Month: January 2023
-
Kerala
കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിയെ തള്ളി വീഴ്ത്തി ശിശുരോഗ വിദഗ്ധൻ, തലശേരിയിലെ ഡോക്ടർക്കെതിരേ ജാമ്യമില്ലാ കേസ്
തലശേരി: കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിയെ അപമാനിക്കുകയും തളളി വീഴ്ത്തുകയും ചെയ്ത സംഭവത്തിൽ ശിശുരോഗ വിദഗ്ധനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു. തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദിനെതിരേയാണ് 354-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കളോടൊപ്പം കൈ ക്കുഞ്ഞുമായി ചികിത്സ തേടി എത്തിയതായിരുന്നു യുവതി. എല്ലാ രോഗികളും പോയ ശേഷമാണ് യുവതിക്ക് കുഞ്ഞുമായി ഡോക്ടറുടെ വീട്ടിലെ ഒ.പിയി ൽ കയറാൻ അനുമതി ലഭിച്ചത്. യുവതിയോടൊപ്പം യുവതിയുടെ മാതാവ് കൂടി ഒ.പി യിലേക്ക് കയറാൻ ശ്രമിച്ചതിൽ ക്ഷുഭിതനായ ഡോക്ടർ യുവതിയെ തള്ളി വീഴ്ത്തിയശേഷം ഒ.പി അടച്ച് സ്ഥലം വിട്ടു. ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള യുവതിക്ക് വീഴ്ചയിൽ പരിക്കേൽക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് ഇവർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. രോഗികൾക്ക് നടുവിലേക്ക് ടോക്കൺ ഒന്നിച്ചെറിയുന്ന ശീലവും ഈ ഡോക്ടർക്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ അതി സാഹസികമായി നിലത്തു…
Read More » -
NEWS
യു.എസില്‍ വിമാനസര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; സൈബര്‍ ആക്രമണത്തിന് തെളിവില്ല
ന്യൂയോര്‍ക്ക്: യു.എസില്‍ തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) സംവിധാനത്തില്‍ വന്ന സാങ്കേതിക തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതര്‍ അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെയാണ് യു.എസിലെ വ്യോമയാന മേഖല സ്തംഭിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകി, 1300 ല്‍ പരം സര്‍വീസുകള്‍ റദ്ദാക്കി. ഈ കണക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. യു.എസ് സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണു പൈലറ്റുമാര്‍ക്കു സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ എഫ്.എ.എ ഉത്തരവിട്ടിരുന്നു. വിമാനഗതാഗതവുമായി ബന്ധപ്പെട്ട ‘നോട്ടിസ് ടു എയര്‍ മിഷന്‍സ്’ സംവിധാനമാണു തകരാറിലായത്. യാത്രാപാതയിലെ പക്ഷിശല്യം, അടഞ്ഞ റണ്‍വേ, പ്രതികൂല കാലാവസ്ഥ, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളില്‍ പൈലറ്റുമാര്‍ക്കു സുരക്ഷാ…
Read More » -
Crime
ഒളിവില്‍ കഴിഞ്ഞത് വിവാഹമോതിരം വിറ്റ്, ധൂര്‍ത്തടിച്ച് പണമെല്ലാം ചെലവഴിച്ചു, സുഹൃത്തിന് 16 കോടി കടം കൊടുത്തു; പ്രവീണ്‍ റാണയുടെ മൊഴി
തൃശൂര്‍: നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചെന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയത്. കോയമ്പത്തൂരിലെത്തിയാണ് മോതിരം പണയം വിറ്റതെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കടം കൊടുത്തതായി പ്രവീണ്‍ പോലീസിനോട് പറഞ്ഞു. ഒളിവില്‍ താമസിച്ച സമയത്ത് പ്രവീണ്‍ റാണെക്കൊപ്പം ഉണ്ടായിരുന്ന രണ്ട് അംഗരക്ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലിരുന്ന കാലത്ത് പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. വിവാഹത്തിനായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചു. കൈവശമുള്ളത് പാലക്കാട്ടെ 52 സെന്റ് സ്ഥലം മാത്രമാണെന്ന് റാണ പറഞ്ഞു. പിടിയിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് നവാസ് എന്ന സഹായിയാണെന്നും റാണ പോലീസിനോട് പറഞ്ഞു. പോലീസ് എത്തിയതോടെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും മുങ്ങിയ പ്രവീണ്‍ റാണയെ സുഹൃത്തുക്കളാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചത്. അവിടെ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് കടന്നതെന്നും…
Read More » -
Kerala
തിയേറ്ററില്‍ മോശം പെരുമാറ്റം; പോലീസ് നീതി നിഷേധിച്ചു;കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം
കൊച്ചി: പോലീസ് നീതി നിഷേധിച്ചെന്ന് ആരോപിച്ച് രാത്രി ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം. രാത്രി പത്ത് മണിയോടെ കൊച്ചി പനമ്പള്ളി നഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം. തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പോലീസ് ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി. പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പോലീസും വനിത പോലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്.
