KeralaNEWS

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യാഥാര്‍ത്ഥ്യമാകുന്നു; മെമ്മോറോണ്ടം ഓഫ് അസോസിയേഷനും നിയമാവലിക്കും അംഗീകാരം

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (മെമ്മോറോണ്ടം ഓഫ് അസോസിയേഷന്‍), നിയമാവലി (റൂള്‍സ് ആന്റ് റഗുലേഷന്‍സ്) എന്നിവയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഗവേണിങ്ങ് കൗണ്‍സിലില്‍ സര്‍ക്കാര്‍ നോമിനികളായി വില്യം ഹാള്‍ (യുണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍, സീനിയര്‍ ഉപദേഷ്ടാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി), എം.സി ദത്തന്‍, പ്രൊഫ. എം രാധാകൃഷ്ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂര്‍ത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബര്‍, ഡോ. ജേക്കബ് ജോണ്‍ എന്നിവരെ നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് 8 അംഗങ്ങളെയും ഉള്‍പ്പെടുത്തി. ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Back to top button
error: