
  • India

    വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധി ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ബഫര്‍ സോണിൽ ആശ്വാസമായി സുപ്രീം കോടതി. വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇളവ് പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും…

    Read More »
Back to top button
error: