Month: January 2023
-
Kerala
മകരവിളക്ക് പ്രവീൺ ഇറവങ്കരയുടെ ദൃക്സാക്ഷി വിവരണം കൈരളി ന്യൂസിൽ
മികച്ച കമന്റേറ്റർക്കുളള നിരവധി സൗത്ത് ഇന്ത്യൻ -സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രവീൺ ഇറവങ്കരയുടെ ശബരിമല മകരവിളക്ക് ദൃക്സാക്ഷി വിവരണം ഇക്കുറി ജനുവരി 14 ന് കൈരളി ന്യൂസിൽ. ശബരിമലയുടെ ഐതീഹ്യവും ചരിത്രവും മനോഹരമായ ഭാഷയിൽ ലളിതമായി വിവരിക്കുന്ന മണിക്കൂറുകൾ നീളുന്ന ഈ ദൃശ്യ-ശ്രാവ്യ അനുഭവം പ്രവീൺ ഇറവങ്കര സമ്മാനിക്കുന്നത് ഇത് 17മത് തവണയാണ്.മകരവിളക്കും തൃശൂർ പൂരവും ആറ്റുകാൽ പൊങ്കാലയുമടക്കം ഇറവങ്കരയുടെ 109മത് ലൈവ് പ്രകടനമാണ് ഇക്കുറി കൈരളി തത്സമയം സംപ്രേഷണം ചെയ്യുന്നത്.
Read More » -
India
ദില്ലി-പൂനെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി, വിമാനത്തിൽ പരിശോധന
ദില്ലി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ ആശങ്ക. ദില്ലി-പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ബോംബ് വെച്ചതായുളള ഫോണ്‍ കോള്‍ ലഭിച്ചത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിട്ടാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ സംശയാസ്പദമായ തരത്തിലുളളതൊന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. എങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ പ്രകാരമുളള സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദില്ലി പോലീസ് വ്യക്തമാക്കി. അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സിഐഎസ്എഫും ജാഗ്രതയിലാണ്. വൈകിട്ട് 6.30തിന് ദില്ലിയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ലൈന്‍ അധികൃതര്‍ ബോര്‍ഡിംഗ് നിര്‍ത്തി വെയ്ക്കുകയും ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു.
Read More » -
India
മംഗ്‌ളുറു മയക്കുമരുന്നു വേട്ട, കഞ്ചാവ് കച്ചവടത്തിൻ്റെ പേരിൽ ഡോക്ടര്‍മാരും വിദ്യാര്‍ഥികളായ വനിതകളും ഉൾപ്പടെ 9 പേർ ഇന്നലെയും മലയാളി ഡി ഫാം വിദ്യാര്‍ഥിയുള്‍പെടെ 3 പേര്‍ ഇന്നും മംഗ്‌ളൂറില്‍ അറസ്റ്റില്‍
മംഗ്‌ളുറു നഗരത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു. കഞ്ചാവ് വില്‍പനയിലേര്‍പ്പെട്ട മലയാളി കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് ഇന്ന് (വ്യാഴം) അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലാ സ്വദേശിയും നഗരത്തില്‍ പഴം വില്പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രാര്‍ (23), ഡി ഫാര്‍മസി വിദ്യാര്‍ഥിയും എറണാകുളം ജില്ലക്കാരനുമായ അദുന്‍ ദേവ് (26), ദക്ഷിണ കന്നഡ ജില്ലക്കാരനും എം.ഡി വിദ്യാര്‍ഥിയുമായ ഡോ. വി എസ് ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗ്‌ളുറു പൊലീസ് അറസ്റ്റ് ചെയ്തത്. അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗ്‌ളൂറിലെ സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. ഫ്ലാറ്റില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തില്‍ ഒമ്പതു പേരെ മംഗ്‌ളുറു ഈസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പെട്ട സംഘത്തില്‍ നാലുപേര്‍ വനിതകളാണ്. ഇന്‍ഡ്യന്‍ വംശജനായ വിദേശ പൗരനും ഡെന്റല്‍ വിദ്യാര്‍ഥിയുമായ നീല്‍ കിഷോറിലാല്‍ രാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി അറസ്റ്റ് ചെയ്തതിന്…
Read More » -
Crime
രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പിടിയിൽ, ലഹരിക്കടത്ത് വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച്; പ്രതികളെ പിടിച്ചത് വാഹനത്തിന് വട്ടംവച്ച് തടഞ്ഞ്
കൊച്ചി: രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു (39), മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് (38), ചെങ്ങൽ പാറേലിൽ ഷബീർ (42) എന്നിവരെയാണ് കാഞ്ഞിരക്കാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 6.95 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വട്ടം വച്ച് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് സംഘം രാസലഹരി കൊണ്ടുവന്നത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സംഘം കടത്തിയത്. പ്രതികളിൽ ഷിബു ഇതിനു മുമ്പും മയക്ക് മരുന്ന് കൊണ്ടു വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുമായി അടുപ്പമുള്ളവർക്കാണ് ഇതിൻ്റെ വിൽപ്പന നടത്തുന്നത്. സർക്കോട്ടിക് സെൽ ഡിവൈഎസ്പി:…
Read More » -
Local
മകൾ തീപ്പൊള്ളലേറ്റു മരിച്ചത് മാതാവിൻ്റെ നിരന്തര പീഡനം മൂലമെന്ന് നാട്ടുകാർ, അന്വേഷണവുമായി പൊലീസ്
മകൾ ആത്മഹത്യ ചെയ്തത് മാതാവിൻ്റെ മാനസീക, ശാരീരിക പീഡനം മൂലമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഞായറാഴ്ച്ച നെടുമങ്ങാടിനടുത്ത് പനയ്ക്കോട് പാമ്പൂരില്‍ ആശാമോൾ (21) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ആശാമോളുടെ അമ്മയായ സുജയ്ക്കെതിരെ നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം മാതാവില്‍നിന്ന് ആശാ മോൾ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ. രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ ആശാമോളെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയി. സംഭവദിവസം വീട്ടില്‍ ആശയും ആശയുടെ അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ആശയുടെ ഏഴുവയസ്സുകാരനായ അനിയന്‍, ചേച്ചിയെ രാവിലെ…
