KeralaNEWS

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്സരക്കുന്നിന് സമീപം വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവര്‍ക്ക് നല്‍കിയത്.

Signature-ad

സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഴിയില്‍ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു.

ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്.

Back to top button
error: