KeralaNEWS

തിയേറ്ററില്‍ മോശം പെരുമാറ്റം; പോലീസ് നീതി നിഷേധിച്ചു;കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം

കൊച്ചി: പോലീസ് നീതി നിഷേധിച്ചെന്ന് ആരോപിച്ച് രാത്രി ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം. രാത്രി പത്ത് മണിയോടെ കൊച്ചി പനമ്പള്ളി നഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം.

തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പോലീസ് ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി.

പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പോലീസും വനിത പോലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്.

Back to top button
error: