Month: January 2023

  • Kerala

    സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകും; രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

    തിരുവനന്തപുരം: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെതിരെയാണ് നടപടി. 2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരിക്കേ കുഴല്‍മന്ദത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. അപകടകരമാം വിധം വാഹനമോടിച്ച് ബൈക്ക് യാത്രക്കാരുടെ മരണത്തിനിടയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പിന്നാലെ 2022 ഫെബ്രുവരി 10ന് തന്നെ ഔസേപ്പിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വിശദമായ വാദം കേള്‍ക്കലുകള്‍ക്കും തെളിവെടുപ്പുകള്‍ക്കും വീഡിയോ പരിശോധനകള്‍ക്കും ശേഷം ഔസേപ്പിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടു. ഔസേപ്പ് മുന്‍പും പലതവണ ബസ് അപകടത്തില്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
  • NEWS

    കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം; ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും

    കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച്, പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. മദ്ധ്യ വാര്‍ഷിക അവധിക്ക് ശേഷം രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ 200 പ്രവാസി അധ്യാപകരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരാണിവര്‍. പകരം സ്വദേശികളായ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കി അവരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കാനാണ് തീരുമാനം. നിലവില്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന പ്രവാസികള്‍ക്ക് അതത് വകുപ്പുകളില്‍ തന്നെ അധ്യാപക തസ്‍തികകളിലേക്ക് മടങ്ങാം. വകുപ്പ് മേധാവി പോലുള്ള സ്ഥാനത്തേക്ക് പ്രവാസികളെ പരിഗണിക്കില്ല. നിരവധി വര്‍ഷങ്ങളായി ധാരാളം സ്വദേശികള്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഇത്തരം സ്വദേശികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ വഴിയില്‍ തടസം സൃഷ്ടിക്കില്ലെന്നും…

    Read More »
  • NEWS

    യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ ചുമത്തി

    അബുദാബി: യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തീകരിക്കേണ്ട സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ സ്ഥാപങ്ങളും 2022 അവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്. നിയമിക്കേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം വീതമാണ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വർദ്ധിപ്പിച്ച് 2026 ഓടെ സ്വദേശിവത്കരണം പത്ത് ശതമാനത്തിൽ എത്തിക്കണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലുള്ള ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവത്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 109 സ്ഥാപനങ്ങളുടെ പദവി കുറച്ച് കാറ്റഗറി മൂന്നിലേക്ക് മാറ്റി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ…

    Read More »
  • NEWS

    കൊവിഡ് വ്യാപനം: ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോ​ഗ്യസംഘടന

    ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ മാസ്ക് ഉപയോ​ഗം സംബന്ധിച്ച് വീണ്ടും നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവി‍ഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോ​ഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് പറഞ്ഞു. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ…

    Read More »
  • Crime

    മയക്കുമരുന്ന് നൽകി നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തു, വീഡിയോ ക്ലിപ്പുകൾ നിർമ്മിച്ചു ഭീഷണിപ്പെടുത്തി പണം തട്ടി; സ്വയം പ്രഖ്യാപിത ആൾദൈവത്തിന് 14 വർഷം തടവ് ശിക്ഷ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് ‘ബില്ലു’

    ഫത്തേഹാബാദ്: നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കുകയും ചെയ്തതിന് ജലേബി ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ അമർപുരിയ്ക്ക് ഹരിയാനയിലെ അതിവേ​ഗകോടതി 14 വർഷം തടവ്ശിക്ഷ വിധിച്ചു. സഹായം അഭ്യർത്ഥിച്ച് തന്റെയടുത്ത് വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പ് പ്രകാരം, 63 കാരനായ അമർപുരിക്ക് അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗ് 14 വർഷം തടവും സെക്ഷൻ 376 പ്രകാരം രണ്ട് ബലാത്സംഗ കേസുകളിൽ 7 വർഷം തടവും വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ -സി, ഐടി ആക്ടിലെ സെക്ഷൻ 67-എ പ്രകാരം 5 വർഷം തടവും വിധിച്ചിട്ടുണ്ട്. എല്ലാ ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയെന്നും ആൾദൈവം 14 വർഷം ജയിലിൽ കിടക്കുമെന്നും ഇരകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ്…

    Read More »
  • NEWS

    20 വർഷമായി തന്റെ വീട്ടിൽ താമസിക്കുന്ന സ്വന്തം സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി

    ദുബൈ: 20 വര്‍ഷമായി തന്റെ വീട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അബുദാബി കോടതിയില്‍ ഹര്‍ജി. നേരത്തെ കീഴ്‍കോടതികള്‍ വിധി പറഞ്ഞകേസില്‍ കഴിഞ്ഞ ദിവസം അബുദാബിയിലെ പരമോന്നത കോടതിയും പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്ന സഹോദരനെ തന്റെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് താമസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അവിടെ നിന്ന് ഒഴിയാന്‍ കൂട്ടാക്കിയില്ല. താത്കാലികമായി അഭയം നല്‍കിയതാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സഹോദരന്‍ അവിടെ താമസിക്കുകയാണെന്ന് പരാതിയില്‍ ആരോപിച്ചു. ഇപ്പോള്‍ തന്റെ മക്കള്‍ വളര്‍ന്ന് അവര്‍ പ്രത്യേകം താമസിക്കാന്‍ സമയമായപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ വേണ്ടി, സഹോദരന്‍ താമസിക്കുന്ന ഭാഗം ആവശ്യമായി വന്നുവെന്നും എന്നാല്‍ അവിടെ നിന്ന് ഒഴിയാന്‍ ഇയാള്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി. പരാതിക്കാരന്റെ വീട് എത്രയും വേഗം ഒഴിയണമെന്ന് നിര്‍ദേശിച്ച് കേസ് ആദ്യ പരിഗണിച്ച അബുദാബി പ്രാഥമിക കോടതി വിധി പറ‍ഞ്ഞു. എന്നാല്‍ ആ കോടതിക്ക് ഇത്തരമൊരു കേസില്‍ വിധി പറയാന്‍ അവകാശമില്ലെന്ന് വാദിച്ച് ഇയാള്‍…

