Month: January 2023
-
Kerala
മകരവിളക്കിനൊരുങ്ങി സന്നിധാനം; ശുദ്ധിക്രിയകൾ ഇന്ന് ആരംഭിക്കും, മകര സംക്രമ പൂജ 14 ന് രാത്രി 8.45ന്
ശബരിമല: മകരവിളക്കിനൊരുങ്ങി സന്നിധാനം. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രീയകള്‍ ഇന്ന് ആരംഭിക്കും. ഇന്ന് പ്രാസാദ ശുദ്ധിയും നാളെ ബിംബശുദ്ധിയും നടക്കും. പ്രാസാദശുദ്ധി ക്രിയകളുടെ ഭാഗമായി ഗണപതി പൂജ, രാക്ഷോഹ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുകലശം, രക്ഷാകലശം എന്നിവയും ബിംബ ശുദ്ധിക്രിയകളുടെ ഭാഗമായി രാവിലെ ചതു: ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം 25 കലശം എന്നിവ നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ശുദ്ധി ക്രിയകള്‍ നടക്കുക. 14 ന് വൈകിട്ട് 6.30 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ശേഷം സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലെക്ക് കടക്കുന്ന രാത്രി 8.45 നാണ് മകര സംക്രമ പൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊടുത്തു വിടുന്ന നെയ്യാണ് ഈ സമയം ഭഗവാന് അഭിഷേകം ചെയ്യുക.14 ന് രാത്രി മുതല്‍ മാളികപ്പുറത്ത് നിന്ന് എഴുന്നള്ളത്തുണ്ടാകും. 18 ന് കളഭം, 19 ന്…
Read More » -
Kerala
റിപ്പബ്ലിക് ദിനം: 33 തടവുകാര്‍ക്ക് ശിക്ഷ ഇളവു നല്‍കി മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: റിപ്പബ്ലിക്ക്ദിനത്തിന്റെ ഭാഗമായി 33 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായിട്ടുകൂടിയാണ് രണ്ടാം ഘട്ടത്തില്‍ പ്രത്യേക ശിക്ഷാ ഇളവ്. ഇതിനായി ശിപാര്‍ശ ചെയ്ത 34 തടവുകാരില്‍ ഒരാളെ ഒഴിവാക്കിയാണ് 33 പേര്‍ക്ക് വിടുതല്‍ നല്‍കുന്നത്. ഭരണഘടനയുടെ 161 അനുചേ്ഛദം നല്‍കുന്ന അധികാരം ഉപേയാഗിച്ച് അകാല വിടുതല്‍ അനുവദിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. കേരള സ്‌റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി എസ്. അനില്‍ ദാസിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൈനിക സേവനത്തിനിടെ 2000 ഏപ്രില്‍ 26ന് ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് സൈമണ്‍ ജെയുടെ മകള്‍ സൗമ്യക്ക്…
Read More » -
Kerala
കാസര്‍ഗോഡും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടടപടികൾക്ക് തുടക്കം
കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍(പന്നിപ്പനി) രോഗം സ്ഥിരീകരിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം എ.കെ. രമേന്ദ്രന്‍ അറിയിച്ചു. വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം.അതേസമയം മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ല. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യണം. കൂടാതെ പന്നികളുടെ അറവോ, മാസം വില്‍പ്പനയോ, പന്നികളെ കൊണ്ടുപോകാനോ പാടില്ല. നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇന്ത്യയില്‍ 2020ല്‍ ജനുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാമിലും അരുണാചലിലുമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു…
Read More » -
Kerala
മലയാളി കുടിക്കുന്നത് ഹൈഡ്രജന്‍ പെറോക്സൈഡ് കലർന്ന ‘വിഷപ്പാല്‍’, ‘ശബരി’, മേന്മ’ എന്നീ പേരുകളിലെത്തുന്ന ഈ പാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു
മലയാളിയുടെ അടുക്കളയിലേക്ക് ‘വിഷപ്പാല്‍’ എത്തുന്നത് ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനം ചെയ്ത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ ആര്യങ്കാവില്‍ പിടികൂടിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ പെറോക്സൈഡ് ആണ് പാലില്‍ കലര്‍ത്തിയിരുന്നത്. ക്ഷീരമന്ത്രി ജെ. ചിഞ്ചുറാണിയുടെ നിര്‍ദേശ പ്രകാരമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. പാല്‍ പന്തളം ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കംപനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കി. ശബരി എന്ന പേരില്‍ പാലും പാലുല്‍പന്നങ്ങളും വിതരണം ചെയ്യുന്ന ഈ കംപനി പ്രവര്‍ത്തിക്കുന്ന ഇടപ്പോണ്‍ നൂറനാട് റോഡില്‍ ഐരാണിക്കുടിയിലാണ്. കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിക്കുന്നു. ആകര്‍ഷകമായ കമ്മീഷനാണ് ഇവർ…