Read More » -
Crime
തല്ലുകേസ് സ്റ്റേഷനില്‍ തല്ലിത്തീര്‍ക്കാന്‍ നിര്‍ദേശം! അഞ്ചാലുംമൂട് എസ്ഐയ്‌ക്കെതിരേ കമ്മിഷണര്‍ക്ക് പരാതിയുമായി യുവാവ്
കൊല്ലം: അഞ്ചാലുംമൂട് എസ്.ഐയ്ക്കെതിരേ ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരായുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്നാണ് ആക്ഷേപം. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ്.ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ (19) പരാതിപ്പെടുന്നത്. എസ്.ഐ ജയശങ്കറിനെതിരേ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കി. പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്.ഐ തന്നെ തല്ലിച്ചെന്നാണ് സെബാസ്റ്റിയന്റെ പരാതി. അടുത്തിടെ വയോധികനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ജയശങ്കര്‍. സ്റ്റേഷനില്‍ വച്ച് തന്നെ മര്‍ദിക്കാന്‍ മടികാണിച്ച യുവാവിനെ എസ്.ഐ നിര്‍ബന്ധിച്ച് തല്ലിക്കുകയായിരുന്നെന്നും സെബാസ്റ്റിയന്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ സി.ഐയും എ.സി.പിയും സ്ഥലത്തില്ലായിരുന്നെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
Read More » -
Kerala
വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്സരക്കുന്നിന് സമീപം വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവര്‍ക്ക് നല്‍കിയത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഴിയില്‍ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്; മകരവിളക്ക് ദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും
തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായി മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പന്‍ അടക്കമുള്ള 85 സിനിമകള്‍ക്ക് തിരകഥയും സംഭാഷണവും രചിച്ചും ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെയും ഗാനരചയിതാവായി ശ്രദ്ധേയനാണ് ശ്രീകുമാരന്‍ തമ്പി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു ഉഷസന്ധ്യകള്‍ തേടിവരുന്നു അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍ എന്നിവ അദ്ദേഹം രചിച്ചു ഭക്തിഗാനങ്ങളില്‍ ശ്രദ്ധേയമാണ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മകരവിളക്ക് ദിവസമായ 14 ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ്…
Read More » -
Health
പട്ടിണി കിടന്നാൽ പൊണ്ണത്തടി കുറയുമോ…? വസ്തുതകൾ മനസിലാക്കുക
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് അബദ്ധ ധാരണയാണ്. ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതു മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് അമിതമായി ആഹാരം കഴിക്കും. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് ഒഴിവാക്കുന്നത് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം…
Read More » -
Kerala
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യാഥാര്‍ത്ഥ്യമാകുന്നു; മെമ്മോറോണ്ടം ഓഫ് അസോസിയേഷനും നിയമാവലിക്കും അംഗീകാരം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (മെമ്മോറോണ്ടം ഓഫ് അസോസിയേഷന്‍), നിയമാവലി (റൂള്‍സ് ആന്റ് റഗുലേഷന്‍സ്) എന്നിവയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഗവേണിങ്ങ് കൗണ്‍സിലില്‍ സര്‍ക്കാര്‍ നോമിനികളായി വില്യം ഹാള്‍ (യുണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍, സീനിയര്‍ ഉപദേഷ്ടാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി), എം.സി ദത്തന്‍, പ്രൊഫ. എം രാധാകൃഷ്ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂര്‍ത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബര്‍, ഡോ. ജേക്കബ് ജോണ്‍ എന്നിവരെ നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് 8 അംഗങ്ങളെയും ഉള്‍പ്പെടുത്തി. ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Read More »