Read More » -
Kerala
പ്രതിദിന 7000 രൂപ വരുമാനം, ജോലി സമയം പുലർച്ചെ 2 മണി മുതൽ രാവിലെ 7 വരെ; എറണാകുളത്ത് ലഹരി വിതരണം ചെയ്യുന്ന കൊല്ലം സ്വദേശിനി 21 കാരി കുടുങ്ങി
അർദ്ധരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ പാഞ്ഞു നടന്ന് മാരക ലഹരിവസ്തുക്കൾ വിൽപ്പന നടത്തിവന്ന 21 കാരി കൊച്ചിയിൽ അറസ്റ്റിലായി. മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിന് ഒടുവിലാണ് യുവതി എക്സൈസിന്റെ വലയിൽ വീണത്. കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്സി (21) ആണ് അറസ്റ്റിലായത്. ഇവർക്ക് വൻതോതിൽ എം.ഡി.എം.എ അടക്കം എത്തിച്ചു നൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാൾ ഉൾപ്പെടെ 7 പേരാണ് ലഹരി കച്ചവടത്തിന്റെ സിരാകേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജതമാക്കി. ബ്ലെയ്സി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരി കച്ചവടത്തിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്നതായി എക്സൈസ് സംഘം അറിയിച്ചു. മത്സ്യത്തൊഴിലാളിയുടെ മകളായ ബ്ലെയ്സി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ആ ജോലി നഷ്ടമായപ്പോഴാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് സംഘം ബ്ലെയ്സിയെ പിടികൂടുകയായിരുന്നു.…
Read More » -
Kerala
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും; 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം 50 കോടി രൂപയാണ് സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്. അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
Read More » -
LIFE
‘വാരിസിലെ’ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു
വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. നായകൻ വിജയ്‍യുടെയും രശ്‍മിക മന്ദാനയുടെയും കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ‘വാരിസ്’. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍…
Read More » -
Business
മുദ്ര എവിടെ മുദ്ര ? മുദ്രയാണ് പ്രധാനം! ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിറ്റ ആമസോണിനും ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനും നോട്ടീസ്; ഹാംലീസിന്റെയും ആർച്ചീസിന്റെയും റീട്ടെയിൽ സ്റ്റോറുകളിൽനിന്ന് 18,600 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു
ദില്ലി: ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിറ്റതിന് പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. ഹാംലീസും ആർച്ചീസും ഉൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ച് മൂന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ എന്നിവർക്ക് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്‌ഐ) എന്നത് ചരക്കുകളുടെ നിലവാരം , അടയാളപ്പെടുത്തൽ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്. ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ വിൽക്കുന്നതായി ആഭ്യന്തര നിർമ്മാതാക്കളിൽ പരാതികൾ ലഭിക്കാതെ തുടർന്നാണ് റെയ്ഡുകൾ നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 റെയ്ഡുകൾ നടത്തി 18,600 കളിപ്പാട്ടങ്ങൾ പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് പിടിച്ചെടുത്തു എന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ…
Read More » -
Kerala
ജനങ്ങളെ കുടിയിറക്കില്ല, കൃഷി വിലക്കില്ല; ബഫർ സോണിൽ വ്യക്തത നൽകി കേന്ദ്ര സർക്കാർ
ദില്ലി: ബഫർ സോണിൽ വ്യക്തത നൽകി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പിലാക്കുമ്പോൾ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ള കാർഷികവൃത്തി വിലക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കെ മുരളിധരൻ എംപിക്ക് നൽകിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. സംരക്ഷിത വനമേഖലയിൽ ഖനനത്തിനും, ക്വാറിക്കും,വൻകിട നിർമ്മാണങ്ങൾക്കും മാത്രമാണ് ബഫർ സോണിൽ നിരോധനമേർപ്പെടുത്തുകയെന്നാണ് കത്തിൽ വനം പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾ പ്രകാരം അനുവാദമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ബഫർസോണുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോരമേഖലകളിൽ അടക്കം വലിയ ആശങ്ക നിലനിൽക്കെയാണ് കേന്ദ്രസർക്കാർ ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. സംരക്ഷിതവനമേഖലയ്ക്ക് ചുറ്റും ബഫർസോണായി പ്രഖ്യാപിച്ചാൽ അവിടെ നിന്ന് ജനങ്ങളെ കുടിയിറക്കുകയോ, മാറ്റിതാമസിപ്പിക്കുകയോ ചെയ്യില്ല. ജനജീവിതത്തെയോ തൊഴിലിനെയോ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൃഷി, കന്നുകാലി വളർത്തൽ, മത്സകൃഷി, എന്നിവയ്ക്ക് നിരോധനമില്ല. എന്നാൽ ഖനനം, ക്വാറി, ക്രഷർ യൂണിറ്റ് ,വൻകിടനിർമ്മാണപ്രവർത്തനങ്ങൾ നിരോധിക്കും. അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനപ്രകാരം അനുവാദം നൽകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു. സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന…
Read More »