Read More » -
Movie
കൊട്ടാരക്കര ശ്രീധരൻ നായർ ‘മരയ്ക്കാ’റായി അഭിനയിച്ച ‘കുഞ്ഞാലി മരയ്ക്കാർ’ തീയേറ്ററുകളിലെത്തിയത് 1967 ജനുവരി 12 ന്
സിനിമ ഓർമ്മ പ്രിയദർശന്റെ ‘കുഞ്ഞാലി മരയ്ക്കാ’റിന് മുൻപ് കൊട്ടാരക്കര ശ്രീധരൻ നായർ മരയ്ക്കാർ ആയി അഭിനയിച്ച മറ്റൊരു ‘കുഞ്ഞാലി മരയ്ക്കാർ’ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു, 1967 ജനുവരി 12ന്. പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ആദ്യ നാവിക സൈന്യാധിപന്റെ സാഹസ ജീവിതം പകർത്തിയ ചിത്രം ചന്ദ്രതാര പിക്‌ചേഴ്‌സിന്റെ ബാനറിൽ ടികെ പരീക്കുട്ടിയാണ് 56 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചത്. ചന്ദ്രതാരയുടെ തന്നെ തച്ചോളി ഒതേനൻ (1964) സംവിധാനം ചെയ്‌ത തഞ്ചാവൂർ സ്വദേശി എസ്.എസ് രാജൻ സംവിധാനം. തച്ചോളി ഒതേനന് തിരക്കഥ എഴുതിയ കെ പത്മനാഭൻ നായരാണ് ‘കുഞ്ഞാലി മരയ്ക്കാറി’ന്റെയും രചന. സാമൂതിരിയുടെ വാഴ്‌ചയിൽ, ഇട പ്രഭുക്കന്മാരുടെ സ്പർധകളിലും കുടിപ്പകകളിലും അന്യാധീനത്തിലായ കേരളത്തിന്റെ ദയനീയ മുഖം ആവിഷ്‌ക്കരിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് എന്ന മരയ്ക്കാർ സാമൂതിരിയോട് ചേർന്ന് പോർച്ചുഗീസ് സൈന്യത്തെ നേരിടുന്ന കഥയിൽ പക്ഷെ കടൽ യുദ്ധ ദൃശ്യങ്ങൾ തീർത്തും ദുർബ്ബലമായിരുന്നു. പീരങ്കിപ്പടയെ നേരിടാൻ കൊതുമ്പു തോണികളിലെ അമ്പെയ്ത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്ന വിമർശനം.…
Read More » -
Food
വെറുതേ കഴിക്കുന്ന മലരിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
മലർ എന്നത് നെല്ല് വറുത്ത് തയ്യാറാക്കി എടുക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ്, മാത്രമല്ല ഇത് പൂജയ്ക്കും മറ്റും എടുക്കാറുണ്ട്. ഭേൽ പൂരി, ഝാൽ മുരി തുടങ്ങിയ രുചികരമായ ചാറ്റ് ഐറ്റംസ് ഉണ്ടാക്കാനും ഇത് സാധാരണയായി ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള മലറിൽ കലോറി കുറവാണ്, കാൽസ്യം, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പഫ്ഡ് റൈസ് ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പഫ്ഡ് റൈസിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ. ദഹനം വർധിപ്പിക്കുന്നു ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞ, പഫ്ഡ് റൈസ് നിങ്ങളുടെ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വയറുവേദന, നെഞ്ചെരിച്ചിൽ, വയറിളക്കം, മലബന്ധം, പെപ്റ്റിക് അൾസർ തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു. ഇത് ആമാശയത്തിലെയും കുടലിലെയും ഭക്ഷണ കണങ്ങളെ തകർക്കാൻ സഹായിക്കുന്നു, ഇത് ദഹനരസങ്ങളുടെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിനും കുടലിലൂടെ അവശ്യ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ മലബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു നിങ്ങൾ…
Read More » -
Kerala
കൃഷിയിടങ്ങളിലെ മോട്ടോർ പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാൻ പദ്ധതി
കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാവുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് അനെര്‍ട്ട്. നിലവില്‍ 1.5 എച്.പി മുതല്‍ 7.5 എച്.പി വരെയുള്ള പമ്പ് സെറ്റുകള്‍ക്കാണ് അനെര്‍ട്ട് മുഖേന സൗജന്യ സൗരോര്‍ജ്ജ കണക്ഷന്‍ നല്‍കുന്നത്. സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം. കുസും യോജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 3500 സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവര്‍ക്കാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്. വൈദ്യുത ലഭ്യതയിലെ സ്വയം പര്യാപ്തത മാത്രമല്ല കര്‍ഷകര്‍ക്കും പ്രകൃതിക്കും സൗരോര്‍ജ കൃഷിയിടത്തിലൂടെ നേട്ടമേറെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ പൂര്‍ണമായും സൗജന്യമായാണ് അനെര്‍ട്ട് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ബെഞ്ച് മാര്‍ക്ക് തുകയില്‍ 30% കേന്ദ്ര സബ്സിഡിയും ബാക്കി വരുന്ന പദ്ധതി തുക നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് (ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ട്)…
