Month: January 2023
-
Business
ഇനി നാട്ടിലേക്കു പണം അയയ്ക്കാം ഈസിയായി; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.പി.ഐ. വഴി പണമിടപാടിന് അനുമതി
ന്യൂഡല്‍ഹി: പ്രവാസികൾക്ക് ഇനി യു.പി.ഐ. വഴി നാട്ടിലേക്ക് ഈസിയായി പണം അയയ്ക്കാം. പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴി പണമിടപാടു നടത്താന്‍ അനുമതി. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതിയെന്ന് നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ എന്‍ആഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാടു നടത്താം. ആദ്യഘട്ടമെന്ന നിലയിലാണ് പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് യുപിഐ സംവിധാനം അനുവദിക്കപ്പെട്ട രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ഈ സൗകര്യം അനുവദിക്കുമെന്ന് പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു.
Read More » -
India
ഇത് അടുത്ത കാലത്തൊന്നും തീരില്ല! ലഖിംപുര്‍ ഖേരി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 5 വർഷം വേണമെന്ന് കോടതി
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി! ഇത് വ്യക്തമാക്കി വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നൽകി. 208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 171 രേഖകളും, 27 ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്. കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്നുപേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിഷേധിച്ചു. ദൈനംദിന വാദം…
Read More » -
Crime
ഉത്തർപ്രദേശിൽ തെരുവുനായ കുരച്ചതിനെചൊല്ലി സംഘർഷം; രണ്ടു വീട്ടുകാർ ഏറ്റുമുട്ടി, പരിക്കേറ്റ സ്ത്രീ മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിൽ തെരുവുനായ കുരച്ചതിനെചൊല്ലി സംഘർഷം; രണ്ടു വീട്ടുകാർ ഏറ്റുമുട്ടി, പരിക്കേറ്റ സ്ത്രീ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ബൈരിയ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുവീട്ടുകാര്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 55 വയസുള്ള ലാല്‍ മുനിയാണ് മരിച്ചത്. ഇവരുടെ അഞ്ചു ബന്ധുക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളുടെ കുടുംബമാണ് തെരുവുനായയെ പോറ്റിയിരുന്നത്. സംഭവദിവസം രാത്രി ലാല്‍ മുനി പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ നായ കുരച്ചു. ലാല്‍ മുനി പ്രതികളുടെ വീട്ടില്‍ പോയി പരാതിപ്പെട്ടു. കുപിതരായ വീട്ടുകാര്‍ ലാല്‍ മുനിയെ അസഭ്യം പറയാന്‍ തുടങ്ങി. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ലാല്‍മുനിയുടെ ബന്ധുക്കളും അയല്‍വാസിയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ മരകഷ്ണം ഉപയോഗിച്ച് തല്ലിയതായി ലാല്‍ മുനിയുടെ കുടുംബക്കാര്‍ നല്‍കിയ പരാതിയില്‍…
Read More » -
India
ലക്ഷ്യം വിശാല പ്രതിപക്ഷ ഐക്യം; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാർട്ടികളെ ക്ഷണിച്ചു കോൺഗ്രസ്
ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടു കോൺഗ്രസ്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു നിർണായക നീക്കം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ക്ഷണിച്ചത്. ശ്രീനഗറില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടത് പാര്‍ട്ടികള്‍ അടക്കം 21 പാര്‍ട്ടികളെയാണ് ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്. പരിപാടിയില്‍ ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നത് യാത്രയുടെ ലക്ഷ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു. യാത്രയുടെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ സഹകരണം ക്ഷണിച്ചിരുന്നെന്നും ഖാര്‍ഗെ കത്തില്‍ പറഞ്ഞു. സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ശിവസേന, ടിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, എസ്പി, ബിഎസ്പി, ജെഎംഎം, ആര്‍ജെഡി, ആര്‍എല്‍എസ്പി, പിഡിപി, എന്‍സിപി, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കെഎസ്എം,…
Read More » -
Kerala
ശബരിമലയില്‍ ഏലയ്ക്ക ചേർക്കാത്ത അരവണ വിതരണം ആരംഭിച്ചു, ഭക്തര്‍ക്ക് നൽകിത്തുടങ്ങിയത് പുലർച്ചെ മൂന്നര മുതൽ
പത്തനംതിട്ട: ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണയുടെ നിര്‍മ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു. തുടർന്ന് വിതരണത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക് മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ പരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Read More » -
Kerala
ലീവ് വേക്കന്‍സി സേവന കാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ല: ഹൈക്കോടതി
