Month: January 2023
-
Kerala
ലഹരിക്കടത്ത് വിവാദത്തിൽ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിന് പുതിയ തലവേദനയായി കുട്ടനാടിലെ കൂട്ടക്കൊഴിഞ്ഞുപോക്ക്; ഒരു മാസത്തിനിടെ 289 പേർ രാജിക്കത്ത് നൽകി, ഒടുവിൽ ഇടപെട്ട് സംസ്ഥാന നേതൃത്വം
ആലപ്പുഴ: സിപിഎമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ ഏകപക്ഷീയമായ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ഒരു മാസത്തിനിടെ 289 പേർ രാജിക്കത്ത് നൽകിയതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഒരാളും പാര്‍ട്ടി വിട്ടുപോവില്ലെന്നും മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. ലഹരിക്കടത്ത് വിവാദത്തിൽ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിന് പുതിയ തലവേദനയാണ് കുട്ടനാടിലെ കൂട്ടക്കൊഴിഞ്ഞുപോക്ക്. ഇതിനകം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 6 ലോക്കൽ കമ്മിറ്റികളിൽ നിന്നായി പാർട്ടിയിൽ നിന്ന് രാജിക്കത്ത് നൽകിയത് 289 പേർ. കഴിഞ്ഞ പാര്ട്ടി സമ്മേളനങ്ങള്‍ മുതല്‍ ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനശൈലിക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ പ്രതിഷേധത്തിലാണ്. കൂട്ടരാജി തുടങ്ങുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ വിഭാഗീയത അവസാനിപ്പിക്കാനെന്ന പേരിൽ ഏരിയാ കമ്മിറ്റി പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്നാരോപിച്ച് അന്ന് രാമങ്കരി ലോക്കൽ…
Read More » -
LIFE
പൃഥ്വിരാജ് ‘കൊട്ട മധു’വായെത്തിയ ‘കാപ്പ’ ഒടിടിയിലേക്ക്
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘കാപ്പ’. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും…
Read More » -
Kerala
പാറ്റൂരില്‍ ആക്രമണം നടത്തിയ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി
തിരുവനന്തപുരം: പാറ്റൂരില്‍ ആക്രമണം നടത്തിയ ഗുണ്ടാ സംഘം സഞ്ചരിച്ച ഒരു കാര്‍ കണ്ടെത്തി. ഗുണ്ടാ നേതാേവ് ഓംപ്രകാശ് താമസിക്കുന്ന ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കേസിലെ പ്രതി ഓംപ്രകാശിന്‍റെ ഡ്രൈവർ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സൽമാന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് കാർ. തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓംപ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓംപ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓംപ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമ നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്. ഓംപ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്‍റെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ആരിഫിന്‍റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്ന നിധിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ്…
Read More » -
Kerala
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു
വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കൂട് വെക്കാനും മയക്കുവെടി വെച്ച് കടുവയെ പിടികൂടാനുമാണ് തീരുമാനം. നാട്ടുകാർ വനപാലകരെ തടഞ്ഞു. മാനന്തവാടി എംഎൽഎ ഒ ആർ കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്.
Read More » -
Crime
കൊച്ചിയിൽ ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ച 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ നേഴ്സ് മരിച്ചതിനു പിന്നാലെ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മലപ്പുറം സ്വദേശി ജുനൈസ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തിരിക്കുന്നത്. വീടിന്റെ സമീപത്ത് താമസിക്കുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന. പഴകിയ എണ്ണയും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് വിവരം. കൊച്ചി നഗരത്തിലെ പല…
Read More » -
Kerala