Read More » -
Health
കൊളസ്‌ട്രോൾ കൂടുതലാണോ? വെളുത്തുള്ളി സഹായിക്കും; ഗവേഷകർ പറയുന്നത്…
ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കൊളസ്‌ട്രോൾ കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വെളുത്തുള്ളിക്ക് ഒരു പരിധി വരെ നിങ്ങളെ സാഹായിക്കാനാകും. വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം? വെളുത്തുള്ളിയുടെ നാല് അല്ലി രാവിലെയോ വൈകീട്ടോ ചവരച്ചരച്ച് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആൽക്കെലോയിഡ് വായിലെ ഉമിനീരുമായി കൂടിചേരുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു. ആൽക്കെലോയിഡുകൾ അടങ്ങിയിട്ടുള്ളതിനാലാണ് വെളുത്തുള്ളി കഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നത്. വെറുംവയറ്റിൽ കഴിക്കാമോ? കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. എൽ.ഡി.എൽ (ലോ ഡെൻസിറ്റി ഡിപ്പോ പ്രോട്ടീനുകൾ) അഥവാ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ സഹായിക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.
Read More » -
Tech
ഫെയ്സ്ബുക്കില്‍ കുത്തിട്ടാല്‍ റീച്ച് കൂടുമോ? വാസ്തവമെന്ത് ?
ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് കുറയുന്നു എന്ന പരാതി എഫ്.ബി ഉപയോക്താക്കള്‍ ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്. ഈ പോസ്റ്റിലൊരു കുത്തിടൂ, കമന്‍റിടൂ, റീച്ച് കൂട്ടൂ എന്ന അഭ്യര്‍ഥന ഇടക്കിടെ പല ഉപയോക്താക്കളും നടത്താറുമുണ്ട്. ഇങ്ങനെ കുത്തിട്ടാല്‍ പോസ്റ്റുകളുടെ റീച്ച് കൂടുമോയെന്ന് പരിശോധിക്കാം. ‘ഫെയ്സ്ബുക്ക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്‍റോ കുത്തോ ഇടുക’- 2017ലാണ് ഈ കോപ്പി പേസ്റ്റ് വാക്കുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്‍റെ പരിഭാഷയാണ് വര്‍ഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ടോ കുത്തിട്ടതുകൊണ്ടോ ആരുടെയും ഫെയ്സ്ബുക്ക് റീച്ച് കൂടില്ലെന്ന് ഫെയ്സ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു- “ഇതില്‍ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങള്‍ റാങ്ക് ചെയ്യുന്നത്.…
Read More » -
Crime
ലോറിയിലെ ലഹരിക്കടത്ത്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ചേരി തിരിഞ്ഞ് വാക്കേറ്റം
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പൊലീസ് പിടിച്ചെടുത്ത ലോറിയുടെ ഉടമയും ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിനെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന നേതാക്കളടങ്ങിയ ഒരു വിഭാഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ശക്തമായ എതിര്‍പ്പോടെ മറുവിഭാഗം രംഗത്തെത്തിയപ്പോള്‍, മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്. തെറ്റുകാരനാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യമായാല്‍ മാത്രം കര്‍ശന നടപടി മതിയെന്ന സജിയുടെ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. അതുവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇതിനുശേഷമാണ് ഇരുവിഭാഗങ്ങളിലും ഉള്ളവരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷന് രൂപം നല്‍കിയത്. തന്നെ കേസില്‍ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന ഷാനവാസിന്റെ ആരോപണം പാര്‍ട്ടിയിലെ ചിലരെ ഉന്നം വച്ചുള്ളതാണ്. പാര്‍ട്ടി സമ്മേളനത്തോടെ രൂപംകൊണ്ട പുതിയ അച്ചുതണ്ടുകള്‍ തമ്മിലുള്ള ബലപരീക്ഷണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു. നിലവില്‍ ആലപ്പുഴ നോര്‍ത്ത് ഏരിയ…
Read More »