കൊച്ചി: എയ്ഡഡ് കോളജ് അധ്യാപകരുടെ ലീവ് വേക്കന്‍സി സേവന കാലയളവ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് ഹൈക്കോടതി. സ്വകാര്യ കോളജ് അധ്യാപകരുടെ പെന്‍ഷന് ബാധകമായ കെഎസ്ആര്‍ പാര്‍ട്ട്-3ലെ നാലാം ചട്ടം അനുസരിച്ച് പരിമിത കാലത്തേക്കു മാത്രം നിയമിക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ അവകാശപ്പെടാനാവില്ല. ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തതിന് ശേഷം, അതിന്റെ തുടര്‍ച്ചയായി അതേ സ്ഥാപനത്തില്‍ സ്ഥിരമായി നിയമിക്കപ്പെട്ടാലും താല്‍ക്കാലിക സേവന കാലം പെന്‍ഷന് പരിഗണിക്കില്ലെന്ന് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. 14 ഇ(ബി) ചട്ടം അനുസരിച്ച് സ്വകാര്യ കോളജിലെ റഗുലര്‍ ഫുള്‍ടൈം സേവനമാണ് പെഷന്‍ഷന് അര്‍ഹതപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. ഇതോടെ, താല്‍ക്കാലിക സേവനകാലം പെന്‍ഷനു പരിഗണിക്കില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവു പ്രാബല്യത്തിലാകും. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ നിന്നു വിരമിച്ച ഡോ. എസ്.സുഷമയുടെ ലീവ് വേക്കന്‍സി സേവനകാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കാന്‍ യോഗ്യമാണെന്ന് സിംഗിള്‍ ജഡ്ജി വിധിച്ചതു ചോദ്യം ചെയ്താണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Read More » -
India
‘ഡോണ്ടു ഡോണ്ടു’! നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി പണി പാളും; മൂന്ന് വര്‍ഷം പിഴയും 25,000 രൂപ പിഴയും
ന്യൂഡല്‍ഹി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഇനിമുതല്‍ സംരക്ഷിത സസ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം, നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും വിപണനവും വിലക്കിയിട്ടുമുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ ആകെ 19 സസ്യങ്ങളുള്ളതില്‍ ഒന്നാം സ്ഥാനമാണിതിന്. കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും ഇവ ഏറെയുള്ളത് മൂന്നാര്‍ മേഖലയിലാണ്. നീലക്കുറിഞ്ഞിപ്പൂക്കള്‍ മിഴിതുറക്കുമ്പോള്‍ വന്‍തോതില്‍ വിനോദസഞ്ചാരികളുമെത്തും. ഉണങ്ങിയ പൂക്കളില്‍നിന്ന് മണ്ണില്‍ വീഴുന്ന വിത്തിലൂടെയാണ് ഇവ നിലനില്‍ക്കുന്നത്. പൂക്കള്‍ പറിച്ചെടുത്താല്‍ വിത്ത് മണ്ണില്‍ വീഴില്ല. അതുകൊണ്ടാണ് പൂപറിക്കുന്നത് വിലക്കിയിട്ടുള്ളത്. മണ്ണില്‍ വീഴുന്ന വിത്തുകള്‍ അടുത്ത മഴയ്ക്കുതന്നെ മുളയ്ക്കും.
Read More » -
Crime
മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ച ഭര്‍ത്താവിന് അബുദാബിയില്‍ 50,000 ദിര്‍ഹം പിഴ ശിക്ഷ
അബുദാബി: മുന്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ സ്വദേശിക്ക് 50,000 ദിര്‍ഹം പിഴ ശിക്ഷ. മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ മുന്‍ വിധി അബുദാബി സിവില്‍ അപ്പീല്‍ കോടതി ശരിവച്ചു. സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവതിക്ക് പല്ലുകള്‍ നഷ്ടമായി. തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി തന്റെ മുന്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയിരുന്നു. വിവാഹിതരായിരിക്കെ തന്നെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചുവെന്നും പെട്ടിയില്‍ അടച്ചെന്നും യുവതി ആരോപിച്ചു. യുവതിക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്‍കണമെന്ന് സിവില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ ഇരുവരും അപ്പീല്‍ കോടതിയെ സമീപിച്ചു. ക്രിമിനല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഭാര്യക്ക് 16,000 ദിര്‍ഹം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക ചെറുതാണെന്നും ഇത് 300,000 ദിര്‍ഹമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി അപ്പീലില്‍ കോടതിയെ…
Read More » -
Crime
റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 4.65 കിലോ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി, കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. 4.65 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കാപ്പാട് സ്വദേശി ഇസ്മായില്‍, അരിമ്പ്ര സ്വദേശി അബ്ദുല്‍ റൗഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു. എയര്‍കാര്‍ഗോ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 2.55 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Read More » -
Crime
വീട്ടമ്മയുടെ ചിത്രം അശ്ലീല വാട്‌സാപ് ഗ്രൂപ്പില്‍; നീക്കം ‘മാപ്പു പറയിച്ച്’ കേസൊതുക്കാന്‍, പ്രതിയായ സി.പി.എം മുന്‍ നേതാവിനെ സംരക്ഷിച്ച് പോലീസ്
കൊച്ചി: അശ്ലീല വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പോലീസിന്റെ ശ്രമമെന്ന് ആരോപണം. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസില്‍ പരാതി പിന്‍വലിക്കാന്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത അയ്യമ്പുഴ പോലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ”ഞങ്ങള്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പില്‍ പാവം പെണ്ണ് പോയി ബസ് കാത്ത് നിന്നതാണ്. അശ്ലീല വാട്‌സപ് ഗ്രൂപ്പില്‍ ഇട്ട് കമന്റുകളൊക്കെ എഴുതി അയക്കുമ്പോള്‍. ഒന്ന് പറഞ്ഞാല്‍ രണ്ടെന്ന് പറയുന്ന നാടാണ്. അങ്ങനെയൊക്കെ വന്നപ്പോള്‍ ആകെ തളര്‍ന്നിരിക്കാണ്. പോലീസിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയും കൂടി ആയപ്പോള്‍ ആകെ തളര്‍ന്നു.” -പരാതിക്കാരി പറഞ്ഞു. സി.പി.എം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവാണ് പരാതിക്കാരിയായ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഒന്നരമാസത്തിനു ശേഷമാണ് വിവരം വീട്ടമ്മയും വീട്ടുകാരും അറിയുന്നത്. ആദ്യം ആലുവ റൂറല്‍…
Read More »