ആയുഷ് മേഖലയിലെ കൂടുതല്‍ ആശുപത്രികളില്‍ ഇ-ഹോസ്പിറ്റല്‍ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആയുഷ് മേഖലയില്‍ കൂടുതല്‍ ആശുപത്രികളില്‍ ഇ-ഹോസ്പിറ്റല്‍ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളില്‍ വളരെ എളുപ്പത്തില്‍ അപ്പോയിന്റ്മെന്റ് എടുക്കാന്‍ കഴിയും. ആശുപത്രികളില്‍ ക്യൂ നില്‍ക്കാതെ സെല്‍ഫ് രജിസ്ട്രേഷന്‍ സാധ്യമാക്കുന്ന സ്‌കാന്‍ ഷെയര്‍ സൗകര്യവും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഒ.പി. രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ചികിത്സാ വകുപ്പിന്റെ പുതിയ വെബ് സൈറ്റിന്റേയും ഇ ഹോസ്പിറ്റല്‍ സംവിധാനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ആശുപത്രികളെ വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജനങ്ങളില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് ആയുര്‍വേദം അടക്കമുള്ള ആയുഷ് വിഭാഗങ്ങള്‍ നേതൃത്വം നല്‍കേണ്ടതാണ്. ആയുര്‍വേദ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിന്, നിലവില്‍ കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാജ്യാന്തര ഗവേഷണകേന്ദ്രം വരുന്നതോടെ…
Read More » -
Kerala
സർവം ശബരീശ മയം; തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു
പന്തളം: സൂര്യൻ ധനു രാശിയിൽ നിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. അതേസമയം, പന്തളം കൊട്ടാരത്തിലെ അംഗം മരണപ്പെട്ട സാഹചര്യത്തിൽ തിരുവാഭരണവുമായി ബന്ധപ്പെട്ട് മുഴുവൻ ചടങ്ങുകളും വേണ്ടെന്ന് വെച്ചു. അതിനാൽ, തിരുവാഭരണത്തോടൊപ്പം രാജപ്രതിനിധി ശബരിമലയിലേക്ക് പോകില്ല. തിരുവാഭരണം പുറപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് മരണവാർത്ത അറിഞ്ഞത്. പന്തളം കൈപ്പുഴ മാളികകൊട്ടാരത്തിൽ രേവതി നാൾ രുക്‌മിനി തമ്പുരാട്ടി (പൊന്മണി) (95) ആണ് മരിച്ചത്. സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ച തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നു മുതൽ ദർശനത്തിന് വെച്ചിരുന്ന തിരുവാഭരണങ്ങൾ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങിയത്. പുലർച്ചെ 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ…
Read More » -
Food
വീട്ടിലേക്ക് ആവശ്യമായ മധുരം നിറഞ്ഞ പഴം, ഒപ്പം വരുമാനവും നേടാം; വളര്‍ത്താം റെഡ് ലേഡി പപ്പായ
രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനു പരിഹാരമായിട്ടാണ് റെഡ് ലേഡി എന്ന ഇനമെത്തിയത്. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കു. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ പാകമായി ലഭിക്കുമെന്നതും റെഡ് ലേഡിയുടെ ഗുണങ്ങളാണ്. പപ്പായ തൈകള്‍ നടാം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ അരികള്‍ (വിത്ത്) പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ…
Read More » -
LIFE
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മുന്തിരി കൃഷി ചെയ്യാം നമ്മുടെ വീട്ടുമുറ്റത്തും
കമ്പത്തേക്കും തേനിയിലേക്കും വിനോദയാത്ര പോകുമ്പോഴാണ് പലപ്പോഴും നാം മുന്തിരി തോട്ടങ്ങൾ നേരിൽ കാണുന്നത്. ഒരു കൗതുകം തന്നെയാണ് അത്. സാധാരണ തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരി നന്നായി വളരുന്നത്. എന്നാൽ നന്നായി പരിപാലിച്ചാൽ കേരളത്തിലെ മുന്തിരി നന്നായി വിളയും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുന്തിരി കൃഷി ചെയ്യാവുന്നതാണ്, അല്പം ശ്രദ്ധിച്ചാൽ മാത്രം മതി. എന്തൊക്കെയാണ് മുന്തിരി കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം നടുന്ന രീതി വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക. രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍…
Read More » -
Kerala
തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളില്‍ പാലക്കാട് തൃത്താലയില്‍; സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താലയില്‍ നടക്കും. ഫെബ്രുവരി 19ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തില്‍ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി സ്വരാജ് ട്രോഫി സമ്മാനിക്കും. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ഘട്ടത്തില്‍, പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്വരാജ് ട്രോഫി ജേതാക്കളെ നിര്‍ണയിക്കുന്നത്. ഇതിനായി വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങി. ഫെബ്രുവരി ആദ്യവാരം പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചായിരുന്നു ഇതുവരെ അവാര്‍ഡ് നിര്‍ണയിച്ചിരുന്നത്. ഈ മാര്‍ക്കിനൊപ്പം, പുതിയ ഇടപെടല്‍ രീതിയും സമീപനവും ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ സമര്‍പ്പിക്കണം. നാല് മിനുട്ടിന് താഴെ ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോകള്‍ സമര്‍പ്പിക്കാം. ദാരിദ്ര്യ നിര്‍മാര്‍ജനം,…
Read More »