    Read More »
  • Crime

    നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

    കൊച്ചി: നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊരട്ടി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (21), പറവൂർ മാക്കനായി കുന്നിൽ വീട്ടിൽ അതുൽ (23) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് പുലർച്ചെ പുളിയനം ഭാഗത്ത് നിർത്തിയിട്ടിരുന്ന ബസിന്‍റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ബാറ്ററി മാളയിലെ ബാറ്ററിക്കടയിൽ വിറ്റു. വിൽപ്പനക്കിടക്ക് ഇവർ ബാറ്ററിക്കടയിൽ നിന്നും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ തന്ത്ര പരമായാണ് പിടികൂടിയത്. ബാറ്ററി കടയിൽ നിന്നും കണ്ടെടുത്തു. റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി.എ.അഷറഫ്, എസ്.ഷഫിൻ, പി.എ.ജോർജ്, എ.എസ്.ഐമാരായ കെ.പി.ബിജു, ഏ.പി.ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ അജിത്ത് കുമാർ, അഭിലാഷ്, അജിത തിലകൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    Read More »
  • Crime

    അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാൻ രണ്ടായിരം രൂപയും മദ്യവും കൈക്കൂലി; കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജിലൻസ് പിടിയിൽ

    കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. ഗാന്ധിനഗർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ നസീർ വി.എച്ചിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അപകടത്തിൽപെട്ട വാഹനം വിട്ടു കൊടുക്കുന്നതിനായി രണ്ടായിരം രൂപയും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസ് കിഴക്കൻ മേഖലാ എസ്പി വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയും എസ് പിയുടെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആർ രവികുമാർ ഇൻസ്പെക്ടർമാരായ മഹേഷ് പിള്ള, രമേഷ് കുമാർ , എസ് ഐമാരായ സുരേഷ് കെ ആർ , സുരേഷ്കുമാർ, സ്റ്റാൻലി തോമസ്, സാബു വി ടി, പ്രസാദ് കെ ആർ , സി…

    Read More »
  • Local

    സഹകരണ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്നു സി.പി.ഐ. അനുകൂല സംഘടന 

    കോട്ടയം: സഹകരണ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി വിത്സന്‍ ആന്റണി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാരുടെ ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.സി. കോട്ടയം ജില്ലാ കമ്മിറ്റി ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസം. അഞ്ചിന് സംസ്ഥാന ധന, സഹകരണ വകുപ്പ് മന്ത്രിമാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണ് ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് കൊണ്ടുള്ള ഉത്തരവ്. ലോകത്തെ ഏറ്റവും ജനവിരുദ്ധരായ ഭരണാധികാരികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ െകെക്കൊണ്ടത്. ജീവനക്കാര്‍ ചെയ്ത ജോലിക്ക് കൂലി നല്‍കില്ല എന്ന നിലപാട് ഇടതുപക്ഷ വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്തുന്ന ഈ നടപടിയില്‍നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും കുടിശിക…

    Read More »
  • Kerala

    ലഹരിക്കടത്ത് കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെതിരെ പൊലീസിന് പരാതി നൽകി യൂത്ത് കോൺഗ്രസ്

    ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെതിരെ പൊലീസിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിൽ ലഹരി വിതരണം ചെയ്യുന്ന മാഫിയാ സംഘം ആലപ്പുഴ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയത്. ഷാനവാസിൻ്റെ പിറന്നാൾ ആഘോഷിക്കാൻ ലഹരിക്കടത്തുകാര്‍ ഒത്തുചേര്‍ന്ന ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റിക്ക് ലഹരി മാഫിയയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പാൻമസാല ശേഖരം പിടികൂടിയ ലോറിയുടെ ഉടമകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ. വാഹനം വാടകക്ക് നൽകിയിരിക്കുകയാണെന്ന് ഷാനവാസ് പൊലീസിനോടും ആവർത്തിച്ചു. ഇത് സംബന്ധിച്ച രേഖകളും കൈമാറി. മുദ്രപത്രം തയ്യാറാക്കിയ ആളുടേയും സ്റ്റാന്പ് നൽകിയ വ്യക്തിയുടേയം മൊഴി പൊലീസെടുത്തു. കരാ‍ർ രേഖകൾ വ്യാജമായി ചമച്ചതാണോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വാഹനം വാടകക്ക് എടുത്തെന്ന് പറയപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജയനേയും ചോദ്യം ചെയ്യാനുള്ള…

    Read More »
Back to top button
error: